ലണ്ടന്‍: ഇതിഹാസങ്ങൾ അങ്ങനെയാണ്... ലോകമുള്ള കാലത്തോളം ആ പേരുകളും ഓർമിക്കപ്പെടും. 2022 ജൂൺ രണ്ടിന് രാത്രി ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ നേരിടാനൊരുങ്ങുകയാണ് അർജന്‍റീന. യൂറോപ്യൻ ടീമുകളോട് മത്സരിക്കുമ്പോൾ അർജന്‍റീനയുടെ മുട്ടുവിറയ്ക്കുമെന്നും നായകൻ സാക്ഷാല്‍ ലയണല്‍ മെസി മൈതാനത്ത് നിറം മങ്ങുമെന്നും എതിരാളികൾ പറഞ്ഞു നടന്നു.
മത്സരം ആരംഭിച്ചു: ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച് മുന്നേറുന്നതിനിടെ 27-ാം മിനിട്ടിന്‍റെ അവസാനം ഇറ്റാലിയൻ പ്രതിരോധ താരത്തെ സമർഥമായി കബളിപ്പിച്ചുകൊണ്ട് ലയണല്‍ മെസിയുടെ മുന്നേറ്റം. വേഗം കൊണ്ടും മികവുകൊണ്ടും കൃത്യത കൊണ്ടും അളന്നുമുറിച്ച പാസ് മെസിയുടെ കാലില്‍ നിന്ന് ഇറ്റാലിയൻ ഗോൾ മുഖത്തേക്ക്. മുന്നേറ്റ താരം ലൗട്ടാരോ മാർട്ടിനസിന് ഗോൾ വലയിലേക്ക് തട്ടിയിടേണ്ട പാകത്തില്‍ നല്‍കിയ ക്രോസ് ഗോളായി മാറുമ്പോൾ ഇരു കൈയും നീട്ടി സഹതാരങ്ങൾക്കൊപ്പം ആഘോഷം പങ്കിടുകയായിരുന്നു മെസി.
-
🏆 #Finalissima ¡Dale campeón, dale campeón!
— Selección Argentina 🇦🇷 (@Argentina) June 1, 2022 " class="align-text-top noRightClick twitterSection" data="
🇦🇷 ¡Qué lindo es ser argentino! 🇦🇷pic.twitter.com/Mx33CPeMhS
">🏆 #Finalissima ¡Dale campeón, dale campeón!
— Selección Argentina 🇦🇷 (@Argentina) June 1, 2022
🇦🇷 ¡Qué lindo es ser argentino! 🇦🇷pic.twitter.com/Mx33CPeMhS🏆 #Finalissima ¡Dale campeón, dale campeón!
— Selección Argentina 🇦🇷 (@Argentina) June 1, 2022
🇦🇷 ¡Qué lindo es ser argentino! 🇦🇷pic.twitter.com/Mx33CPeMhS
പിന്നീട് ഇറ്റലി മൈതാനത്ത് പോലും ഉണ്ടായില്ല. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എയ്‌ഞ്ചല്‍ ഡി മരിയയും 94-ാം മിനിട്ടില്‍ പൗലോ ഡിബാലയും നേടിയ ഗോളുകൾക്ക് ഇറ്റലിയെ കീഴടക്കി അർജന്‍റീന കിരീടം നേടുമ്പോൾ സ്വന്തം രാജ്യത്തിന് വേണ്ടി കിരീടം നേടാത്തവൻ എന്ന ആക്ഷേപത്തിന്‍റെ മുന രണ്ടാമത് ഒരിക്കല്‍ കൂടി തല്ലിയൊടിക്കാനും മെസിക്കായി.
'ബഹുമാനിക്കണം അയാളെ'...: 'ഒരു സീസണിലെ മോശം പ്രകടനം അയാളുടെ ഫോമിനെ ഇല്ലാതാക്കില്ല. കളക്കളത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് അനിവാര്യമാണ്' അര്‍ജന്‍റീനയ്‌ക്കെതിരായ ഫൈനലിസിമയ്‌ക്ക് മുന്നെ ഇറ്റാലിയന്‍ പ്രതിരോധ താരം ലിയോനോര്‍ഡോ ബൊനൂച്ചിയുടെ വാക്കുകളാണിത്. ക്ലബ് ഫുട്‌ബോളില്‍ സമീപ കാലത്ത് ഫോമില്ലായ്‌മയില്‍ വലയുകയാണെങ്കിലും ലയണല്‍ മെസിയെന്ന അര്‍ജന്‍റൈന്‍ നായകന്‍റെ ക്ലാസിനെ ബഹുമാനിക്കണമെന്ന് സഹതാരങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു അത്.
-
🏆 #Finalissima
— Selección Argentina 🇦🇷 (@Argentina) June 1, 2022 " class="align-text-top noRightClick twitterSection" data="
🔝 Líder de pases correctos, de recuperaciones y de disparos al arco: Lionel Messi, jugador total. pic.twitter.com/0rkpurT0aS
">🏆 #Finalissima
— Selección Argentina 🇦🇷 (@Argentina) June 1, 2022
🔝 Líder de pases correctos, de recuperaciones y de disparos al arco: Lionel Messi, jugador total. pic.twitter.com/0rkpurT0aS🏆 #Finalissima
— Selección Argentina 🇦🇷 (@Argentina) June 1, 2022
🔝 Líder de pases correctos, de recuperaciones y de disparos al arco: Lionel Messi, jugador total. pic.twitter.com/0rkpurT0aS
പൂട്ടു പൊട്ടിച്ച് കളിച്ച മെസി: ക്ലബ് ഫുട്‌ബോളിനും രാജ്യാന്തര മത്സരങ്ങളിലും നാം പലതവണ കണ്ടിട്ടുള്ളതാണ് ഇത്. മെസിയുടെ കാലില്‍ എപ്പോഴെല്ലാം പന്ത് കിട്ടുമോ അപ്പോഴെല്ലാം എതിർ ടീമിലെ താരങ്ങളൊന്നാകെ മെസിയെ വളയും. വെബ്ലിയിലും ആ കാഴ്‌ചയ്ക്ക് ക്ഷാമമുണ്ടായില്ല. പക്ഷേ വട്ടം പൂട്ടിയ ഇറ്റാലിയൻ പ്രതിരോധ താരങ്ങളെ പലവട്ടം കബളിച്ച മെസി സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരന്തരം ഇറ്റാലിയൻ ഗോൾമുഖം വിറപ്പിച്ചിരുന്നു. മത്സരത്തില്‍ പിറന്ന മൂന്നില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ താരം ഗോളെന്ന് തോന്നിച്ച അരഡസനോളം അവസരങ്ങളുമുണ്ടാക്കി.
also read: വെംബ്ലിയില്‍ ആറാടി അര്‍ജന്‍റീന ; ഫൈനലിസിമയില്‍ 3 ഗോളിന് ഇറ്റലിയെ തകര്‍ത്ത് തേരോട്ടം
ഇറ്റാലിയൻ ടീമിന്‍റെ പവർ എൻജിനായ ജോർജീന്യോയുടെ കാലില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി ഗോൾ മുഖത്തേക്ക് കുതിച്ച മെസി ഉറപ്പായും അതൊരു ഗോളാക്കുമെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷേ ദൗർഭാഗ്യം കൊണ്ടാണ് അത് ഗോൾകീപ്പർ ഡൊണ്ണാരുമ്മയെ കീഴടക്കാതെ പോയത്. കളി അവസാനിക്കുമ്പോൾ മൈതാനത്തെ മിന്നുന്ന പ്രകടനത്തോടെ കളിയിലെ താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു.
ബാഴ്‌സ കുപ്പായത്തില്‍ മാത്രമാണ് മെസിയെന്ന താരം തിളങ്ങുന്നതെന്ന പഴകി ദ്രവിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളിലൊന്നുകൂടിയാണിത്. വെംബ്ലിയുടെ ചരിത്രത്തിലേക്ക് ചേര്‍ത്തുവെയ്‌ക്കുന്ന ആദ്യ ഫൈനലിസിമ മത്സരവും മെസിയെന്ന സാക്ഷാല്‍ ഫുട്‌ബോൾ മിശിഹയുടെ പേരിലാകും ഓര്‍ത്തുവെയ്‌ക്കപ്പെടുക.