സാൻജോസ് (കോസ്റ്റാറിക്ക) : കോസ്റ്ററിക്കയോട് തോറ്റിട്ടും യു.എസ്.എ ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കോസ്റ്ററിക്ക യു.എസ്.എയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ എൽ സാൽവദോറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മെക്‌സിക്കോയും കോൺകകാഫ് മേഖലയിൽ നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
- — USMNT: Qualified. (@USMNT) March 31, 2022 " class="align-text-top noRightClick twitterSection" data="
— USMNT: Qualified. (@USMNT) March 31, 2022
">— USMNT: Qualified. (@USMNT) March 31, 2022
കോൺകാഫ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി കാനഡ നേരത്തേ തന്നെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരുന്നു. മെക്‌സിക്കോയ്ക്കും കാനഡയ്‌ക്കും 28 പോയിന്‍റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ മെക്‌സിക്കോ രണ്ടാം സ്ഥാനക്കാരായി. 1994 മുതൽ എല്ലാ ലോകകപ്പുകളിലും സ്ഥിരസാന്നിധ്യമാണ് മെക്‌സിക്കോ.
-
The #CONCACAF qualifiers to #Qatar2022 are over.
— Gonzalo Almiron (@GonzaloAlmiron0) March 31, 2022 " class="align-text-top noRightClick twitterSection" data="
📌 Canada
📌 Mexico
📌 United States
- Costa Rica to play New Zealand in the play-offs pic.twitter.com/P4YFXljVSC
">The #CONCACAF qualifiers to #Qatar2022 are over.
— Gonzalo Almiron (@GonzaloAlmiron0) March 31, 2022
📌 Canada
📌 Mexico
📌 United States
- Costa Rica to play New Zealand in the play-offs pic.twitter.com/P4YFXljVSCThe #CONCACAF qualifiers to #Qatar2022 are over.
— Gonzalo Almiron (@GonzaloAlmiron0) March 31, 2022
📌 Canada
📌 Mexico
📌 United States
- Costa Rica to play New Zealand in the play-offs pic.twitter.com/P4YFXljVSC
ALSO READ: നൗകാമ്പ് നിറഞ്ഞു, ബാഴ്‌സ-റയല്‍ വനിത ഫുട്‌ബോൾ മത്സരം കാണാനെത്തിയത് റെക്കോഡ് കാണികൾ
കുറഞ്ഞത് ആറു ഗോളുകൾക്കെങ്കിലും യു.എസ്.എയെ തോൽപ്പിച്ചാൽ മാത്രമാണ് കോസ്റ്ററിക്കയ്‌ക്ക് നേരിട്ടു യോഗ്യതയ്‌ക്ക് സാധ്യതയുണ്ടായിരുന്നത്. ഈ വിജയത്തോടെ കോസ്റ്ററിക്ക ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ പ്ലേഓഫ് കളിക്കണം. പോയിന്‍റ് പട്ടികയിൽ യു.എസ്.എയ്‌ക്കും കോസ്റ്ററിക്കയ്ക്കും 25 പോയിന്‍റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയുടെ മികവിലാണ് മൂന്നാം സ്ഥാനക്കാരായി യു.എസ്.എ യോഗ്യത ഉറപ്പാക്കിയത്. ജൂണിൽ ഖത്തറിൽ നടക്കുന്ന പ്ലേ ഓഫിൽ ന്യൂസിലൻഡാണ് കോസ്റ്ററിക്കയുടെ എതിരാളികൾ.