ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സ് ചാമ്പ്യന്മാരായി ഇന്ത്യയുടെ സാത്വിക്‌-ചിരാഗ് സഖ്യം - വിക്രം സിങ്

1983-ൽ പാർതോ ഗാംഗുലിയുടെയും വിക്രം സിങ്ങിന്‍റെയും വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍ കിരീടം നേടുന്നത്.

french open badminton  french open badminton mens doubles  satwik chirag  chirag shetty  Satwiksairaj Rankireddy  സാത്വിക്‌സായ്‌രാജ്  ചിരാഗ് ഷെട്ടി  ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍  ഫ്രഞ്ച് ഓപ്പൺ സൂപ്പർ 2022 ബാഡ്‌മിന്‍റൺ  പാർതോ ഗാംഗുലി  വിക്രം സിങ്
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ ചരിത്രം കുറിച്ച് ഇന്ത്യ
author img

By

Published : Oct 31, 2022, 4:04 PM IST

പാരിസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ 2022 ബാഡ്‌മിന്‍റൺ ടൂർണമെന്‍റ് പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. പാരിസില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് തായ്‌പേയുടെ ലു ചിംഗ് യാവോ-യാങ് പോ ഹാൻ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്, ഇന്ത്യൻ ജോഡി നേരത്തെ ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിസിലും തോമസ് കപ്പിലും കിരീടം നേടിയിരുന്നു.

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സാത്വിക്‌-ചിരാഗ് സഖ്യത്തിന്‍റെ ജയം. ഒന്നാം സെറ്റ് 21-13ന് അനായാസം ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ചൈനീസ് തായ്‌പേയ്‌ സഖ്യം ശക്തമായി പോരാടിയെങ്കിലും ചിരാഗും-സാത്വികും ചേര്‍ന്ന് 21-19ന് ജയം സ്വന്തമാക്കുകയായിരുന്നു.

1983-ൽ പാർതോ ഗാംഗുലിയുടെയും വിക്രം സിങ്ങിന്‍റെയും വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റൺ കിരീടം നേടുന്നത്. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ ചോയ് സോൾ ഗ്യു-കിം വോൻ ഹോ സഖ്യത്തെ 21-18, 21-14 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.