ETV Bharat / sports

ആഫ്രിക്കന്‍ കരുത്തും യൂറോപ്യന്‍ തന്ത്രവും നേര്‍ക്കുനേര്‍ ; ലോകകപ്പില്‍ ഇന്ന് മൊറോക്കോ പോര്‍ച്ചുഗല്‍ പോരാട്ടം - ഫിഫ ലോകകപ്പ്

അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8:30 മുതലാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1ന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍ ഇന്ന് ഇറങ്ങുക. സ്‌പെയിനെ ഷൂട്ടൗട്ടില്‍ കെട്ടുകെട്ടിച്ചതിന്‍റെ കരുത്തിലാണ് മൊറോക്കോ പറങ്കിപ്പടയെ നേരിടാനൊരുങ്ങുന്നത്

Fifa World Cup 2022  Morocco vs Portugal  Morocco vs Portugal Match Preview  Morocco  Portugal  World Cup 2022  World Cup 2022 Round Of 8  മൊറോക്കോ പോര്‍ച്ചുഗല്‍ പോരാട്ടം  മൊറോക്കോ  പോര്‍ച്ചുഗല്‍  അല്‍ തുമാമ സ്‌റ്റേഡിയം  ലോകകപ്പ് ക്വാര്‍ട്ടര്‍  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Morocco vs Portugal
author img

By

Published : Dec 10, 2022, 12:01 PM IST

ദോഹ : ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് യൂറോപ്യന്‍ തന്ത്രങ്ങളുടെയും ആഫ്രിക്കന്‍ കരുത്തിന്‍റെയും പോരാട്ടം. ജയിക്കാനുറച്ച് പോര്‍ച്ചുഗലും, അട്ടിമറി മോഹവുമായി മൊറോക്കോയും പോരടിക്കും. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് മത്സരത്തിന്‍റെ കിക്കോഫ്.

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1ന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് പറങ്കിപ്പട ഇന്നിറങ്ങുന്നത്. മറുവശത്ത് സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മൊറോക്കോയുടെ വരവ്. അവസാന എട്ടില്‍ നിന്ന് നാലിലേക്ക് മുന്നേറാന്‍ ഇരു കൂട്ടരും ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടം ഉറപ്പാണ്.

പറങ്കിപ്പടയുടെ വിജയമന്ത്രം : പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് യാത്രയില്‍ പരിശീലകന്‍ സാന്‍റോസിന്‍റെ തന്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായെത്തിയ റാമോസ് ഫോം കണ്ടെത്തിയത് ടീമിനും പരിശീലകനും ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ആശ്രയിച്ചിരുന്ന രീതിയില്‍ നിന്നും ടീം അടിമുടി മാറിയിട്ടുണ്ട്.

ബ്രൂണോ ഫെര്‍ണാണ്ടസ്, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ് എന്നിവര്‍ അവസരം സൃഷ്‌ടിക്കാനും ഗോളടിക്കാനും കഴിവുള്ള താരങ്ങളാണ്. കൂടാതെ റാഫേല്‍ ലിയാവോയെപ്പോലെയുള്ള താരങ്ങളും പറങ്കിപ്പടയുടെ ബഞ്ചിലുണ്ട്. മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വ, ഒറ്റാവിയോ, വില്യം കാര്‍വാലിയ ത്രയവും ശക്തമാണ്. 39കാരന്‍ പെപ്പെയ്‌ക്കൊപ്പം 25കാരന്‍ റൂബന്‍ ഡയസും അണിനിരക്കുന്ന പ്രതിരോധക്കോട്ടയിലും പഴുതുകളില്ല.

കരുത്ത് കാട്ടിയ പറങ്കിപ്പട : ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഘാനയെ 3-2ന് പരാജയപ്പെടുത്തിയ ടീം രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ സൗത്ത് കൊറിയയോട് പറങ്കിപ്പട തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ടീമിന്‍റെ തോല്‍വി.

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് പറങ്കിപ്പട അവസാന എട്ടിലേക്ക് കുതിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ടീമിന്‍റെ വിജയം. മത്സരത്തില്‍ ഹാട്രിക്ക് അടിച്ച മുന്നേറ്റ നിര താരം ഗോണ്‍സാലോ റാമോസ് ആണ് ടീമിന്‍റെ ടോപ്‌ സ്‌കോറര്‍.

കരുത്ത് കാട്ടാന്‍ മൊറോക്കോ : എതിരാളികള്‍ക്ക് മേല്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്‌താണ് ഓരോ പ്രാവശ്യവും മൊറോക്കോ കളത്തിലിറങ്ങുന്നത്. താരങ്ങളുടെ കായിക ക്ഷമതയും വേഗവുമാണ് ടീമിന്‍റെ കരുത്ത്. എതിരാളികളെ മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്ന പരിശീലകനും, ആ തന്ത്രങ്ങള്‍ കളത്തില്‍ ഫലിപ്പിക്കാന്‍ കഴിയുന്ന താരങ്ങളും മൊറോക്കോയ്‌ക്കുണ്ട്.

സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമി നയിക്കുന്ന പ്രതിരോധവും ബൗഫലിന്‍റെ നേതൃത്വത്തിലുള്ള മധ്യനിരയും ഓരോ മത്സരത്തിലും ടീമിനായി മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. എതിരാളികളുടെ ഷോട്ടുകള്‍ തടഞ്ഞിടാന്‍ യാസിനും പ്രാപ്‌തനാണ്. മുന്നേറ്റത്തില്‍ സിയേച്ചിന്‍റെ കാലുകളിലാണ് ടീമിന്‍റെ പ്രതീക്ഷ.

അട്ടിമറിയുടെ മൊറോക്കന്‍ പുതുചരിത്രം : ക്രൊയേഷ്യ, കാനഡ, ബെല്‍ജിയം എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായാണ് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങി തുടങ്ങിയ ടീം രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാനഡയോട് 2-1നായിരുന്നു മൊറോക്കന്‍ വിജയം.

പ്രീ ക്വാര്‍ട്ടറില്‍ സ്‌പാനിഷ് പടയാണ് മൊറോക്കോയുടെ കരുത്തിന് മുന്നില്‍ വീണത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടായിരുന്നു മത്സരത്തിന്‍റെ വിധിയെഴുതിയത്. ഷൂട്ടൗട്ടില്‍ സ്‌പാനിഷ് വലയിലേക്ക് മൂന്ന് ഗോളെത്തിച്ചാണ് മൊറോക്കോ ലോകകപ്പില്‍ പുതുചരിത്രമെഴുതിയത്.

കണക്കും കാര്യവും: ലോക ഫുട്‌ബോള്‍ വേദിയില്‍ ഇരു ടീമുകളും ഇതിന് മുന്‍പ് രണ്ട് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 1986ല്‍ ആദ്യമായി പോരടിച്ചപ്പോള്‍ മൊറോക്കോയ്‌ക്കൊപ്പമായിരുന്നു വിജയം. അന്ന് 3-1നാണ് ആഫ്രിക്കന്‍ ടീം ജയം പിടിച്ചത്.

2018ലെ റഷ്യന്‍ ലോകകപ്പിലാണ് പറങ്കിപ്പട അവസാനം മൊറോക്കോയെ നേരിട്ടത്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലായിരുന്നു പോര്‍ച്ചുഗല്‍ വിജയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.