ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആഴ്‌സണലിന് ജയം (Arsenal Win EPL Second Match). സെൽഹർസ്റ്റ് പാർക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ക്രിസ്റ്റല്‍ പാലസിനെയാണ് പീരങ്കിപ്പട തകര്‍ത്തത് (Crystarl Palace vs Arsenal Result). ക്യാപ്‌റ്റന്‍ മാർട്ടിൻ ഒഡെഗാർഡ് (Martin Odegaard Goal Against Crystal Palace) നേടിയ ഗോളാണ് മൈക്കൽ ആർറ്റെറ്റയുടെ (Mikel Arteta) സംഘത്തിന് ജയം സമ്മാനിച്ചത്.
പ്രതിരോധ നിര താരം തകെഹിറോ ടോമിയാസു (Takehiro Tomiyasu) രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ പത്തുപേരുമായി കളിച്ചായിരുന്നു ആഴ്‌സണല്‍ ജയവുമായി മടങ്ങിയത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ആദ്യ പകുതിയില്‍ പിറന്നില്ല.
-
✊ Success at Selhurst Park
— Arsenal (@Arsenal) August 21, 2023 " class="align-text-top noRightClick twitterSection" data="
Relive tonight's victory over Crystal Palace 👇 pic.twitter.com/H7Vk8nkKJZ
">✊ Success at Selhurst Park
— Arsenal (@Arsenal) August 21, 2023
Relive tonight's victory over Crystal Palace 👇 pic.twitter.com/H7Vk8nkKJZ✊ Success at Selhurst Park
— Arsenal (@Arsenal) August 21, 2023
Relive tonight's victory over Crystal Palace 👇 pic.twitter.com/H7Vk8nkKJZ
ആദ്യ അരമണിക്കൂറില്‍ ഏറ്റവും മികച്ച അവസരം ലഭിച്ചത് ആഴ്‌സണലിന്‍റെ മുന്നേറ്റ നിര താരം എഡി എന്‍കെറ്റിയക്കായിരുന്നു. എന്നാല്‍, ആ ചാന്‍സ് കൃത്യമായി ആതിഥേയരുടെ വലയ്‌ക്കുള്ളിലേക്ക് അടിച്ചുകയറ്റാന്‍ താരത്തിനായിരുന്നില്ല. 36-ാം മിനിട്ടില്‍ മറ്റൊരു തകര്‍പ്പന്‍ അവസരവും എന്‍കെറ്റിയക്ക് നഷ്‌ടമായി.
ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ സാം ജോൺസ്റ്റൺ (Sam Johnstone) മാത്രം മുന്നില്‍ നില്‍ക്കെ ചിപ്പ് ചെയ്‌ത് പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാനായിരുന്നു താരത്തിന്‍റെ ശ്രമം. എന്നാല്‍, എന്‍കെറ്റിയയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഒഡെഗാർഡിന്‍റെ മറ്റൊരു ഗോള്‍ ശ്രമവും ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തിയിരുന്നു.
-
Those full-time scenes 🤩 pic.twitter.com/m8hGObNWjT
— Arsenal (@Arsenal) August 21, 2023 " class="align-text-top noRightClick twitterSection" data="
">Those full-time scenes 🤩 pic.twitter.com/m8hGObNWjT
— Arsenal (@Arsenal) August 21, 2023Those full-time scenes 🤩 pic.twitter.com/m8hGObNWjT
— Arsenal (@Arsenal) August 21, 2023
ആദ്യ പകുതിയുടെ തുടക്കത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയത് ക്രിസ്റ്റല്‍ പാലസ് ആയിരുന്നെങ്കിലും സമയം പുരോഗമിക്കവെ പീരങ്കിപ്പട (The Gunners) കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയുടെ തുടക്കം ആഴ്‌സണല്‍ മുന്നേറ്റത്തോട ആയിരുന്നു. തകര്‍പ്പന്‍ നീക്കങ്ങളിലൂടെ ക്രിസ്റ്റല്‍ പാലസിനെ സമ്മര്‍ദത്തിലാക്കിയ ആഴ്‌സണലിന് മത്സരത്തിന്‍റെ 51-ാം മിനിട്ടില്‍ പെനാല്‍റ്റി ലഭിച്ചു.
മാര്‍ട്ടിനെല്ലിയുടെ ഫ്രീ കിക്ക് തടുത്തിടാന്‍ ഓടിക്കയറിയ ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ സാം ജോൺസ്റ്റൺ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ എന്‍കെറ്റിയയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കൃത്യമായി തന്നെ ആതിഥേയരുടെ വലയിലേക്ക് നിക്ഷേപിക്കാന്‍ ക്യാപ്‌റ്റന്‍ മാർട്ടിൻ ഒഡെഗാർഡിനും സാധിച്ചു.
67-ാം മിനിട്ടിലായിരുന്നു ആഴ്‌സണല്‍ താരം തകെഹിറോ ടോമിയാസു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്. പിന്നാലെ അപകടം മണത്ത ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ അര്‍ട്ടേറ്റ പ്രതിരോധ നിരയിലേക്ക് ചില മാറ്റങ്ങള്‍ വരുത്തി. ഇതോടെ സമനില ഗോള്‍ കണ്ടെത്താനാകാതെ ആതിഥേയര്‍ക്ക് കളിയും അവസാനിപ്പിക്കേണ്ടി വന്നു.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആഴ്‌സണല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ (EPL Points Table) മൂന്നാം സ്ഥാനക്കാരാണ്. സീസണിലെ ആദ്യ മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ആയിരുന്നു പീരങ്കിപ്പട തോല്‍പ്പിച്ചത്. 2-1 എന്ന സ്‌കോറിനായിരുന്നു അന്ന് ആഴ്‌സണലിന്‍റെ ജയം. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ഫുള്‍ഹാമാണ് ആഴ്‌സണലിന്‍റെ (Arsenal vs Fulham) എതിരാളി.