ദോഹ: അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസിക്ക് മെക്‌സിക്കന്‍ ബോക്‌സര്‍ കാനെലോ അൽവാരസില്‍ നിന്നുയര്‍ന്ന ഭീഷണി ഏറെ ചര്‍ച്ചയാവുകയാണ്. മെക്‌സിക്കോ ജഴ്‌സി മെസി നിലത്തിട്ട് ചവിട്ടിയെന്നാരോപിച്ചാണ് മിഡ്‌വെയ്‌റ്റ് ലോക ചാമ്പ്യനായ കാനെലോ അൽവാരസ് മെസിക്ക് നേരെ തീരിഞ്ഞത്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമിലെ വിജയാഘോഷത്തിനിടെ തറയില്‍ കിടക്കുന്ന ഒരു തുണി മെസി കാലുകൊണ്ട് നീക്കിവയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഇത് മെക്‌സിക്കോയുടെ ജഴ്‌സിയാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ഇതിന് പിന്നാലെയാണ് മെസി തങ്ങളുടെ ജഴ്‌സി ഉപയോഗിച്ച് തറ വൃത്തിയാക്കിയെന്നും തന്‍റെ മുന്നില്‍ വന്ന് പെടാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിക്കട്ടെയെന്നും കാനെലോ ഭീഷണി ഉയര്‍ത്തിയത്. സംഭവത്തില്‍ മെസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇതിനിടെ കനേലോ അൽവാരസിന് പ്രതിരോധിക്കാന്‍ സാക്ഷാല്‍ മൈക്ക് ടൈസണെ രംഗത്ത് ഇറക്കിയിരിക്കുകയാണ് മെസി ആരാധകര്‍. മെസിയെ തൊട്ടാല്‍ മൈക്ക് ടൈസണിറങ്ങുമെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകളുടെ അടിയില്‍ മെസി ആരാധകര്‍ പ്രതികരിക്കുന്നത്.
-
Mike Tyson will defend Messi pic.twitter.com/iV8dE9JHuo
— Dolf fit (@realdolf_itler) November 28, 2022 " class="align-text-top noRightClick twitterSection" data="
">Mike Tyson will defend Messi pic.twitter.com/iV8dE9JHuo
— Dolf fit (@realdolf_itler) November 28, 2022Mike Tyson will defend Messi pic.twitter.com/iV8dE9JHuo
— Dolf fit (@realdolf_itler) November 28, 2022
മെസിക്ക് വേണ്ടി ടൈസണ്‍ ഇറങ്ങുമെന്ന ആരാധകരുടെ കണക്കുകൂട്ടലിന് ചില കാരണങ്ങളുണ്ട്. ഒരിക്കല്‍ അര്‍ജന്‍റീനയുടെ ജഴ്‌സി ധരിച്ച് ടൈസണ്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ മൈക്ക് ടൈസൺ അർജന്‍റീന ആരാധകനാണെന്ന അഭ്യൂഹം ശക്തമാണ്.
2005ൽ ഒരു പത്രപ്രവർത്തകന്‍റെ ക്യാമറ തകർത്ത കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് ടൈസണ്‍ അര്‍ജന്‍റീനയുടെ ജഴ്‌സി ധരിച്ചെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മെസിയോ ടൈസണോ ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതില്‍ ഏറ്റവും രസകരമായ കാര്യമെന്തെന്നാല്‍ കാനെലോ അൽവാരസിന്‍റെ ആരാധ്യ പുരുഷന്‍ കൂടിയാണ് ഹെവി വെയ്റ്റ് മുന്‍ ലോക ചാമ്പ്യനായ മൈക്ക് ടൈസണ്‍.