മാഞ്ചസ്റ്റര്‍: എഫ്എ കപ്പിൽ നിന്നും ആഴ്‌സണല്‍ പുറത്ത്. നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിയാണ് ആഴ്‌സണലിന് പുറത്തേക്കുള്ള വഴി തുറന്നത്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ കീഴടക്കിയത്.
പ്രതിരോധ താരം നഥാന്‍ അകെയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയില്‍ ആയിരുന്നു മത്സരത്തിലെ ഏക ഗോളിന്‍റെ പിറവി. ബോക്‌സിനകത്ത് നിന്ന് ജാക്ക് ഗ്രീലിഷ് നല്‍കിയ പാസില്‍ 64ാം മിനിട്ടിലാണ് നഥാന്‍ അകെ ഗോളടിച്ചത്.
-
Just wait for the replay angle 😮💨
— Emirates FA Cup (@EmiratesFACup) January 27, 2023 " class="align-text-top noRightClick twitterSection" data="
A first FA Cup goal for @NathanAke 👏#EmiratesFACup pic.twitter.com/mazqbuduTT
">Just wait for the replay angle 😮💨
— Emirates FA Cup (@EmiratesFACup) January 27, 2023
A first FA Cup goal for @NathanAke 👏#EmiratesFACup pic.twitter.com/mazqbuduTTJust wait for the replay angle 😮💨
— Emirates FA Cup (@EmiratesFACup) January 27, 2023
A first FA Cup goal for @NathanAke 👏#EmiratesFACup pic.twitter.com/mazqbuduTT
തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കാണാന്‍ കഴിയാത്തത് തിരിച്ചടിയായി. വിജയത്തോടെ സിറ്റി ടൂര്‍ണമെന്‍റിന്‍റെ അഞ്ചാം റൗണ്ടിലേക്ക് കടന്നു.1904ന് ശേഷം എഫ്‌എ കപ്പിൽ ഇതാദ്യമായാണ് സിറ്റി ആഴ്‌സണലിനെ തോല്‍പ്പിക്കുന്നത്.
യുണൈറ്റഡ് ഇന്നിറങ്ങും: എഫ്എ കപ്പിൽ അഞ്ചാം റൗണ്ട് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. റീഡിങ്ങാണ് എതിരാളി. ഓൾഡ് ട്രഫോഡില്‍ രാത്രി ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക.
എഫ്എ കപ്പിൽ റീഡിങ്ങിനെതിരെ മികച്ച റെക്കോഡാണ് യുണൈറ്റഡിനുള്ളത്. പരസ്‌പരം 10 തവണ ഏറ്റുമുട്ടിയപ്പോള്‍ 9ലും ജയം പിടിച്ചത് യുണൈറ്റഡാണ്. ടോട്ടനം, ഫുൾഹാം, ലെസ്റ്റർ സിറ്റി എന്നീ ടീമുകളും ഇന്ന് കളിക്കാന്‍ ഇറങ്ങും.