ETV Bharat / sports

പിന്നില്‍ നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ്‌ഹാമിനെ തകര്‍ത്ത് എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ - ഫ്രെഡ്

ഒരു ഗോളിന് പിന്നിട്ട് നിന്ന മത്സരം 3-1നാണ് ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനിപ്പിച്ചത്. വെസ്റ്റ്ഹാം പ്രതിരോധ നിരതാരം നയെഫ് അഗേര്‍ഡിന്‍റെ സെല്‍ഫ് ഗോളിന് സമനില പിടിച്ച യുണൈറ്റഡ്, അവസാന മിനിട്ടുകളില്‍ ഗാര്‍നാച്ചോ, ഫ്രെഡ് എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് ജയം ആഘോഷിച്ചത്.

Fa cup  manchester united vs west ham  manchester united  west ham  fa cup quarter final  man utd goals against west ham  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  എഫ്‌എ കപ്പ്  എഫ്‌എ കപ്പ് ക്വാര്‍ട്ടര്‍  ഗാര്‍നാച്ചോ  ഫ്രെഡ്  ടോട്ടന്‍ഹാം
MAN UTD
author img

By

Published : Mar 2, 2023, 7:45 AM IST

ഓള്‍ഡ് ട്രാഫോര്‍ഡ്: വെസ്റ്റ്ഹാമിെന തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ തിരിച്ചുവരവ്.

ലീഗ് കപ്പ് നേടി മൂന്നാം ദിനം സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങിയ യുണൈറ്റഡ്, സെയ്‌ദ് ബെൻറഹ്മയുടെ ഗോളില്‍ ആദ്യം പിന്നിലായി. എന്നാല്‍, നയെഫ് അഗേര്‍ഡിന്‍റെ സെല്‍ഫ് ഗോളും അലജാന്‍ഡ്രോ ഗാര്‍നാച്ചൊ, ഫ്രെഡ് എന്നിവര്‍ അവസാന നിമിഷം നേടിയ ഗോളുകളും യുണൈറ്റഡിന് ജയം സമ്മാനിക്കുകയായിരുന്നു. മാര്‍ച്ച് 18ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരട്ടത്തില്‍ ഫുള്‍ഹാമാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. സൃഷ്‌ടിച്ചെടുത്ത അവസരങ്ങള്‍ മുതലാക്കാന്‍ ഒന്നാം പകുതിയില്‍ ഇരു ടീമിനും സാധിച്ചില്ല. രണ്ടാം പകുതിയിലാണ് നാല് ഗോളും പിറന്നത്.

54-ാം മിനിട്ടില്‍ വെസ്റ്റ്ഹാം ഇഎഫ്‌എല്‍ ചാമ്പ്യന്മാരെ ഞെട്ടിച്ച് ലീഡ് പിടിച്ചു. എമേര്‍സണിന്‍റെ അസിസ്റ്റില്‍ നിന്ന് സെയ്‌ദ് ബെൻറഹ്മ ആയിരുന്നു ഗോള്‍ നേടിയത്. ആദ്യ ഗോള്‍ വഴങ്ങിയതിന് പിന്നാലെ യുണൈറ്റഡ് തന്ത്രങ്ങളും മാറ്റി.

58-ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെയും, മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗ് കളത്തിലേക്കിറക്കി. 72-ാം മിനിട്ടില്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഫ്രീകിക്കിന് തലവെച്ച കാസിമിറോ ഓഫ്‌സൈഡില്‍ കുടുങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.

എന്നാല്‍ ഇതിന് പിന്നാലെ യുണൈറ്റഡിന് ലഭിച്ച കോര്‍ണര്‍ വെസ്റ്റ്‌ഹാം ഡിഫന്‍ഡര്‍ നയെഫ് അഗേര്‍ഡിന്‍റെ തലയിലിടിച്ച് സ്വന്തം വലയ്‌ക്കുള്ളില്‍ കയറി. 77-ാം മിനിട്ടിലായിരുന്നു യുണൈറ്റഡിന് സമനില കിട്ടിയ ഈ ഗോള്‍ പിറന്നത്.തുടര്‍ന്ന്, മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് അലജാന്‍ഡ്രോ ഗാര്‍നാച്ചോ ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്.

മത്സരത്തിന്‍റെ 90-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍. പിന്നാലെ ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന്‍റെ മൂന്നാം ഗോള്‍ മധ്യനിര താരം ഫ്രെഡ് വെസ്റ്റ്‌ഹാം വലയിലെത്തിച്ചു. തോല്‍വിയോടെ വെസ്റ്റ്‌ഹാം എഫ്‌എ കപ്പില്‍ നിന്നും പുറത്തായി.

ടോട്ടന്‍ഹാമും സതാംപ്‌ടണും പുറത്തേക്ക്: ഷെഫീല്‍ഡ് യുണൈറ്റഡിനോട് തോറ്റ് ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാം എഫ്എ കപ്പില്‍ നിന്നും പുറത്തായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടോട്ടന്‍ഹാമിന്‍റെ തോല്‍വി. 79-ാം ഇലിമാന്‍ എന്‍റ്യായ നേടിയ ഗോളിലാണ് ഷെഫീല്‍ഡ് യുണൈറ്റഡ് ജയം പിടിച്ചത്.

ഗ്രിംപ്‌സി ടൗണിനോട് തോല്‍വി വഴങ്ങിയ സതാംപ്‌ടണും ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. തങ്ങളുടെ ഹോം ഗ്രൗണ്ടായ സെന്‍റ് മേരീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-2നാണ് സതാംപ്‌ടണ്‍ പരാജയപ്പെട്ടത്. ഗാവന്‍ ഹൊലോഹന്‍റെ ഇരട്ടഗോളുകളാണ് ഗ്രിംപ്‌സി ടൗണിന് ജയമൊരുക്കിയത്.

45,50 മിനിട്ടുകളിലായിരുന്നു ഈ ഗോളുകള്‍. മത്സരത്തിന്‍റെ 65-ാം മിനിട്ടിലായിരുന്നു സതാംപ്‌ടണ്‍ ആശ്വാസ ഗോള്‍ നേടിയത്.

മറ്റൊരു പോരാട്ടത്തില്‍ ഫ്ലീറ്റ്‌വുഡിനെ തകര്‍ത്ത് ബേൺലി എഫ്‌ എ കപ്പ് ക്വാര്‍ട്ടറിലെത്തി. 90-ാം മിനിട്ടില്‍ കോണര്‍ റോബര്‍ട്‌സ് നേടിയ ഗോളിലാണ് ബേൺലയുടെ ജയം. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബേണ്‍ലിക്ക് എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.