ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചരിത്രത്തില്‍ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഏഥന്‍ ന്വനേരി. 15കാരനായ ന്വനേരി ആഴ്‌സണലിനായാണ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ചത്. ആഴ്‌സണല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് ന്വനേരി.
-
Aged 15 years and 181 days, Ethan Nwaneri becomes the youngest player in #PL history! 🤩#BREARS | @Arsenal pic.twitter.com/7gepwExUaD
— Premier League (@premierleague) September 18, 2022 " class="align-text-top noRightClick twitterSection" data="
">Aged 15 years and 181 days, Ethan Nwaneri becomes the youngest player in #PL history! 🤩#BREARS | @Arsenal pic.twitter.com/7gepwExUaD
— Premier League (@premierleague) September 18, 2022Aged 15 years and 181 days, Ethan Nwaneri becomes the youngest player in #PL history! 🤩#BREARS | @Arsenal pic.twitter.com/7gepwExUaD
— Premier League (@premierleague) September 18, 2022
മിഡ്‌ഫീല്‍ഡറായ ഏഥന്‍ ന്വനേരിക്ക് 15 വയസും 181 ദിവസവുമാണ് പ്രായം. ലിവര്‍പൂളിന്‍റെ ഹാര്‍വി എലിയറ്റിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ ന്വനേരി സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചത്. ലിവര്‍പൂളിനായി അരങ്ങേറുമ്പോള്‍ 16 വയസും 30 ദിവസവുമായിരുന്നു എലിയറ്റിന്‍റെ പ്രായം.
പ്രീമിയര്‍ ലീഗില്‍ ബ്രന്‍റ്‌ഫോര്‍ഡിനെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ന്വനേരി കളത്തിലിറങ്ങിയത്. മത്സരത്തില്‍ ആഴ്‌സണല്‍ മൂന്ന് ഗോളിന്‍റെ വിജയം നേടി. സാലിബ, ഗബ്രിയേല്‍ ജെസുസ്, ഫാബിയോ വിയേര എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.