ETV Bharat / sports

ഫ്രഞ്ച് ഓപ്പൺ : ജ്യോക്കോവിച്ചിനെ തറപറ്റിച്ച് നദാൽ സെമിയിൽ - റാഫേല്‍ നദാല്‍

ഒന്നാം സീഡും ലോക ഒന്നാം നമ്പറുമായ നൊവാക് ജ്യോക്കോവിച്ചിനെ നാല് മണിക്കൂര്‍ നീണ്ട അത്യുഗ്രന്‍ പോരാട്ടത്തിനൊടുവിലാണ് നദാല്‍ നിലംപരിശാക്കിയത്

French Open 2022  Rafael Nadal beats Novak Djokovic  ഫ്രഞ്ച് ഓപ്പൺ 2022  Rafael Nadal beats Novak Djokovic in French Open 2022  ജ്യോക്കോവിച്ചിനെ തകർത്തെറിഞ്ഞ് നദാൽ സെമിയിൽ  റാഫേല്‍ നദാല്‍  നൊവാക് ജ്യോക്കോവിച്ച്
ഫ്രഞ്ച് ഓപ്പൺ: ജ്യോക്കോവിച്ചിനെ തകർത്തെറിഞ്ഞ് നദാൽ സെമിയിൽ
author img

By

Published : Jun 1, 2022, 8:10 AM IST

Updated : Jun 1, 2022, 10:43 AM IST

പാരീസ് : റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിലെ ഒരേയൊരു രാജാവെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനവുമായി റാഫേല്‍ നദാല്‍. മോശം ഫോമും പരിക്കും അലട്ടുന്ന സമയത്തും ഇഷ്‌ടവേദിയായ ഫ്രഞ്ച് ഓപ്പണിന്‍റെ കളിത്തട്ടിൽ വിജയതീരമണിഞ്ഞിരിക്കുകയാണ് റാഫ. ഒന്നാം സീഡും ലോക ഒന്നാം നമ്പറുമായ നൊവാക് ജ്യോക്കോവിച്ചിനെ നാലുമണിക്കൂര്‍ നീണ്ട അത്യുഗ്രന്‍ പോരാട്ടത്തിനൊടുവിലാണ് 13 തവണ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ നദാല്‍ തകർത്തെറിഞ്ഞത്. സ്കോർ : 6-2, 4-6, 6-2, 7-6

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ തകർപ്പൻ പോരാട്ടവീര്യമാണ് ഇരു താരങ്ങളും പുറത്തെടുത്തത്. ഫ്രഞ്ച് ഓപ്പണില്‍ വെറും മൂന്നുതവണ മാത്രം തോല്‍വി വഴങ്ങിയ നദാലിനെ രണ്ടുതവണയും തോല്‍പ്പിച്ചത് ജ്യോക്കോവിച്ചാണ്. കഴിഞ്ഞ വര്‍ഷം സെമി ഫൈനലിൽ നദാലിനെ മറികടന്ന ജ്യോക്കോവിച്ച് ഫൈനലിൽ സിറ്റ്‌സിപാസിനെ കീഴടക്കി കിരീടം നേടിയിരുന്നു. ജയം ആവര്‍ത്തിക്കാന്‍ ജ്യോക്കോവിച്ച്‌ എത്തിയപ്പോള്‍ പ്രതികാരം തേടിയാണ് റാഫ തന്‍റെ ഇഷ്‌ട മൈതാനത്ത് റാക്കറ്റേന്തിയത്.

ജ്യോക്കോവിച്ചിന്‍റെ ആദ്യ സര്‍വീസ് തന്നെ ബ്രേക്ക് ചെയ്‌ത നദാലിന് അത്യുഗ്രന്‍ തുടക്കമാണ് ലഭിച്ചത്. തുടര്‍ന്ന് കളിയിലേക്ക് തിരിച്ചുവരാന്‍ പൊരുതിയ സെര്‍ബിയന്‍ താരത്തെ ഒരിക്കല്‍ കൂടി ബ്രേക്ക് ചെയ്‌ത നദാല്‍ 52 മിനിറ്റ് പോരാട്ടത്തിനുശേഷം 6-2 ന് സെറ്റ് സ്വന്തമാക്കി. നദാലിന്‍റെ ഫോര്‍ഹാന്‍ഡുകള്‍ ജ്യോക്കോവിച്ചിന്‍റെ പ്രതിരോധം തകര്‍ക്കുന്ന കാഴ്‌ച മത്സരത്തില്‍ ഉടനീളവും കാണാനായി.

രണ്ടാം സെറ്റിലും സമാനമായ തുടക്കം ലഭിച്ച നദാൽ ജ്യോക്കോവിച്ചിന്‍റെ ആദ്യ സര്‍വീസ് തന്നെ ബ്രേക്ക് ചെയ്‌ത് 3-0 ന് മുന്നിലെത്തി. പിന്നീട് മികവിലേക്ക് ഉയര്‍ന്ന ജ്യോക്കോവിച്ച്‌ കളിയിലേക്ക് അവിശ്വസനീയമായ വിധത്തിൽ തിരിച്ചുവന്നു. നദാലിനെ തുടര്‍ച്ചയായി ബ്രേക്ക് ചെയ്‌ത ജ്യോക്കോവിച്ച്‌ 88 മിനിറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവില്‍ 6-4 ന് സെറ്റ് കൈയിലാക്കി മത്സരത്തില്‍ ഒപ്പമെത്തി.

രണ്ടാം സെറ്റിലെ ജ്യോക്കോവിച്ചിന്‍റെ തിരിച്ചുവരവിന് മൂന്നാം സെറ്റില്‍ തുടക്കത്തില്‍ തന്നെ നദാല്‍ മറുപടി നല്‍കി. തുടര്‍ച്ചയായ മൂന്നാം സെറ്റിലും ജ്യോക്കോവിച്ചിന്‍റെ ആദ്യ സര്‍വീസ് നദാല്‍ ബ്രേക്ക് ചെയ്‌തു. തുടര്‍ന്ന് സെറ്റില്‍ രണ്ടാം ബ്രേക്ക് കണ്ടെത്തിയ നദാല്‍ 41 മിനിറ്റുകള്‍ക്കകം മൂന്നാം സെറ്റ് 6-2 ന് സ്വന്തമാക്കി.

നാലാം സെറ്റില്‍ പതിവിന് വിപരീതമായി ജ്യോക്കോവിച്ചാണ് നന്നായി തുടങ്ങിയത്. ഇത്തവണ നദാലിന്‍റെ ആദ്യ സര്‍വീസ് തന്നെ ജ്യോക്കോവിച്ച്‌ ബ്രേക്ക് ചെയ്‌തു. തുടര്‍ന്ന് ഇരുതാരങ്ങളും തങ്ങളുടെ സര്‍വീസില്‍ എതിരാളിക്ക് അവസരങ്ങള്‍ നല്‍കാത്ത പ്രകടനമാണ് പുറത്തെടുത്തത്. നാലാം സെറ്റില്‍ ജ്യോക്കോവിച്ച്‌ 5-3 ല്‍ സെറ്റ് പോയിന്‍റ് സൃഷ്‌ടിച്ചെങ്കിലും രണ്ടുതവണ സെറ്റ് പോയിന്‍റുകള്‍ രക്ഷിച്ച നദാല്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

തുടര്‍ന്ന് ഇരുവരും സര്‍വീസ് നിലനിര്‍ത്തിയപ്പോള്‍ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ മികച്ച പ്രകടനം പുറത്തെടുത്ത നദാൽ 6-1ന്‍റെ ലീഡുമായി മാച്ച് പോയിന്‍റിലെത്തി. തുടര്‍ന്ന് നദാല്‍ സൃഷ്‌ടിച്ച ബ്രേക്ക് പോയിന്‍റ് ജ്യോക്കോവിച്ച്‌ രക്ഷിച്ചു. മൂന്നുതവണ ജ്യോക്കോവിച്ച്‌ മാച്ച്‌ പോയിന്‍റുകള്‍ രക്ഷിച്ചെങ്കിലും പരാജയം ഒഴിവാക്കാന്‍ അത് പോരായിരുന്നു. 71ാം മിനിറ്റിൽ നാലാം സെറ്റ് നേടിയ നദാല്‍ സെമിഫൈനലിലേക്ക് കുതിച്ചു.

തന്‍റെ പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും 22-ാം ഗ്രാന്‍റ്‌സ്‌ലാം കിരീടവും ലക്ഷ്യംവയ്‌ക്കുന്ന നദാല്‍ സെമിയില്‍ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വരേവിനെ ആണ് നേരിടുക. ഫ്രഞ്ച് ഓപ്പണില്‍ തന്‍റെ 15-ാം സെമിയിലേക്ക് മുന്നേറിയ നദാലിന് ഇത് 36-ാം ഗ്രാന്‍ഡ്സ്ലാം സെമിഫൈനല്‍ ആണ്. ജയത്തോടെ ജ്യോക്കോവിച്ചിന് എതിരായ 29ാമത്തെ ജയമാണ് നദാല്‍ കുറിച്ചത്.

Last Updated : Jun 1, 2022, 10:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.