മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രതിരോധതാരം ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ നായകസ്ഥാനത്ത് തുടരുമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. മഗ്വയർ ടീമിന്‍റെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ തനിക്ക് ഒരു സംശയവും ഇല്ല എന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു. മുൻ അയാക്‌സ് പരിശീലകൻ ചുമതല ഏറ്റെടുത്തതോടെ കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ മഗ്വയറിനെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.
2021-22 സീസണിൽ ഹാരി മഗ്വയർ മോശം പ്രകടനമാണ് നടത്തിയത്. ഒരു പ്രൊഫഷണൽ ഫുട്‌ബോളർ വരുത്താൻ പാടില്ലാത്ത തെറ്റുകൾ നിരവധി മത്സരങ്ങളിൽ ആവർത്തിച്ച താരത്തിനെതിരെ ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു. അതോടൊപ്പം ടീമിന്‍റെ നായകനാവാൻ യോഗ്യനല്ലെന്ന് പറയുകയും ചെയ്‌തെങ്കിലും എറിക് ടെൻ മഗ്വയർ തന്നെ തുടരാനുള്ള തീരുമാനമാണ് എടുത്തത്.
-
Harry Maguire will remain as Man United captain next season 👀 pic.twitter.com/wj5VTnm8yS
— ESPN UK (@ESPNUK) July 11, 2022 " class="align-text-top noRightClick twitterSection" data="
">Harry Maguire will remain as Man United captain next season 👀 pic.twitter.com/wj5VTnm8yS
— ESPN UK (@ESPNUK) July 11, 2022Harry Maguire will remain as Man United captain next season 👀 pic.twitter.com/wj5VTnm8yS
— ESPN UK (@ESPNUK) July 11, 2022
'ഹാരി മാഗ്വയറാണ് ടീമിന്‍റെ നായകൻ. എനിക്ക് കളിക്കാരെ മനസിലാക്കാനുണ്ടെന്നും അതിന് സമയമെടുക്കുമെന്നും തീർച്ചയായ കാര്യമാണ്. എന്നാൽ മാഗ്വയർ കുറച്ച് വർഷങ്ങളായി അംഗീകരിക്കപ്പെട്ട നായകനാണ്. ഒരുപാട് വിജയങ്ങൾ താരം നേടുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് സംശയങ്ങളില്ല' - എറിക് ടെൻ ഹാഗ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഹാരി മാഗ്വയർ തന്നെ ടീമിന്‍റെ നായകനായി തുടരുമെന്നതോടെ ടീമിന്‍റെ പ്രതിരോധത്തിൽ അഴിച്ചുപണികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അയാക്‌സ് താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. താരത്തെ ടീമിലെത്തിക്കാനായാൽ മഗ്വയർ-മാർട്ടിനസ് സഖ്യം പ്രതിരോധത്തിൽ സ്ഥിരം സാന്നിധ്യമാകും. അതേസമയം റാഫേൽ വരാനെ, ലിൻഡലോഫ് എന്നിവരുടെ അവസരങ്ങൾ കുറയുകയും ചെയ്യും.