പാരീസ്: ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ ഹാട്രിക് ജയം തേടി എത്തിയ ലൂയിസ് ഹാമില്‍ട്ടണ് നിരാശ. ഫോര്‍മുല വണ്‍ ചാമ്പ്യനായ ഹാമില്‍ട്ടണെ മറികടന്ന് റെഡ്‌ബുള്ളിന്‍റെ ഡച്ച ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാന്‍ കപ്പുയര്‍ത്തി. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രാന്‍സിലെ പോള്‍ റിച്ചാര്‍ഡ് സര്‍ക്യൂട്ടില്‍ ഒന്നാമതായി ഫിനിഷ് ചെയ്‌ത ഹാമില്‍ട്ടണ് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപെടേണ്ടി വന്നു. എന്നാല്‍ റെഡ്‌ബുള്ളിന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നിലാണ് ഹാമില്‍ട്ടണ് അടിപതറിയത്.
-
A sweet, sweet victory for Max and Red Bull #FrenchGP 🇫🇷 #F1 pic.twitter.com/ezJ1FlcNbo
— Formula 1 (@F1) June 20, 2021 " class="align-text-top noRightClick twitterSection" data="
">A sweet, sweet victory for Max and Red Bull #FrenchGP 🇫🇷 #F1 pic.twitter.com/ezJ1FlcNbo
— Formula 1 (@F1) June 20, 2021A sweet, sweet victory for Max and Red Bull #FrenchGP 🇫🇷 #F1 pic.twitter.com/ezJ1FlcNbo
— Formula 1 (@F1) June 20, 2021
ഫൈനല്‍ ലാപ്പിന് മുമ്പായി രണ്ടാമത്തെ പിറ്റ് സ്റ്റോപ്പ് എടുത്ത വെര്‍സ്‌തപ്പാന്‍ പുതിയ മീഡിയം ടൈപ്പ് ടയറുകളുടെ കരുത്തിലാണ് ഹാമില്‍ട്ടണെ മറികടന്നത്. 53 ലാപ്പുകളുള്ള മത്സരത്തിലെ 35-ാം ലാപ്പിലായിരുന്നു റെഡ്‌ബുള്ളിന്‍റെ നിര്‍ണായക നീക്കം. ജയത്തോടെ എഫ് വണ്‍ പോയിന്‍റ് പട്ടികയില്‍ ഹാമില്‍ട്ടണെക്കാള്‍ 12 പോയിന്‍റ് മുന്‍തൂക്കവുമായി ഒന്നാം സ്ഥനത്താണ് വെര്‍സ്‌തപ്പാന്‍.
-
LAP 33/53
— Formula 1 (@F1) June 20, 2021 " class="align-text-top noRightClick twitterSection" data="
Verstappen pits, puts on a set of medium tyres #FrenchGP 🇫🇷 #F1 pic.twitter.com/CCBMDlIkaU
">LAP 33/53
— Formula 1 (@F1) June 20, 2021
Verstappen pits, puts on a set of medium tyres #FrenchGP 🇫🇷 #F1 pic.twitter.com/CCBMDlIkaULAP 33/53
— Formula 1 (@F1) June 20, 2021
Verstappen pits, puts on a set of medium tyres #FrenchGP 🇫🇷 #F1 pic.twitter.com/CCBMDlIkaU
Also Read: ഹെയര്‍ സ്റ്റൈല്‍ വിനയായി; കൊവിഡ് ചട്ടം ലംഘിച്ച ചിലിയന്‍ താരങ്ങള്‍ പിഴയൊടുക്കണം
പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഹാമില്‍ട്ടണ്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നേരിടുന്നത്. ഇതിനകം നടന്ന ഏഴ് ഗ്രാന്‍ഡ് പ്രീ കളില്‍ മൂന്നെണ്ണം വീതം ഹാമില്‍ട്ടണും മാക്‌സ് വെര്‍സ്‌തപ്പാനും സ്വന്തമാക്കി. ഹാമില്‍ട്ടണെക്കാള്‍ കൂടുതല്‍ പോഡിയം ഫിനിഷുകള്‍ നേടിയതോടെയാണ് വെര്‍സ്‌തപ്പാന്‍ മുന്നിലെത്തിയത്.