ETV Bharat / sports

ലൂയിസ് ഹാമിൽട്ടനെതിരായ വംശീയാധിക്ഷേപം : നെൽസൻ പിക്വെറ്റിന് ശിക്ഷ വിധിച്ച് ബ്രസീലിയൻ കോടതി

2021 നവംബറിൽ ബ്രസീലിയൻ മാധ്യമമായ മോട്ടോസ്പോർട്ട് ടോക്കിന് നൽകിയ അഭിമുഖത്തിലാണ് ലൂയിസ് ഹാമില്‍ട്ടനെതിരെ വംശീയ പരാമർശം നടത്തിയത്. 5 ശലക്ഷം ബ്രസീലിയൻ റിയാൽസാണ് പിക്വെറ്റിന് പിഴ ശിക്ഷയായി കോടതി വിധിച്ചത്

Nelson Piquet fined for Hamilton racist comments  Nelson Piquet  ലൂയിസ് ഹാമിൽട്ടൻ  Lewis Hamilton  Nelson Piquet  Former F1 champion Nelson Piquet  നെൽസൺ പിക്വെറ്റ്  Hamilton racist comments  ഹാമിൽട്ടനെതിരായ വംശീയാധിക്ഷേപം  racist and homophobic comments
നെൽസൻ പിക്വെറ്റിന് ശിക്ഷ വിധിച്ച് ബ്രസീലിയൻ കോടതി
author img

By

Published : Mar 26, 2023, 9:57 PM IST

റിയോ ഡി ജനീറോ : ബ്രിട്ടീഷ് ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമില്‍ട്ടനെതിരെ വംശീയ പരാമർശം നടത്തിയ മുൻ എഫ്‌ വൺ ലോകചാമ്പ്യൻ നെൽസൻ പിക്വെറ്റിന് പിഴ വിധിച്ച് ബ്രസീലിയൻ കോടതി. വംശീയവും സ്വവര്‍ഗാനുരാഗവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയതിന് 5 ദശലക്ഷം ബ്രസീലിയൻ റിയാൽസ് ( ഏകദേശം 7 കോടി 85 ലക്ഷം രൂപ) ധാർമ്മിക നഷ്‌ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധി. 2021 നവംബർ മാസത്തിൽ ഒരു ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിക്വെറ്റ് ഹാമിൽട്ടനെതിരെ വംശീയ അധിക്ഷേപം ഉന്നയിച്ചത്.

അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ 2022 ജൂണിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോർച്ചുഗീസ് ഭാഷയിൽ നൽകിയ അഭിമുഖത്തിന്‍റെ പരിഭാഷ പുറത്തുവന്നതോടെയാണ് ഹാമിൽട്ടനെതിരായ വംശീയ പരാമർശം വിവാദമായത്. വിവാദമായതോടെ പുരാതനമായ ചിന്താഗതിയുള്ളവർക്ക് കായിക രംഗത്ത് ഇടമില്ലെന്ന് പറഞ്ഞ ഹാമിൽട്ടൻ, വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു.

'ഈയൊരു കാഴ്‌ചപ്പാട് വാക്കുകളിൽ മാത്രം ചുരുങ്ങുന്നതല്ല. ഇത്തരം പൗരാണികമായ ചിന്താഗതികൾ മാറേണ്ടതുണ്ട്' - ഹാമിൽട്ടൻ ട്വിറ്ററിൽ കുറിച്ചു. അടുത്തിടെ ഓണററി ബ്രസീൽ പൗരത്വം ലഭിച്ച അദ്ദേഹം എഫ്‌ വൺ ചാമ്പ്യൻഷിപ്പിലെ ഒരേയൊരു കറുത്ത വർഗക്കാരനായ ഡ്രൈവറാണ്.

ധാർമ്മിക നാശനഷ്‌ടങ്ങൾക്ക് നെൽസൺ പിക്വെറ്റ് 10 ദശലക്ഷം ബ്രസീലിയൻ റിയാലുകൾ നൽകണമെന്ന് ആവശ്യപ്പെട്ട ബ്രസീൽ ദേശീയ എൽജിബിടി സംഘടന ഉൾപ്പടെ നാല് മനുഷ്യാവകാശ പ്രസ്ഥാനങ്ങളാണ് പരാതി നൽകിയിരുന്നത്. നഷ്‌ടപരിഹാരം നൽകാനായി വിധിക്കുന്നത് ഇത്തരത്തിലുള്ള വംശീയ വിദ്വേഷവും സ്വവര്‍ഗാനുരാഗവിരുദ്ധവുമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്നും പൗരൻമാരെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ജഡ്‌ജി പെഡ്രോ മാറ്റോസ് ഡി അരുഡ പറഞ്ഞു.

ഹാമിൽട്ടനോട് ക്ഷമാപണം നടത്തി പിക്വെറ്റ് : അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായതോടെ 70 കാരനായ പിക്വെറ്റ് ഹാമിൽട്ടനോട് ക്ഷമാപണം നടത്തിയിരുന്നു. പിക്വെറ്റിനെതിരെ ഫോർമുല വണ്ണും ഹാമിൽട്ടന്‍റെ ടീമായ മേഴ്‌സിഡസും ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയായിരുന്നു ക്ഷമാപണം.

'കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്‍റെ യാഥാർഥ്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞത് തെറ്റായ ചിന്താഗതിയിലുള്ള കാര്യം തന്നെയാണ്, ഞാൻ അതിനെ എതിർക്കുന്നില്ല. പക്ഷേ ഞാൻ ഉപയോഗിച്ച വാക്ക് ബ്രസീലിയൻ പോർച്ചുഗീസിൽ 'വ്യക്തി' എന്നതിന്‍റെ പര്യായമായി സംസാര ഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഒരിക്കലും മറ്റൊരാളെ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നതല്ല ഈ വാക്ക്. ലൂയിസ് ഹാമിൽട്ടൻ ഉള്‍പ്പടെ ഈ പരാമർശത്താൽ ബുദ്ധിമുട്ടുണ്ടായ എല്ലാവരോടും ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു' - പിക്വെറ്റിന്‍റെ ക്ഷമാപണം ഇങ്ങനെയായിരുന്നു.

ചില മാധ്യമങ്ങൾ പോർച്ചുഗീസ് ഭാഷ പരിഭാഷ ചെയ്‌തപ്പോൾ താൻ പറഞ്ഞതായി ആരോപിച്ച വാക്ക് ഞാൻ ഒരിക്കൽ പോലും ആ അര്‍ഥത്തില്‍ ഉപയോഗിച്ചതല്ല. നിറത്തിന്‍റെ പേരിൽ ഹാമിൽട്ടനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ വാക്ക് ഉപയോഗിച്ചതെന്ന മാധ്യമങ്ങളുടെ വാദത്തെ ശക്തമായി അപലപിക്കുന്നതായും പിക്വെറ്റ് കൂട്ടിച്ചേർത്തു.

മോട്ടോസ്പോർട്ട് ടോക്ക് എന്ന ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെൽസൻ പിക്വെറ്റ് ലൂയിസ് ഹാമില്‍ട്ടനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. വിവാദമായ സിൽവർസ്റ്റോൺ റേസിലെ ഹാമില്‍ട്ടന്‍ – വെർസ്റ്റാപ്പൻ പോരാട്ടം വിവരിക്കുമ്പോഴായിരുന്നു ഇത്തരത്തിലൊരു മോശം പരാമർശം. വെർസ്റ്റാപ്പന്‍റെ പങ്കാളിയായ കെല്ലിയുടെ പിതാവുകൂടിയാണ് നെൽസൻ പിക്വെറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.