ETV Bharat / sports

Qatar World Cup | ഒറ്റ തുകൽപ്പന്ത്, ഒരേയൊരു വികാരം; ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം

രാത്രി 9.30ന് ആതിഥേയരായ ഖത്തർ, ഇക്വഡോറിനെ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. ഇന്ന് വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.

FIFA world cup Qatar 2022 kick off today  FIFA world cup Qatar 2022  qatar world cup  qatar vs ecuador  ഖത്തർ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  ഖത്തർ  world cup football  football news  Qatar World Cup news  Qatar World Cup
ഒറ്റപ്പന്ത്, ഒരേയൊരു വികാരം; ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം
author img

By

Published : Nov 20, 2022, 7:27 AM IST

ദോഹ: അറേബ്യൻ മണ്ണിലേക്ക് ആദ്യമായി വിരുന്നെത്തുന്ന കാൽപന്ത് പൂരത്തിന് ഖത്തറിലെ പുൽത്തകിടിയിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം. 20 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30 മുതലാണ് തുടക്കമാകുക. ദോഹയുടെ തലസ്ഥാനമായ അൽ ഖോറിലെ 60,000 പേരെ ഉൾക്കൊള്ളിക്കാവുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. രാത്രി 9.30ന് ആതിഥേയരായ ഖത്തർ, ഇക്വഡോറിനെ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. ഇന്ന് വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.

ചരിത്രം ആതിഥേയർക്കൊപ്പം: ലോകകപ്പ് ചരിത്രത്തിൽ ആതിഥേയ ടീം ആദ്യ മത്സരം പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോഡ് തുടരുക എന്നതാവും ഖത്തറിന് മുന്നിലുള്ള വെല്ലുവിളി. ആതിഥേയർ ഉദ്ഘാടന മത്സരം കളിക്കാൻ തുടങ്ങിയത് 2006 ജർമ്മൻ ലോകകപ്പിലാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് കോസ്റ്ററിക്കയെയാണ് മ്യൂണിക്കിൽ ജർമ്മനി തോൽപ്പിച്ചത്. 2010 ലോകകപ്പിൽ മെക്‌സിക്കോ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

2014 ൽ ബ്രസീൽ ക്രെയേഷ്യയെ 3-1 നാണ് തോൽപ്പിച്ചത്. 2018 ലെ റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആതിഥേയരായ റഷ്യ ജയിച്ച് കയറിയത്. ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന അൽബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മൂന്ന് മത്സരങ്ങളിൽ 9 ഗോളുകളാണ് ഖത്തർ ഇതുവരെ നേടിയത് നേടിയത്. അതേ ഫോം ആദ്യ മത്സരത്തിലും തുടരാനാകുമെന്ന പ്രതീക്ഷയിലാകും ഖത്തർ ഇന്ന് ഇക്വഡോറിനെ നേരിടുക

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക.

ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍: വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്‌സ് 18 ചാനലാണ് ഇത്തവണ ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ജിയോ സിനിമയിലൂടെയും സൗജന്യമായി മത്സരങ്ങള്‍ കാണാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.