ബാക്കു: അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക്കിന് പോള്‍ പൊസിഷന്‍. മേഴ്‌സിഡസ് ഇതിഹാസം ലൂയിസ് ഹാമില്‍ട്ടണെ മറികടന്നാണ് മൊണഗാസ്‌കു ഡ്രൈവറുടെ നേട്ടം. നാല് റെഡ് ഫ്ലാഗുകള്‍ കണ്ട റേസില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ കനേഡിയന്‍ ഡ്രൈവര്‍ ലാസ് ട്രോളിനും ആല്‍ഫ റോമിയോയുടെ അന്‍റോണിയോ ജിയോവിനാസിക്കും അപകടങ്ങളെ തുടര്‍ന്ന് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ ഇത് രണ്ടാം തവണയാണ് ലെക്ലര്‍ക്ക് പോള്‍ പൊസിഷന്‍ സ്വന്തമാക്കുന്നത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ഇനി വുകോമനോവിച്ച് കളി പഠിപ്പിക്കും.. രക്ഷപെടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
അസര്‍ബൈജാന്‍ സര്‍ക്യൂട്ടിലെ ടേണിങ് പോയന്‍റുകളില്‍ വെച്ച് അഞ്ചോളം കാറുകളാണ് അപകടത്തില്‍ പെട്ടത്. ഇതേ തുടര്‍ന്നാണ് റേസിനിടെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നത്. നാളെ വൈകീട്ടാണ് ഗ്രാന്‍ഡ് പ്രീ പോരാട്ടം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന റേസില്‍ വെര്‍സ്‌തപ്പാനും ഹാമില്‍ട്ടണും തമ്മില്‍ കടുത്ത പോരാട്ടമാകും. ഇത്തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനുള്ള കുതിപ്പില്‍ ഹമില്‍ട്ടണ് ഒപ്പം വെര്‍സ്‌തപ്പാനുമുണ്ട്.
കൂടുതല്‍ കായിക വാര്‍ത്തകള്‍: കോപ്പയില്‍ ആശങ്ക; ബ്രസീലില്‍ പ്രതിഷേധം പുകയുന്നു