ETV Bharat / sports

മാന്ത്രികതയൊളിപ്പിച്ച ആ ഇടംകാലിന്‍റെ 'ഒടിവിദ്യ'യിലാണ് ഒരു ജനതയുടെ പ്രതീക്ഷയത്രയും ; 'കിട്ടാക്കനി'യുടെ കണക്കുതീര്‍ക്കാന്‍ മെസി - messi fifa world cup

മറ്റൊരു ലോകകപ്പിലേക്ക് കൂടി അർജന്‍റീന ടീം കണ്ണുവയ്ക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരം ഇത്തവണയും മെസിയുടെ ചുമലില്‍ തന്നെയാണ്. എങ്കിലും സമീപവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി മെസിയുടെ കിരീടധാരണത്തിനായി കളിക്കളത്തിൽ ജീവൻകൊടുത്തും അടരാടുന്ന 11 പോരാളികളും അതിന് ചുക്കാൻ പിടിക്കുന്ന ലയണൽ സ്‌കലോണി എന്ന പടത്തലവനുമാണ് ആൽബിസെലെസ്റ്റെകളുടെ കരുത്ത്

FIFA world cup football Qatar  Qatar world cup  Lionel Messi  ലയണൽ മെസി  മെസി  Argentina vs France  അർജന്‍റീന vs ഫ്രാൻസ്  ലയണൽ സ്‌കലോണി  lionel scaloni  kylian mbappe  antonie griezman  messi stats  messi news  messi fifa world cup  messi records
മാന്ത്രികതയൊളിപ്പിച്ച ഇടംകാലിലാണ് ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും; വിധിയെ തോൽപ്പിക്കാൻ മെസി
author img

By

Published : Dec 18, 2022, 11:32 AM IST

ഇതിഹാസപൂർണതയ്‌ക്ക് ലോകകപ്പിന്‍റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടി നൽകി വിശ്വകിരീടമുയർത്താനാകും ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന നീലക്കടലാരവത്തിന് മുന്നിൽ ഇന്ന് ലയണൽ മെസി ഇറങ്ങുക. ഫുട്‌ബോളിനെ അതിമനോഹര കളിയാക്കിയ ഇതിഹാസ താരങ്ങളുടെ പട്ടികയെടുക്കുമ്പോൾ എന്നും മുൻപന്തിയിലാണ് താരം. രണ്ട് പതിറ്റാണ്ടിലധികമായി കാറ്റ് നിറച്ച തുകൽപന്തിനുപിന്നിലുള്ള ഓട്ടത്തിനിടയിൽ തന്‍റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത മെസിക്ക് കാൽപന്ത് കളിയുടെ വിശ്വകിരീടം എന്നത് മാത്രം കിട്ടാക്കനിയാണ്.

ആ കുറിയ മനുഷ്യൻ ഇടം കാലിൽ ഒളിപ്പിച്ച ഡ്രിബ്ലിങ് മാന്ത്രികതയും ഞൊടിയിടയിൽ എതിർ പ്രതിരോധത്തെ സ്‌തബ്‌ധരാക്കുന്ന മുന്നേറ്റങ്ങളും കാൽപന്ത് ലോകത്തിന് നിത്യവിരുന്നാണ് സമ്മാനിക്കുന്നത്. പ്രായമേറുംതോറും വീര്യം കൂടുകയാണ് ലയണൽ മെസിക്ക്. അതുതന്നെയാണ് ഖത്തർ ലോകകപ്പിലെ ഓരോ മത്സരങ്ങളിലും നമുക്ക് കാണാനായത്.

  • Messi has lost 3 international finals in a row. Now he has the chance to win 3 in a row against the South American champions, European champions and world champions. pic.twitter.com/wA11P5M6kK

    — R 🇦🇷 (@Lionel30i) December 16, 2022 " class="align-text-top noRightClick twitterSection" data=" ">

അർജന്‍റീനയ്ക്കായി അഞ്ചാം ഫൈനലിനാണ് മെസിയൊരുങ്ങുന്നത്. കപ്പിനും ചുണ്ടിനുമിടയിലാണ് 2014 ലെ ലോകകപ്പ് മെസിക്ക് നഷ്‌ടപ്പെട്ടത്. അര്‍ജന്‍റീന എന്ന രാജ്യത്തിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുടെയും അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്‍റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നുപതറി. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി കിക്ക് പുറത്തേക്ക്. അതുമതിയായിരുന്നു ആ ഇതിഹാസത്തെ ക്രൂശിലേറ്റാന്‍ കാത്തിരുന്നവര്‍ക്ക്.

എല്ലാം നഷ്‌ടമായ നിരാശയില്‍ വെള്ളയും ആകാശനീലയും ഇടകലര്‍ന്ന അര്‍ജന്‍റൈന്‍ കുപ്പായം എന്നന്നേയ്ക്കുമായി ഊരിവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. എന്നാൽ ഒരു വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് ഫുട്ബോളുമായുള്ള ജൈവബന്ധം. അര്‍ജന്‍റീനയ്ക്കുവേണ്ടി, ആരാധകര്‍ക്കുവേണ്ടി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിച്ചു.

  • 🇦🇷 Mario Kempes in 1978 Won the World Cup, POTT, and Golden Boot. First player to ever win all 3 at a World Cup.

    Messi can also win all 3 this Sunday… he can also become the only player to win World Cup, POTT, Golden Boot, and Top assister. pic.twitter.com/K6v38kwas7

    — ⁷🌕 (@TKSG1O) December 15, 2022 " class="align-text-top noRightClick twitterSection" data=" ">

നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം. കോപ്പ അമേരിക്ക ഫൈനലിന്‍റെ കലാശപ്പോരിൽ ബദ്ധവൈരികളായ ബ്രസീലിനെ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസിയുടെ ആദ്യ അന്താരാഷ്‌ട്ര കിരീടധാരണം. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി 4 ഫൈനലുകളിൽ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവ്. ലാറ്റിനമേരിക്കൻ ടീമുകളേക്കാൾ കരുത്ത് യൂറോപ്പിനെന്ന ചർച്ചകൾക്കിടെ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഈ വർഷം ഫൈനലിസിമയിലും മെസിപ്പട വീഴ്ത്തി.

മറ്റൊരു ലോകകപ്പിലേക്ക് കൂടി അർജന്‍റീന ടീം കണ്ണുവയ്ക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരം ഇത്തവണയും മെസിയുടെ ചുമലില്‍ തന്നെയാണ്. എങ്കിലും സമീപവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി മെസിയുടെ കിരീടധാരണത്തിനായി കളിക്കളത്തിൽ ജീവൻകൊടുത്തും അടരാടുന്ന 11 പോരാളികളും അതിന് ചുക്കാൻ പിടിക്കുന്ന ലയണൽ സ്‌കലോണിയെന്ന പടത്തലവനുമാണ് ആൽബിസെലെസ്റ്റെകളുടെ കരുത്ത്.

  • Lionel Messi is 35 years old and still dominating matches at the highest level 🤩

    Appreciate the greatness while you still can 🐐 pic.twitter.com/oaitGuXRQd

    — ESPN FC (@ESPNFC) December 9, 2022 " class="align-text-top noRightClick twitterSection" data=" ">

റൊസാരിയോയിലെ തെരുവുകളിൽ നിന്ന് ഒരു ഫുട്ബോളിന്‍റെ ദൈവപുത്രനായി അവതരിച്ച മെസിക്ക് വിശ്വകിരീടത്തോടെ കരിയർ അവസാനിപ്പിക്കാനുള്ള അവസരമാണ് ഖത്തറിലേത്. ആദ്യ ലോകകപ്പ് കിരീടത്തിൽ നിന്ന് മെസിയെ വേർതിരിക്കുന്നത് ഒരേയൊരു മത്സരം മാത്രമാണ്. കിരീടം നിലനിർത്താനെത്തുന്ന ഫ്രാൻസാണ് അന്തിമ പോരാട്ടത്തിലെ എതിരാളികൾ.

2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനോടേറ്റ 4-3 ന്‍റെ തോൽവിക്ക് കണക്കുതീർക്കാൻ കൂടിയാകും ഇന്ന് മെസിയും സംഘവും ഇറങ്ങുക. എതിരാളികൾ ശക്തരാണ്, ശരവേഗത്തില്‍ പ്രതിരോധപ്പൂട്ട് പൊളിക്കുന്ന കിലിയൻ എംബാപ്പെ, 120 മീറ്റർ നീളമുള്ള മൈതാനപ്പരപ്പിന്‍റെ എല്ലാ കോണിലേക്കും കണക്‌ട് ചെയ്‌ത് മധ്യത്തിൽ നിലയുറപ്പിക്കുന്ന അന്‍റോണിയോ ഗ്രീസ്മാൻ. പിന്നെ ഗോളടിക്കാൻ ഒലിവർ ജിറൂഡും കൂടിയാകുമ്പോൾ പോരാട്ടം കനക്കും. 60 വർഷത്തിനിടെ തുടർച്ചയായി ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്കാണ് ഫ്രാൻസിന്‍റെ നോട്ടം.

  • Lionel Scaloni on Lionel Messi: "I know Messi and he was always been like that. He was always a winner and he has pride and a big desire to continue playing football which makes us happy." pic.twitter.com/cgJeja1Yzp

    — Roy Nemer (@RoyNemer) December 12, 2022 " class="align-text-top noRightClick twitterSection" data=" ">

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റുതുടങ്ങിയ അർജന്‍റീന...നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്‍റെ പ്രതീക്ഷകൾ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം ഇന്ന് ഫൈനലിലാണ് എത്തിനിൽക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന ആരാധകരുടെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും വീണ്ടും പുതുജീവൻ നൽകിയ പ്രകടനം. മുന്നോട്ടുള്ള പ്രയാണത്തിന് മിഴിവേകിയ എണ്ണം പറഞ്ഞ 5 ഗോളുകൾ, അതിനേക്കാൾ മനോഹരമായ മൂന്ന് അസിസ്റ്റുകൾ...

ദോഹയുടെ ഹൃദയഭാഗത്ത് അന്തിമ പോരാട്ടത്തിനുള്ള 120 മീറ്റർ നീളത്തിലുള്ള പോർക്കളവും 22 പോരാളികളും ഒരുങ്ങിയിരിക്കുകയാണ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പടത്തലവൻമാരും കാത്തിരിക്കുകയാണ്.അന്തിമ പോരാട്ടത്തിനായി കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഫുട്‌ബോളിന്‍റെ മിശിഹാ കാൽപന്ത് കളിയുടെ വിശ്വകിരീടത്തിൽ മുത്തമിടുന്നതും കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കളിയാരാധകർ. ഫുട്ബോൾ ദൈവങ്ങൾ അവരുടെ പ്രിയപ്പെട്ട പുത്രന്മാരിൽ ഒരാളെ നോക്കി പുഞ്ചിരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.