മാഡ്രിഡ് : വമ്പൻ ട്വിസ്റ്റുമായി ഖത്തർ ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് സ്‌പെയിൻ. സൂപ്പർ താരങ്ങളായ സെർജിയോ റാമോസ്, ഡേവിഡ് ഡി ഹിയ, തിയാഗോ അലകാൻഡ്ര എന്നിവരെ ഒഴിവാക്കി 26 അംഗ ടീമിനെയാണ് പരിശീലകൻ ലൂയിസ് എന്‍റിക്കെ പ്രഖ്യാപിച്ചത്. പിഎസ്‌ജി താരമായ റാമോസിന് അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാലും താരത്തെ ടീമിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
-
Spain #WC squad 🇪🇸
— Fabrizio Romano (@FabrizioRomano) November 11, 2022 " class="align-text-top noRightClick twitterSection" data="
▫️ Simon, Sanchez, Raya;
▫️ Carvajal, Azpilicueta, Garcia, Guillamón, Pau Torres, Laporte, Alba, Gayà;
▫️ Busquets, Rodri, Gavi, Carlos Soler, M. Llorente, Pedri, Koke;
▫️ Ferran Torres, Nico Williams, Yeremy Pino, Morata, Asensio, Sarabia, Olmo, Ansu Fati. pic.twitter.com/HTuFCKyBPj
">Spain #WC squad 🇪🇸
— Fabrizio Romano (@FabrizioRomano) November 11, 2022
▫️ Simon, Sanchez, Raya;
▫️ Carvajal, Azpilicueta, Garcia, Guillamón, Pau Torres, Laporte, Alba, Gayà;
▫️ Busquets, Rodri, Gavi, Carlos Soler, M. Llorente, Pedri, Koke;
▫️ Ferran Torres, Nico Williams, Yeremy Pino, Morata, Asensio, Sarabia, Olmo, Ansu Fati. pic.twitter.com/HTuFCKyBPjSpain #WC squad 🇪🇸
— Fabrizio Romano (@FabrizioRomano) November 11, 2022
▫️ Simon, Sanchez, Raya;
▫️ Carvajal, Azpilicueta, Garcia, Guillamón, Pau Torres, Laporte, Alba, Gayà;
▫️ Busquets, Rodri, Gavi, Carlos Soler, M. Llorente, Pedri, Koke;
▫️ Ferran Torres, Nico Williams, Yeremy Pino, Morata, Asensio, Sarabia, Olmo, Ansu Fati. pic.twitter.com/HTuFCKyBPj
2010ലാണ് സ്‌പെയിന്‍ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായിരുന്നു. അതിനാൽ കഴിഞ്ഞ ലോകകപ്പിലെ ടീമിൽ നിരവധി മാറ്റങ്ങളുമായാണ് എന്‍റിക്കെ ഇത്തവണ സ്‌പെയിനിനെ ഒരുക്കിയിരിക്കുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് ഇ യിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. കോസ്റ്ററിക്ക, ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. നവംബര്‍ 23 ന് കോസ്റ്ററിക്കയുമായാണ് സ്‌പെയിനിന്‍റെ ആദ്യ മത്സരം.
സ്‌പെയിൻ സ്‌ക്വാഡ്
- ഗോൾ കീപ്പർമാർ
ഉനായ് സിമോണ്‍, ഡേവിഡ് റായ, റോബര്‍ട്ട് സാഞ്ചെസ്
- പ്രതിരോധ നിര
പാവ് ടോറസ്, ജോര്‍ഡി ആല്‍ബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോണ്‍, എറിക് ഗാര്‍ഷ്യ, അസ്‌പെലിക്യൂട്ട, കാര്‍വഹാല്‍, ലാപോര്‍ട്ടെ
- മധ്യനിര
സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാര്‍ലോസ് സോളര്‍, മാര്‍ക്കോസ് ലോറന്‍റെ
- മുന്നേറ്റ നിര
നിക്കോ വില്യംസ്, സരാബിയ, മാര്‍ക്കോ അസെന്‍സിയോ, ആല്‍വാരോ മൊറാട്ട, അന്‍സു ഫാറ്റി, യെറെമി പിനോ, ഫെറാന്‍ ടോറസ്, ഡാനി ഓല്‍മോ