സ്‌പില്‍ബര്‍ഗ് : റേസ് ട്രാക്കില്‍ ടോപ്പ് ഗിയറിലേക്ക് എത്താനാവാതെ ലൂയിസ് ഹാമില്‍ട്ടണ്‍. തുടര്‍ച്ചയായ നാലാം ഗ്രാന്‍ഡ് പ്രീയിലും ബ്രിട്ടീഷ് താരം പരാജയപ്പെട്ടു. സ്‌റ്റിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെര്‍സ്‌തപ്പാന്‍റെ കുതിപ്പിന് മുന്നില്‍ മുട്ടുമടക്കി രണ്ടാമതായാണ് ഫിനിഷ് ചെയ്‌തത്.
പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ വെര്‍സ്‌തപ്പാന്‍റെ ആധിപത്യം റഡ്‌ബുള്‍ റിങ്ങില്‍ ഏകദേശം പൂര്‍ണമായിരുന്നു. വെര്‍സ്‌തപ്പാന്‍റെ രണ്ടാമത്തെയും റെഡ്‌ബുള്ളിന്‍റെ നാലാമത്തെയും തുടര്‍ ജയമാണിത്.
-
Starboy shining ✨
— Formula 1 (@F1) June 28, 2021 " class="align-text-top noRightClick twitterSection" data="
🌟 @Max33Verstappen 🌟#F1 pic.twitter.com/ch7rj9Qk6l
">Starboy shining ✨
— Formula 1 (@F1) June 28, 2021
🌟 @Max33Verstappen 🌟#F1 pic.twitter.com/ch7rj9Qk6lStarboy shining ✨
— Formula 1 (@F1) June 28, 2021
🌟 @Max33Verstappen 🌟#F1 pic.twitter.com/ch7rj9Qk6l
ചാമ്പ്യന്‍ഷിപ്പിന് വേണ്ടി പോരാട്ടം നടക്കുന്ന ലൂയിസ് ഹാമില്‍ട്ടണും മാക്‌സ് വെര്‍സ്‌തപ്പാനും തമ്മില്‍ റഡ്‌ബുള്‍ റിങ്ങില്‍ പേരിന് മാത്രമാണ് മത്സരം നടന്നത്. ആദ്യ രണ്ട് ലാപ്പിനുള്ളില്‍ വെര്‍സ്‌തപ്പാന്‍ 1.4 സെക്കന്‍റിന്‍റെ ലീഡ് സ്വന്തമാക്കി. സാവധാനം ലീഡുയര്‍ത്തിയ ബെല്‍ജിയന്‍ താരം ജയം കൈപ്പിടിയിലൊതുക്കി.
Also Read: ഒറ്റ സ്‌പിന്നില്‍ പിഴച്ചു; റെഡ്‌ബുള്‍ അരീനയില്‍ ബോട്ടാസിന് പിഴയിട്ടു
ജയത്തോടെ 18 പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി ഫോര്‍മുല വണ്‍ പോയിന്‍റ് പട്ടികയില്‍ വെര്‍സ്‌തപ്പാനാണ് മുന്നില്‍. നാല് ജയങ്ങളും ഏഴ് പോഡിയം ഫിനിഷും ഉള്‍പ്പെെടെ 156 പോയിന്‍റാണ് വെര്‍സ്‌തപ്പാനുള്ളത്.
റഡ്‌ബുള്‍ താരത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍ ഹാമില്‍ട്ടണ് മൂന്ന് ജയങ്ങളും ആറ് പോഡിയം ഫിനിഷും മാത്രമാണുള്ളത്. കഴിഞ്ഞ സീസണിന് സമാനമായ കുതിപ്പ് ഇത്തവണ റേസ് ട്രാക്കില്‍ ഹാമില്‍ട്ടണ് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.