ഗൂഡിസൺ പാർക്ക്: ആരാധകന്‍റെ വിചിത്രമായ പ്രതിഷേധം കാരണം എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം കുറച്ചു നേരത്തേക്ക് നിർത്തി വെക്കേണ്ടി വന്നു. മത്സരത്തിനിടയിൽ സ്വന്തം കഴുത്ത് ഗോൾപോസ്റ്റിൽ കെട്ടിയിട്ടാണ് ആരാധകൻ പ്രതിഷേധിച്ചത്.
എവർട്ടന്‍റെ മൈതാനമായ ഗൂഡിസൺ പാർക്കിലാണ് ആരാധകൻ 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഗ്രൂപ്പ്' എന്ന സംഘടനയോട് പ്രതിഷേധം അറിയിക്കുന്നതിനായാണ് സ്വയം കെട്ടിയിട്ടത്. കെട്ടിയ കയർ ഊരി മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ബോൾട്ട് കട്ടറുകളും കത്രികയും കൊണ്ടത് മുറിച്ചു മാറ്റുകയായിരുന്നു. ഇതേതുടർന്ന് മത്സരം ഏഴു മിനിട്ടോളം നിർത്തി വെച്ചു.
ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തു വന്നിട്ടുണ്ട്. ഫോസിൽ ഫ്യൂവൽ വിതരണം ചെയ്യുന്ന എല്ലാ പ്രോജെക്റ്റുകളും സർക്കാർ നിർത്തലാക്കണം എന്ന ആവശ്യമുന്നയിച്ചാണ് യുവാവ് പ്രതിഷേധം നടത്തിയതെന്ന് അവർ വ്യക്തമാക്കി.
ALSO READ: Europa League | ഗലാറ്റസറെയെ മറികടന്ന് ബാഴ്‌സ യൂറോപ്പ ലീഗ് ക്വാർട്ടറിൽ,