മനാമ: റേസ് ട്രാക്കുകള്‍ക്ക് തീപ്പിടിപ്പിച്ച് ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ പുതിയ സീസണ് നാളെ വീണ്ടും തുടക്കമാകുന്നു. ബെഹ്‌റിന്‍ സര്‍ക്യൂട്ടിലെ റേസോടെയാണ് സീസണ് തുടക്കമാവുക. ഫോര്‍മുല വണ്‍ റേസിന് മുന്നോടിയായി നടന്ന രണ്ട് പ്രാക്‌ടീസ് സെഷനിലും നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ മറികടന്ന് മാക്‌സ് വെര്‍സ്‌തപ്പാന്‍ ഒന്നാമതെത്തിയിരുന്നു. റഡ്‌ബുള്ളിന്‍റെ വെര്‍സ്‌തപ്പാന് പിന്നിലായി മക്‌ലാരന്‍റെ ലാന്‍ഡോ നോറിസ് ഫിനിഷ് ചെയ്‌തപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഹാമില്‍ട്ടണ്‍.
റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ മകന്‍ മൈക്ക് ഷുമാക്കര്‍ ഫോര്‍മുല വണ്‍ വേദിയിലേക്ക് ആദ്യമായെത്തുന്നുവെന്ന പ്രത്യേകതയും ബെഹ്‌റിന്‍ ഗ്രാന്‍ഡ് പ്രീക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഫോര്‍മുല ടു റേസ് ട്രാക്കിന്‍റെ ഡ്രൈവിങ് സീറ്റിലായിരുന്നു മൈക്കിന്‍റെ സ്ഥാനമെങ്കില്‍ ഇത്തവണ അത് ഗ്ലാമറസായ ഫോര്‍മുല വണ്‍ ട്രാക്കിലേക്ക് മാറി. മൈക്കിള്‍ ഷുമാക്കറിന്‍റെ റെക്കോഡുകള്‍ ഓരോന്നായി ലൂയിസ് ഹാമില്‍ട്ടണ്‍ തകര്‍ക്കുന്ന കാലഘട്ടത്തിലാണ് മൈക്കിന്‍റെ രംഗപ്രവേശം.
കൂടുതല്‍ വായനക്ക്: ഷുമാക്കറിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ്‍; സന്തോഷം പങ്കുവെച്ച് മകന്‍ മൈക്ക് ഷുമാക്കര്‍
നാളെ ട്രാക്കുണരുമ്പോള്‍ ഹാമില്‍ട്ടണൊപ്പം മൈക്കും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറും. പിതാവിന്‍റെ വഴിയില്‍ തന്നെയാണ് 22 വയസുള്ള മൈക്കും റേസ് ട്രാക്കിലേക്ക് എത്തുന്നത്. 2018ലാണ് മൈക്ക് ഫെരാരി അക്കാദമിയുടെ ഭാഗമാകുന്നത്. പുതുമുഖങ്ങളുടെ വരവിലൂടെ ലോകത്തെ യുവജനങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള അവസരമൊരുക്കുകയാണ് ഫോര്‍മുല വണ്‍.
-
To writing the future
— Formula 1 (@F1) March 25, 2021 " class="align-text-top noRightClick twitterSection" data="
To creating more history
To chasing dreams...#DreamBig pic.twitter.com/JFF3RdeU3V
">To writing the future
— Formula 1 (@F1) March 25, 2021
To creating more history
To chasing dreams...#DreamBig pic.twitter.com/JFF3RdeU3VTo writing the future
— Formula 1 (@F1) March 25, 2021
To creating more history
To chasing dreams...#DreamBig pic.twitter.com/JFF3RdeU3V
ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ നിന്നും വിരമിച്ച ശേഷം ആല്‍പ്‌സ് പര്‍വത നിരയില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവ് മൈക്കിള്‍ ഷുമാക്കര്‍ നിലവില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തു വിട്ടിട്ടില്ല. ഏറെ കാലം കോമയിലായിരുന്നു. മകനും റേസ് ട്രാക്കിലേക്ക് വരുന്നത് കാണാന്‍ ഷുമാക്കറും ബഹറിനിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.