ദോഹ : ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ കാമറൂണിനെ ഒരു ഗോളിന് വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ്. വാശിയേറിയ മത്സരത്തിൽ 48-ാം മിനിട്ടിൽ ബ്രീൽ എംബോളോ നേടിയ ഗോളിലൂടെയാണ് സ്വിറ്റ്‌സർലൻഡ് വിജയം പിടിച്ചെടുത്തത്. റാങ്കിങ്ങില്‍ 15-ാം സ്ഥാനക്കാരായ സ്വിറ്റ്‌സർലൻഡിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് 43-ാം റാങ്കിലുള്ള കാമറൂണ്‍ കാഴ്‌ചവച്ചത്.
-
Switzerland begin #Qatar2022 with three points! 🇨🇭@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022 " class="align-text-top noRightClick twitterSection" data="
">Switzerland begin #Qatar2022 with three points! 🇨🇭@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022Switzerland begin #Qatar2022 with three points! 🇨🇭@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022
പന്തടക്കത്തിലും കളി മികവിലും ഒരുപോലെ മുന്നിട്ടുനിന്ന ഇരു ടീമുകളും ആദ്യ പകുതിയിൽ തകർപ്പൻ പോരാട്ടമാണ് പുറത്തെടുത്തത്. ഇടക്കിടെ സ്വിറ്റ്സർലൻഡ് ഗോൾ മുഖത്തേക്ക് കാമറൂണ്‍ പട ഇരച്ചെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ അവർക്ക് തിരിച്ചടിയായി. മറുവശത്ത് പ്രതിരോധത്തിലൂന്നിയതായിരുന്നു സ്വിറ്റ്‌സർലൻഡിന്‍റെ ആദ്യ പകുതി. ഇതോടെ ഗോൾ രഹിത സമനിലയിൽ ഇരുവരും ആദ്യ പകുതി അവസാനിപ്പിച്ചു.
ALSO READ: പെനാല്‍റ്റി തട്ടിയകറ്റി കോര്‍ട്ടോ; കാനഡയില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട് ബെല്‍ജിയം
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാമറൂണ്‍ പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ട് സ്വിറ്റ്‌സർലൻഡ് തങ്ങളുടെ വിജയ ഗോൾ നേടി. 48-ാം മിനിട്ടിൽ ബ്രീൽ എംബോളോയുടെ വകയായിരുന്നു ഗോൾ. ഇതോടെ താളം കണ്ടെത്തിയ സ്വിറ്റ്‌സർലൻഡ് പിന്നീട് ഉണർന്നുകളിച്ചു. സ്വിറ്റ്‌സർലൻഡ് പ്രതിരോധം ശക്‌തമാക്കിയതോടെ സമനില ഗോളെന്ന കാമറൂണിന്‍റെ സ്വപ്‌നം അകന്നു നിന്നു.