ETV Bharat / sports

സെര്‍ബിയന്‍ പ്രതിരോധ പൂട്ട് പൊളിച്ച് ബ്രസീല്‍; റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയം - റിച്ചാര്‍ലിസന്‍ ഗോള്‍

ആദ്യ പകുതിയില്‍ ബ്രസീലിന്‍റെ പല മുന്നേറ്റങ്ങളുടെയും മുനയൊടിക്കാന്‍ സെര്‍ബിയന്‍ പ്രതിരോധത്തിന് സാധിച്ചു. പലതവണ സെര്‍ബിയന്‍ ബോക്‌സിലേക്ക് കാനറികള്‍ ഇരച്ചെത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവും അവര്‍ക്ക് തിരിച്ചടിയായി.

fifa world cup 2022  world cup 2022  fifa world cup  Qatar 2022  brazil  serbia  brazil vs serbia  കാനറി  സെര്‍ബിയ  റിച്ചാര്‍ലിസന്‍  റിച്ചാര്‍ലിസന്‍ ഗോള്‍  ബ്രസീല്‍ സെര്‍ബിയ
സെര്‍ബിയന്‍ പ്രതിരോധ പൂട്ട് പൊളിച്ച് ബ്രസീല്‍; റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയം
author img

By

Published : Nov 25, 2022, 8:31 AM IST

ദോഹ: പാറപോലെ ഉറച്ച സെര്‍ബിയന്‍ പ്രതിരോധം. അതിനെ തകര്‍ത്ത റിച്ചാര്‍ലിസന്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജയം പിടിച്ച് ബ്രസീലിയന്‍ പട. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെര്‍ബിയക്കെതിരെ ബ്രസീല്‍ ജയം. മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഉഗ്രരൂപം പൂണ്ട റിച്ചാര്‍ലിസനാണ് കാനറികള്‍ക്കായി രണ്ട് ഗോളും നേടിയത്.

പാളിപ്പോയ മുന്നേറ്റങ്ങള്‍: തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്നതായിരുന്നു മത്സരത്തില്‍ ബ്രസീലിന്‍റെ പദ്ധതി. ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീല്‍ ആദ്യം മുതല്‍തന്നെ സെര്‍ബിയന്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. എന്നാല്‍ ഒത്തൊരുമയോടെ അണിനിരന്ന സെര്‍ബിയന്‍ പ്രതിരോധ കോട്ട കാനറികളുടെ നീക്കങ്ങളെയെല്ലാം ഇല്ലാതാക്കി.

ആദ്യ പകുതിയില്‍ സെര്‍ബിയന്‍ ഡിഫന്‍സിന് മറുപടി നല്‍കാന്‍ നെയ്‌മറിനും സംഘത്തിനുമായില്ല. പല മുന്നേറ്റങ്ങളും ഫിനിഷിങ്ങിലെ പിഴവ് കൊണ്ടും ലക്ഷ്യത്തിലെത്തിക്കാനും ബ്രസീലിന് സാധിച്ചില്ല. ബ്രസീലിന്‍റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ സെര്‍ബിയയുടെ മൂന്ന് ഡിഫന്‍ഡര്‍മാരും മികച്ച് നിന്നു.

പ്രതിരോധകോട്ട പൊളിച്ച റിച്ചാര്‍ലിസന്‍: സെര്‍ബിയയുടെ പ്രതിരോധം മറികടക്കാന്‍ 62 മിനിട്ടാണ് കാനറികള്‍ക്ക് വേണ്ടി വന്നത്. 62-ാം മിനിട്ടിലാണ് റിച്ചാര്‍ലിസന്‍ ആദ്യ ഗോള്‍ നേടിയത്. ബോക്‌സിലേക്ക് എത്തിയ നെയ്‌മര്‍ നല്‍കിയ പന്ത് സ്വീകരിച്ച വിനീഷ്യസ് സെര്‍ബിയന്‍ പോസ്‌റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തു.

എന്നാല്‍ ഗോളിയെ മറികടക്കാന്‍ വിനീഷ്യസിന്‍റെ ഷോട്ടിന് സാധിച്ചില്ല. സെര്‍ബിയന്‍ ഗോളി സേവ് ചെയ്‌ത പന്ത് നേരെ റിച്ചാര്‍ലിസന്‍റെ കാലുകളിലേക്ക്. സമയം കളയാതെ ലഭിച്ച റീബൗണ്ട് വലയിലേക്ക് നിറയൊഴിച്ച് റിച്ചാര്‍ലിസന്‍ ബ്രസീലിന് ഗോള്‍ സമ്മാനിച്ചു.

ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ ബ്രസീല്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. 73-ാം മിനിട്ടില്‍ കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ റിച്ചാര്‍ലിസന്‍ വീണ്ടും കാനറികള്‍ക്കായി ഗോള്‍ നേടി. ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തില്‍ നെയ്‌മര്‍ക്ക് ശേഷം ഇരട്ട ഗോള്‍ നേടുന്ന താരമായും റിച്ചാര്‍ലിസന്‍ മാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.