ETV Bharat / sports

ഫ്രഞ്ച് ഓപ്പണിൽ ഇന്ന് സൂപ്പർ പോരാട്ടം; റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും നേർക്കുനേർ - ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും നേർക്കുനേർ

ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് സ്‌പാനിഷ് ഇതിഹാസം റാഫേൽ നദാലിനെ നേരിടും

french open 2022  french open quarter final  Rafeal Nadal vs Novak Djokovic  French Open 2022 Rafeal Nadal vs Novak Djokovic in quarter final  റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും നേർക്കുനേർ  ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും നേർക്കുനേർ  ഫ്രഞ്ച് ഓപ്പൺ
ഫ്രഞ്ച് ഓപ്പണിൽ ഇന്ന് സൂപ്പർ പോരാട്ടം; റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും നേർക്കുനേർ
author img

By

Published : May 30, 2022, 3:52 PM IST

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടം. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് സ്‌പാനിഷ് ഇതിഹാസം റാഫേൽ നദാലിനെ നേരിടും. അർജന്‍റീന താരം ഡിയേഗോ ഷ്വാർട്‌സ്‌മാനെ 6–1, 6–3, 6–3 സ്കോറിനാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കനേഡിയൻ താരം ഫെലിക്‌സ് ഓഷെ അലിയാസിമെയെ അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മറികടന്നാണ് റാഫേൽ നദാല്‍ ക്വാർട്ടറിലെത്തിയത്. സ്കോർ; 3-6 6-3 6-2 3-6 6-3

2017 ഫ്രഞ്ച് ഓപ്പണിൽ ജോക്കോയെ വെള്ളം കുടിപ്പിച്ച ഷ്വാർട്‌സ്‌മാന് ഇക്കുറി പിടിച്ചുനിൽക്കാൻ പോലുമായില്ല. എന്നാൽ നദാലിനെ വിറപ്പിച്ച ശേഷമാണ് അലിയാസിമെ കീഴടങ്ങിയത്. മിക്‌സ്‌ഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസയും ക്രൊയേഷ്യൻ താരം ഇവാൻ ‍ഡോഡിഗും ബ്രസീലിയൻ താരങ്ങളായ ബ്രൂണോ സോറസ്, ഹദാദ് മെയ എന്നിവരോടു തോറ്റു പുറത്തായി. സ്കോർ (6–4,6–3).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.