ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാർട്ടർ ലൈനപ്പായി. 32 ടീമുകള്‍ പോരടിച്ച ഗ്രൂപ്പ് ഘട്ടം ഏറെ അട്ടിമറികളോടെയാണ് അവസാനിച്ചത്. വമ്പന്മാരായ അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരെല്ലാം തോല്‍വി അറിഞ്ഞാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തോല്‍വി അറിഞ്ഞിട്ടില്ലെങ്കിലും താരതമ്യേന ദുര്‍ബലരായ എതിരാളികളോട് സമനിലയില്‍ കുരുങ്ങിയതിന്‍റെ ക്ഷീണത്തിലാണ്. നാല് ദിവസങ്ങളിലായാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലന്‍ഡ്‌സിന് അമേരിക്കയാണ് എതിരാളി. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അർജന്‍റീനയ്‌ക്കും ഇന്ന് മത്സരമുണ്ട്. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളി. ആറാം തിയതി നടക്കുന്ന പോര്‍ച്ചുഗല്‍ -സ്വിസർലൻഡ് മത്സരത്തോടെയാണ് ക്വാർട്ടർ ഫൈനൽ ചിത്രം തെളിയുക.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ സമയക്രമം
03-12-20222: നെതര്‍ലന്‍ഡ്‌സ് vs അമേരിക്ക, ഇന്ത്യന്‍ സമയം രാത്രി 8.30
03-12-20222: അര്‍ജന്‍റീന vs ഓസ്‌ട്രേലിയ, ഇന്ത്യന്‍ സമയം രാത്രി 12.30
04-12-20222: ഫ്രാന്‍സ് v പോളണ്ട്, ഇന്ത്യന്‍ സമയം രാത്രി 8.30
04-12-20222: ഇംഗ്ലണ്ട് v സെനഗല്‍, ഇന്ത്യന്‍ സമയം രാത്രി 12.30
05-12-20222: ജപ്പാന്‍ v ക്രൊയേഷ്യ, ഇന്ത്യന്‍ സമയം രാത്രി 8.30
05-12-20222: ബ്രസീല്‍ v സൗത്ത് കൊറിയ, ഇന്ത്യന്‍ സമയം രാത്രി 12.30
06-12-20222: മൊറാക്കോ v സ്‌പെയ്‌ന്‍, ഇന്ത്യന്‍ സമയം രാത്രി 8.30
06-12-20222: പോര്‍ച്ചുഗല്‍ v സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 12.30