ലണ്ടന്‍ : എഫ് എ കപ്പില്‍ (FA Cup) ഇംഗ്ലീഷ് വമ്പന്മാര്‍ തമ്മിലേറ്റുമുട്ടിയ ക്ലാസിക് പോരാട്ടത്തില്‍ ആഴ്‌സണലിനെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍ (Arsenal vs Liverpool FA Cup Result). ആഴ്‌സണലിന്‍റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. യാക്കൂബ് കിവിയോറിന്‍റെ സെല്‍ഫ് ഗോളും ലൂയിസ് ഡയസിന്‍റെ ഗോളുമാണ് ആഴ്‌സണലിന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.
എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ കളം നിറഞ്ഞ് കളിച്ചത് ആഴ്‌സണല്‍ ആയിരുന്നു. എന്നാല്‍, ഫിനിഷിങ്ങിലെ പിഴവും നിര്‍ഭാഗ്യവും, ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കറുടെ തകര്‍പ്പന്‍ പ്രകടനവുമാണ് അവരെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പീരങ്കിപ്പടയുടെ കാലുകളില്‍ ആയിരുന്നു കളിയുടെ നിയന്ത്രണം.
നിരവധി ഗോള്‍ അവസരങ്ങളാണ് ആഴ്‌സണല്‍ ആദ്യ പകുതിയില്‍ സൃഷ്‌ടിച്ചത്. മൂന്നാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ റീസ് നെല്‍സന് സാധിച്ചില്ല. എട്ടാം മിനിറ്റില്‍ ഹാവര്‍ട്‌സിന്‍റെ ഷോട്ട് അലിസണ്‍ രക്ഷപ്പെടുത്തി.
-
INTO THE #EMIRATESFACUP FOURTH ROUND ✊ pic.twitter.com/atxuZQSrZy
— Liverpool FC (@LFC) January 7, 2024 " class="align-text-top noRightClick twitterSection" data="
">INTO THE #EMIRATESFACUP FOURTH ROUND ✊ pic.twitter.com/atxuZQSrZy
— Liverpool FC (@LFC) January 7, 2024INTO THE #EMIRATESFACUP FOURTH ROUND ✊ pic.twitter.com/atxuZQSrZy
— Liverpool FC (@LFC) January 7, 2024
11-ാം മിനിറ്റില്‍ ഒഡേഗാര്‍ഡിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയി. പിന്നീട്, ലഭിച്ച അവസരങ്ങളും ഗോളാക്കി മാറ്റാന്‍ ആഴ്‌സണലിന് സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ആഴ്‌സണല്‍ ഗോള്‍മുഖം ലക്ഷ്യമാക്കി പായിച്ച ഷോട്ടും ക്രോസ് ബാറില്‍ ഇടിച്ച് പോകുകയായിരുന്നു. ഇതോടെ, ഗോള്‍ രഹിത സമനിലയിലാണ് ഇരു ടീമും ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിലും ആഴ്‌സണല്‍ ഗോള്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, ലിവര്‍പൂള്‍ പ്രതിരോധം ഒന്ന് മെച്ചപ്പെടുത്തിയതോടെ അവര്‍ക്ക് ഗോളിലേക്ക് മാത്രം എത്താന്‍ സാധിച്ചില്ല. അവസാന 20 മിനിറ്റുകളിലേക്ക് കളിയെത്തിയപ്പോള്‍ ലിവര്‍പൂള്‍ ആക്രമണവും കടുപ്പിച്ചു.
- — Liverpool FC (@LFC) January 7, 2024 " class="align-text-top noRightClick twitterSection" data="
— Liverpool FC (@LFC) January 7, 2024
">— Liverpool FC (@LFC) January 7, 2024
78-ാം മിനിറ്റില്‍ ജോട്ടയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. എന്നാല്‍, അതിന് പിന്നാലെ തന്നെ ലിവര്‍പൂള്‍ മത്സരത്തിലെ ആദ്യ ഗോളും കണ്ടെത്തി. അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്‍റെ ഫ്രീ കിക്ക് യാക്കൂബ് കിവിയോറിന്‍റെ സെല്‍ഫ് ഗോളിലൂടെ ആഴ്‌സണല്‍ വലയിലേക്ക് എത്തുകയായിരുന്നു.
തുടര്‍ന്ന് സമനില ഗോളിന് വേണ്ടിയുള്ള ആഴ്‌സണലിന്‍റെ ശ്രമം. ഇതിനിടെ, ഇഞ്ചുറി ടൈമില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിലൂടെ ലൂയിസ് ഡയസ് ലിവര്‍പൂളിനായി രണ്ടാം ഗോളും കണ്ടെത്തി. പിന്നാലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയതോടെ ലിവര്‍പൂളിന് എഫ് എ കപ്പിന്‍റെ നാലാം റൗണ്ടിലേക്കും ആഴ്‌സണലിന് മൂന്നാം റൗണ്ടില്‍ നിന്നും പുറത്തേക്കുമുള്ള വാതില്‍ തുറന്നു.
Also Read : കാനറികളെ 'കൈ പിടിച്ച്' ഉയര്‍ത്താന്‍ ഡോറിവല്‍ ജൂനിയര്‍; പുതിയ പരിശീലകനെ നിയമിച്ച് ബ്രസീല്‍