ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ചിന് പിന്നാലെ അല്‍കാരസും സിറ്റ്സിപാസും ക്വാര്‍ട്ടറില്‍ - അരിന സെബലെങ്ക

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കാരസ് അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് നേരിടുന്നത്.

french open  djokovic  alcaraz  stefanos tsitsipas  french open quarter final  ഫ്രഞ്ച് ഓപ്പണ്‍  കാര്‍ലോസ് അല്‍കാരസ്  നൊവാക് ജോക്കോവിച്ച്  അരിന സെബലെങ്ക  ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍
FRENCH OPEN
author img

By

Published : Jun 5, 2023, 8:36 AM IST

Updated : Jun 5, 2023, 9:25 AM IST

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ കുതിപ്പ് തുടര്‍ന്ന് വമ്പന്മരായ താരങ്ങള്‍. ലോക ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരസ്, മൂന്നാം സീഡ് നൊവാക് ജോക്കോവിച്ച്, അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം നമ്പര്‍ വനിത താരം അരിന സെബലെങ്ക എന്നിവര്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

നാലാം റൗണ്ടില്‍ ഒരു മണിക്കൂര്‍ 57 മിനിറ്റ് വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പെറുവിന്‍റെ ജുവാൻ പാബ്ലോ വരില്ലസിനെ മറികടന്നത്. മത്സരത്തില്‍ ജോക്കോവിച്ചിന് ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താന്‍ വരില്ലസിനായിരുന്നില്ല. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യ സെറ്റ് 6-3 നാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

പിന്നാലെയുള്ള രണ്ട് സെറ്റും 6-2 എന്ന സ്‌കോറില്‍ പിടിച്ചെടുക്കാന്‍ സെര്‍ബിന്‍ താരത്തിനായി. ഇത് 17-ാം തവണയാണ് ജോക്കോ റോളണ്ട് ഗാരോസില്‍ അവസാന എട്ടില്‍ ഇടം പിടിക്കുന്നത്. ജയത്തോടെ 23 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിന് ഒരുപടി കൂടി അരികിലേക്കെത്താന്‍ ജോക്കോവിച്ചിനായി.

നാളെയാണ് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി കളിമണ്‍ കോര്‍ട്ടില്‍ ഇറങ്ങുന്നത്. റഷ്യയുടെ കാരെൻ ഖച്ചനോവിനെയാണ് ജോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക. ഇറ്റലിയുടെ ലോറെൻസോ സോനെഗോയെ തോല്‍പ്പിച്ചാണ് ഖച്ചനോവ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.

അല്‍കാരസ് x സിറ്റ്സിപാസ് പോര്: ലോറെൻസോ മുസെറ്റിയെ വീഴ്‌ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. രണ്ട് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 20 കാരനായ താരത്തിന് അനായാസമായിരുന്നു കാര്യങ്ങളെല്ലാം. 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് അല്‍കാരസിന്‍റെ ജയം.

ഓസ്‌ട്രിയയുടെ സെബാസ്റ്റ്യന്‍ ഓഫ്‌നെറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ജയം നേടിയത്. ഒരു മണിക്കൂര്‍ 48 മിനിട്ടുവരെ നീണ്ടുനിന്നതായിരുന്നു ഇവരുടെ പോരാട്ടം. ആദ്യ സെറ്റ് മാത്രമാണ് ഓഫ്‌നെര്‍ സിറ്റ്സിപാസിന് വെല്ലുവിളിയായത്.

7-5നായിരുന്നു ലോക അഞ്ചാം നമ്പര്‍ താരം ആദ്യ സെറ്റ് പിടിച്ചത്. പിന്നീട് ശക്തമായി തിരിച്ചടിച്ച സിറ്റ്സിപാസ് രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-0 എന്ന സ്‌കോറിനുമാണ് കീഴടക്കിയത്. ക്വാര്‍ട്ടറില്‍ കടന്ന താരത്തിന് ലോക ഒന്നാം നമ്പര്‍ സീഡ് അല്‍കാരസാണ് എതിരാളി. നാളെയാണ് ഇരുവരും തമ്മിലേറ്റുമുട്ടുന്ന പോരാട്ടം.

അമേരിക്കയുടെ സ്ലോനെ സ്റ്റീഫൻസിന്‍റെ ശക്തമായ പോരാട്ടം മറികടന്നാണ് അരിന സെബലങ്ക ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റില്‍ 5-0ന് ആദ്യം തന്നെ സെബലങ്ക മുന്നിലെത്തിയിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചുവന്ന താരം മത്സരം ടൈ ബ്രേക്കറിലേക്കെത്തിച്ചു.

തുടര്‍ന്ന് നടന്ന പോരാട്ടത്തിനൊടുവില്‍ 7-6 (7-5) എന്ന സ്‌കോറിനാണ് ആദ്യ സെറ്റ് സെബലങ്ക നേടിയത്. മത്സരത്തിന്‍റെ രണ്ടാം സെറ്റ് 6-4 എന്ന സ്കോറിനും സ്വന്തമാക്കാന്‍ രണ്ടാം നമ്പര്‍ വനിത താരത്തിനായി.

Also Read : 'ഞങ്ങൾ സ്‌നേഹം പങ്കിടുന്നു' : സാനിയ മിർസയുമായുള്ള വേർപിരിയൽ, ഒടുവില്‍ മൗനം വെടിഞ്ഞ് ഷൊയ്ബ് മാലിക്

Last Updated : Jun 5, 2023, 9:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.