ETV Bharat / sports

'പരസ്ത്രീ ബന്ധം പിടികൂടി'; ഷാക്കിറയും പീക്വെയും വേർപിരിയുന്നതായി റിപ്പോര്‍ട്ട് - സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പീക്വെ

12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകൾ വീണതായി കാറ്റലോനിയൻ ദിനപത്രമായ എൽ പിരിയോഡിക്കോ റിപ്പോർട്ട് ചെയ്തു.

Barcelona player Gerard Pique  Gerard Pique  Shakira  Colombian singer Shakira  Gerard Pique caught cheating by Shakira with couple set to separate  El Periodico  എൽ പിരിയോഡിക്കോ  ഷാക്കിറയും പീക്വെയും വേർപിരിയുന്നതായി റിപ്പോര്‍ട്ട്  പോപ് ഗായിക ഷാക്കിറ  സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പീക്വെ  ജെറാർഡ് പീക്വെ
'പരസ്ത്രീ ബന്ധം പിടികൂടി'; ഷാക്കിറയും പീക്വെയും വേർപിരിയുന്നതായി റിപ്പോര്‍ട്ട്
author img

By

Published : Jun 2, 2022, 4:42 PM IST

മാഡ്രിഡ്: പോപ് ഗായിക ഷാക്കിറയും പങ്കാളിയായ സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പീക്വെയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. 12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകൾ വീണതായി കാറ്റലോനിയൻ ദിനപത്രമായ ‘എൽ പിരിയോഡിക്കോ’ റിപ്പോർട്ട് ചെയ്തു.

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. ഷാക്കിറയ്ക്കും മക്കളായ മിലാൻ, സാഷ എന്നിവര്‍ക്കൊപ്പം കഴിഞ്ഞിരുന്നുന്ന വീട്ടില്‍ നിന്നും ബാഴ്‌സലോണയിലേക്ക് പീക്വെ താമസം മാറ്റിയതായി റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു സ്ത്രീയുമായി പീക്വെയ്ക്കുള്ള ബന്ധം ഷാക്കിറ ‘പിടികൂടിയതാണ്’ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണയിലെ വീട്ടില്‍ പീക്വെ പതിവായി നിശാപാർട്ടികൾ നടത്തുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 35കാരനായ പീക്വെയ്‌ക്കപ്പമുള്ള ചിത്രങ്ങള്‍ 45കാരിയായ ഷാക്കിറ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കാറുണ്ടായിരുന്നു. എന്നാല്‍ അവസാനമായി പീക്വെയ്‌ക്കൊപ്പമുള്ള ചിത്രം ഷാക്കിറ പങ്കുവച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്.

also read: വളര്‍ത്തു പൂച്ചയോട് ക്രൂരത; വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി

2018 ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച പീക്വെ സ്പെയ്നിനായി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 മുതൽ ലാ ലിഗ ക്ലബ് ബാഴ്‌സലോണയ്‌ക്കായാണ് പ്രതിരോധ നിരതാരമായ പീക്വെ കളിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.