ETV Bharat / sports

കോക്കോ ഗൗഫിന് ഇരട്ടത്തോല്‍വി ; ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം കരോലിന-ക്രിസ്റ്റീന സഖ്യത്തിന്

author img

By

Published : Jun 5, 2022, 8:37 PM IST

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിത ഡബിള്‍സ് ഫൈനലില്‍ അമേരിക്കന്‍ സഖ്യമായ കോക്കോ ഗൗഫ്-ജെസ്സിക്കാ പെഗുല സഖ്യത്തെ തോല്‍പ്പിച്ച് കരോലിന-ക്രിസ്റ്റീന സഖ്യം

French Open  French Open 2022  Caroline Garcia  Kristina Mladenovic  Caroline Garcia Kristina Mladenovic Win Women s Doubles Title  Coco Gauff suffere  കോക്കോ ഗൗഫ്  കരോലിന ഗാര്‍സിയ  ക്രിസ്റ്റീന മ്ലാദെനോവിച്ച്
കോക്കോ ഗൗഫിന് ഇരട്ടത്തോല്‍വി; ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം കരോലിന-ക്രിസ്റ്റീന സഖ്യത്തിന്

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ വനിത ഡബിള്‍സിലും അമേരിക്കന്‍ കൗമാര താരം കോക്കോ ഗൗഫിന് നിരാശ. വനിത സിംഗിള്‍സ്‌ ഫൈനലിന് പിന്നാലെ ഡബിള്‍സിലും കോക്കോ ഗൗഫ് കീഴടങ്ങി. ഫ്രഞ്ച് സഖ്യമായ കരോലിന ഗാര്‍സിയയും ക്രിസ്റ്റീന മ്ലാദെനോവിച്ചുമാണ് എട്ടാം സീഡായ കോക്കോ ഗൗഫ്-ജെസ്സിക്കാ പെഗുല സഖ്യത്തെ തോല്‍പ്പിച്ചത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫ്രഞ്ച് സഖ്യം അമേരിക്കന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് ഗൗഫ്-ജെസ്സിക്ക സഖ്യം മത്സരം കൈവിട്ടത്. സ്കോര്‍ 2-6, 6-3, 6-2.

ഇന്നലെ നടന്ന വനിത സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്‍റെ ഇഗ സ്വിറ്റെകിനോടാണ് കോക്കോ ഗൗഫ് തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇഗ ഗൗഫിനെ തോല്‍പ്പിച്ചത്. സ്‌കോർ: 6-1, 6-3. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ രണ്ടാം കിരീടമാണിത്.

also read: 'എന്നെ കാണാൻ വന്നതാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്'; സൂപ്പര്‍ താരത്തിന്‍റെ പിന്തുണ അതിശയിപ്പിച്ചതായി ഇഗ സ്വിറ്റെക്

2020ല്‍ അമേരിക്കയുടെ തന്നെ സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു താരത്തിന്‍റെ ആദ്യ കിരീട നേട്ടം. വിജയത്തോടെ ഈ നൂറ്റാണ്ടില്‍ വനിത ടെന്നിസ് സിംഗിള്‍സില്‍ ഏറ്റവും കുടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയ താരമെന്ന വീനസ് വില്യംസിന്‍റെ റെക്കോഡിനൊപ്പമെത്താനും ഇഗയ്‌ക്കായി. താരത്തിന്‍റെ തുടര്‍ച്ചയായ 35ാം വിജയമാണിത്. വീനസ് വില്യംസ് 2000ത്തില്‍ തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ ജയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.