അബുദാബി : ഫിഫ ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ട് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ഇന്നിറങ്ങും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനൽ മൽസരത്തിൽ ശക്‌തരായ ചെൽസി ഏഷ്യൻ ചാമ്പ്യൻമാരായ സൗദി അറേബ്യയുടെ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.
ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിയുടെ രണ്ടാം വരവാണിത്, 2012 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് മത്സരത്തിന് യോഗ്യത നേടുന്നത്. 2012-ൽ അവർ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ബ്രസീലിയൻ ടീമായ കൊറിന്ത്യൻസിനോട് 1-0 ന് പരാജയപ്പെട്ടു.
-
🚨 | BREAKING: The Club World Cup match between Al Hilal and Chelsea will be the first game to be officiated by a ‘Robot Referee'! 😲🤖#Chelsea #RobotReferee #FIFA #ClubWorldCup pic.twitter.com/Y5SS1bPdS6
— Sportskeeda Football (@skworldfootball) February 9, 2022 " class="align-text-top noRightClick twitterSection" data="
">🚨 | BREAKING: The Club World Cup match between Al Hilal and Chelsea will be the first game to be officiated by a ‘Robot Referee'! 😲🤖#Chelsea #RobotReferee #FIFA #ClubWorldCup pic.twitter.com/Y5SS1bPdS6
— Sportskeeda Football (@skworldfootball) February 9, 2022🚨 | BREAKING: The Club World Cup match between Al Hilal and Chelsea will be the first game to be officiated by a ‘Robot Referee'! 😲🤖#Chelsea #RobotReferee #FIFA #ClubWorldCup pic.twitter.com/Y5SS1bPdS6
— Sportskeeda Football (@skworldfootball) February 9, 2022
ALSO READ:അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനെ വുകോമനോവിച്ച് കളി പഠിപ്പിക്കും, ദീർഘകാല കരാർ നൽകുന്നതും പരിഗണനയിൽ
തോൽവിയറിയാത്ത ആറ് മത്സരങ്ങൾ പൂർത്തിയാക്കിയാണ് അൽ-ഹിലാൽ ഈ മത്സരത്തിന് വരുന്നത്. ഈ ചാമ്പ്യൻഷിപ്പിന്‍റെ അവസാന റൗണ്ടിൽ അൽ ജസീറയെ 6-1 ന് തോൽപിച്ചാണ് അവസാന നാലിലെത്തിയത്.
ഇന്ന് രാത്രി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ റോബോട്ട് റഫറിമാരുടെ കീഴിൽ കളിക്കുന്ന ആദ്യ പ്രീമിയർ ലീഗ് ക്ലബ്ബാണ് ചെൽസി എന്ന പ്രത്യേകത കൂടിയുണ്ട്.