പാരിസ്: യുവേഫ നേഷന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും. വെളളിയാഴ്‌ച രാത്രി 12.15ന് നടക്കുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ഏതിരാളികള്‍. ഇരു ടീമുകളും ഇതിനോടകം തന്നെ 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
2020-2021 നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. മറുവശത്ത് കഴിഞ്ഞ ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഡെന്മാര്‍ക്ക് പുറത്തായിരുന്നു. ഇപ്രാവശ്യം മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാകും ഡെന്മാര്‍ക്ക് പന്ത് തട്ടുക.
-
An unforgettable training session...🤩
— French Team ⭐⭐ (@FrenchTeam) June 2, 2022 " class="align-text-top noRightClick twitterSection" data="
23 kids, from 8 to 12 years old, had the chance to train with Les Bleus!#FiersdetreBleus pic.twitter.com/3DiOh2fEM5
">An unforgettable training session...🤩
— French Team ⭐⭐ (@FrenchTeam) June 2, 2022
23 kids, from 8 to 12 years old, had the chance to train with Les Bleus!#FiersdetreBleus pic.twitter.com/3DiOh2fEM5An unforgettable training session...🤩
— French Team ⭐⭐ (@FrenchTeam) June 2, 2022
23 kids, from 8 to 12 years old, had the chance to train with Les Bleus!#FiersdetreBleus pic.twitter.com/3DiOh2fEM5
മികച്ച പ്രതിരോധ നിരയും, മുന്നേറ്റ നിരയുമായിട്ടാകും ഫ്രാന്‍സ് മത്സരത്തിനിറങ്ങുക. മധ്യ നിരയില്‍ പരിക്കിനെ തുടര്‍ന്ന് ടീമിലില്ലാത്ത പോള്‍ പോഗ്‌ബ ഫ്രാന്‍സ് നിരയിലുണ്ടാകില്ല. അന്‍റോണിയോ ഗ്രിസ്‌മാന്‍, എംബാപ്പെ, കരിം ബെന്‍സിമ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിര എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ്.
ഡെന്മാര്‍ക്ക് പ്രതിരോധ നിരയില്‍ പരിക്കിനെ തുടര്‍ന്നുള്ള സൈമണ്‍ കെജറിന്‍റെ അഭാവം മൂലം ജാനിക് വെസ്‌റ്റര്‍ഗാര്‍ഡിന് അവസരം ലഭിച്ചേക്കാം. ക്രിസ്റ്റ്യൻ എറിക്‌സൻ, തോമസ് ഡെലാനി, പിയറി എമൈൽ ഹോജ്‌ബ്‌ജെർഗ് എന്നിവർ മധ്യനിരയിൽ അണിനിരക്കും. യൂസഫ് പോള്‍സണൊപ്പം, കാസ്‌പര്‍ ഡോള്‍ബെര്‍ഗിനാകും ഡെന്മാര്‍ക്ക് മുന്നേറ്റ നിരയുടെ ചുമതല.
-
Kjaer trains with the Danish national team and has kept a Scudetto promise https://t.co/tS89Jp2qyu
— Football Reporting (@FootballReportg) June 3, 2022 " class="align-text-top noRightClick twitterSection" data="
">Kjaer trains with the Danish national team and has kept a Scudetto promise https://t.co/tS89Jp2qyu
— Football Reporting (@FootballReportg) June 3, 2022Kjaer trains with the Danish national team and has kept a Scudetto promise https://t.co/tS89Jp2qyu
— Football Reporting (@FootballReportg) June 3, 2022
വെളളിയാഴ്‌ച രാത്രി നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം നെതര്‍ലാന്‍ഡ്‌സിനെയും, ക്രൊയേഷ്യ ഓസ്‌ട്രിയയേയും നേരിടും. കസാഖിസ്ഥാന്‍-അസര്‍ബൈജാന്‍ മത്സരവും, ലാത്വിയ അന്‍ഡോറ മത്സരവും ഇന്ന് നടക്കും. കൂടാതെ ലിച്ചെൻസ്റ്റീൻ-മോൾഡോവ പോരാട്ടവും ഇന്നാണ്.
Also read: UEFA NATIONS LEAGUE : പോര്‍ച്ചുഗല്‍ സ്‌പെയിന്‍ പോരാട്ടം സമനിലയില്‍