ക്വിറ്റോ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആറാം മിനിറ്റിൽ കാസിമിറോയിലൂടെയാണ് ബ്രസീൽ മുന്നിലെത്തിയത്.
പിന്നിൽ നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇക്‌ഡോറിന്‍റെ സമനില ഗോള്‍. ഫെലിക്‌സ് ടോറസ് 75ാം മിനിറ്റിൽ കാനറികളുടെ വല കുലുക്കി. പരുക്കൻ കളികളഅക കണ്ട മത്സരത്തിൽ ഇക്വഡോർ ഗോളി അലക്‌സാണ്ടർ ഡൊമിൻഗേസിനും ബ്രസീൽ ഡിഫൻഡർ എമേഴ്‌സൺ റോയലിനും ചുവപ്പ് കാർഡ് പുറത്തായി. ബുധനാഴ്ച പരാഗ്വേയ്ക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. 16 കളിയിൽ 36 പോയിന്‍റുമായി ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 24 പോയിന്‍റുള്ള ഇക്വഡോർ മൂന്നാം സ്ഥാനത്താണ്.
ചിലിയെ തോൽപ്പിച്ച് അർജന്‍റീന
മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്‍റീന ചിലിയെ തകർത്തു. മെസിക്ക് കളിക്കാതിരുന്ന മത്സരത്തിൽ ഏഞ്ചൽ ഡി മരിയയാണ് ടീമിനെ നയിച്ചത്. ഒൻപതാം മിനിറ്റിൽ ഡിമരിയ അർജന്‍റീനയുടെ അദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 20ാം മിനിറ്റിൽ ബെൻ ഡിയാസിലൂടെ ചിലിയുടെ മറുപടി. എന്നാൽ മുപ്പത്തിനാലാം മിനിറ്റിൽ ലൗറ്ററോ അർജന്‍റീനയെ വീണ്ടും മുമ്പിൽ എത്തിച്ചു. തോൽവി അറിയാത്ത തുടർച്ചയായ 28-ാമത്തെ മത്സരമാണ് അർജന്‍റീനയുടേത്.
ALSO READ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി