മനാമ: എഎഫ്‌സി കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ബെലാറൂസിനെ നേരിടും. ബഹ്‌റൈൻ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 9.30നാണ് മത്സരം. ബുധനാഴ്‌ച ബഹ്‌റൈനുമായുള്ള സൗഹൃദ മത്സരത്തില്‍ അവസാന നിമിഷം വഴങ്ങിയ ഗോളില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടിരുന്നു.
വിസ തടസം കാരണം ആദ്യ മത്സരം നഷ്‌ടമായ താരങ്ങള്‍ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കഴിഞ്ഞ കളിയിലെ ടീമിൽ മാറ്റം ഉറപ്പാണ്. കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇഗോര്‍ സ്റ്റിമാക് അവസരം നല്‍കാനിടയുണ്ട്. എഎഫ്‌സി കപ്പിന്‍റെ യോഗ്യതാ റൗണ്ടിൽ ഹോങ്കോംങ്ങ്, കംബോഡിയ, അഫ്‌ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
ALSO READ:സാഫ് അണ്ടർ 18 വനിത ചാമ്പ്യന്‍ഷിപ്പ് : കിരീടമുയര്‍ത്തി ഇന്ത്യ
പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്‌ദു സമദും കളത്തിലിറങ്ങാത്തത് ഇന്ത്യയുടെ പ്രകടനത്തെ മോശമായി ബാധിച്ചിട്ടുണ്ട്. നിലവിലെ മുന്നേറ്റ നിര മികച്ച പ്രകടനം കാഴ്‌ചവെക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്.
എന്നാല്‍ ബെലാറൂസിനെതിരായ കളിയില്‍ മികച്ച ടീമിനെയായിരിക്കും ഫുട്‌ബോള്‍ ലോകം കാണുകയെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സ്റ്റിമാക് പറഞ്ഞു. ബഹറൈനെക്കാള്‍ മികച്ച ടീമാണ് ബെലാറൂസെന്നും അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കി മികച്ച കളി ടീം പുറത്തെടുക്കുമെന്നും കോച്ച് കൂട്ടിചേര്‍ത്തു.