പാരീസ്: 2020 സീസണിലെ ഫോർമുല വണ്‍ മത്സരങ്ങൾ ജൂലൈ അഞ്ചിന് ഓസ്‌ട്രിയയില്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് അധികൃതർ. ഫോർമുല വണ്‍ ബോസ് ചേസ് കെറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സെപ്റ്റംബർ ആദ്യവുമായി യൂറോപ്പിലെ മത്സരങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലായി യൂറേഷ്യയിലെയും ഏഷ്യയിലെയും അമേരിക്കയിലെയും മത്സരങ്ങൾ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. സീസണിന്‍റെ അവസാനം ഡിസംബറില്‍ ഗൾഫിലെ മത്സരം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ജൂലൈ 19ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ഏകദേശം ധാരണയായിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ റേസ് മാറ്റിവെക്കാനോ റദ്ദാക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ നീക്കമുണ്ടായിട്ടില്ല.
ഫോർമുല വണ്‍ 2020 സീസണ്‍ ഓസ്‌ട്രിയയില്‍ ആരംഭിക്കാന്‍ നീക്കം - formula one news
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സെപ്റ്റംബർ ആദ്യവുമായി യൂറോപ്പിലെ ഫോർമുല വണ്‍ മത്സരങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്