ദോഹ : ഖത്തറില്‍ വിശ്വകിരീടത്തിനായുള്ള പോര് അവസാനത്തിലെത്തി നില്‍ക്കുകയാണ്. അട്ടിമറികള്‍ ഏറെ കണ്ട ടൂര്‍ണമെന്‍റില്‍ മിന്നുന്ന പ്രകടനത്തോടെ ഒരുപിടി യുവതാരങ്ങളാണ് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ നിന്നെത്തിയാണ് പല കളിക്കാരും മിന്നുന്ന പ്രകടനം നടത്തിയത്.
ഇത്തരക്കാരെ വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടുകഴിഞ്ഞുവെന്ന് ഉറപ്പാണ്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയില്‍ വമ്പന്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരങ്ങളെ അറിയാം.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_1.jpg)
സോഫിയാൻ അംറബത്ത് (മൊറോക്കോ)
ഖത്തര്‍ ലോകകപ്പിലെ മികച്ച ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സോഫിയാൻ അംറബത്ത്. ഖത്തറിലെ മൊറോക്കോയുടെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് താരത്തിനുള്ളത്. ക്വാർട്ടറില്‍ പോർച്ചുഗലിനെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിനെതിരെയും നടത്തിയ താരത്തിന്‍റെ മിന്നും പ്രകടനം ശ്രദ്ധേയമായിരുന്നു. ഇറ്റാലിയന്‍ ക്ലബ് ഫിയോറന്‍റീനയുടെ താരമായ സോഫിയാന് 2024 വരെ കരാറുണ്ട്. എന്നാല്‍ ഇതിനകം തന്നെ 26കാരനായി നിരവധി വമ്പന്മാരുടെ അന്വേഷണമുണ്ടെന്നാണ് ക്ലബ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_ritsu-doan.jpg)
റിറ്റ്‌സു ഡോൻ (ജപ്പാന്‍)
പ്രീ ക്വാര്‍ട്ടറിലേക്കുള്ള ജപ്പാന്‍ മുന്നേറ്റം ഒരു കൂട്ടായ പരിശ്രമമായിരുന്നു, എന്നാൽ ചില താരങ്ങളുടെ പ്രകടനം വേറിട്ടു നിന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് വിങ്ങര്‍ റിറ്റ്‌സു ഡോനിന്‍റേത്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിക്കും സ്‌പെയിനിനുമെതിരെ ഗോള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സീസണിന്‍റെ തുടക്കത്തിൽ ജര്‍മന്‍ ക്ലബ് ഫ്രീബർഗുമായി 24 കാരനായ റിറ്റ്‌സു കരാറിലെത്തിയിരുന്നു. എന്നാല്‍ ജപ്പാന്‍ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റോമയും ഉള്‍പ്പടെയുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_3.jpg)
ജോവോ ഫെലിക്‌സ് (പോർച്ചുഗൽ)
ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ തോല്‍വിക്ക് പിന്നാലെ പോർച്ചുഗലിന്‍റെ യാത്ര അവസാനിച്ചെങ്കിലും 23കാരനായ ജോവോ ഫെലിക്‌സിന് ഇത് പുതിയ തുടക്കമാവും. ഡീഗോ സിമിയോണുമായുള്ള പ്രീതി നഷ്ടപ്പെട്ടതിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നും പുറത്താവലിന്‍റെ വക്കിലായിരുന്നു താരം. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ഖത്തറില്‍ തിളങ്ങിയ താരത്തിനായി വമ്പന്മാരെത്തുമെന്നതില്‍ തര്‍ക്കമില്ല.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_4.jpg)
എൻസോ ഫെർണാണ്ടസ് (അർജന്‍റീന)
അർജന്‍റീനയുടെ മധ്യനിരയിലേക്ക് എൻസോ ഫെർണാണ്ടസിനെ അവതരിപ്പിച്ചത് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായി. മെക്‌സിക്കോയ്‌ക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടി തിളങ്ങിയ 21കാരന്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ കാഴ്‌ചവയ്‌ക്കുന്നത്.
ബെന്‍ഫിക്കയുടെ താരമായ എൻസോയുടെ ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഈ സീസണിന്‍റെ തുടക്കത്തിലാണ് താരം ബെന്‍ഫിക്കയിലെത്തിയത്. ഇതിനകം തന്നെ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ യൂറോപ്യന്‍ വമ്പന്മാരുടെ റഡാറില്‍ താരം പതിഞ്ഞതില്‍ അൽപ്പം പോലും അതിശയിക്കാനില്ല.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_5.jpg)
കോഡി ഗാക്‌പോ (നെതർലാൻഡ്‌സ്)
നെതര്‍ലാന്‍ഡ്‌സിനായി മികച്ച പ്രകടനമാണ് 23-കാരനായ കോഡി ഗാക്‌പോ നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും രാജ്യത്തിനായി ഡച്ച് ക്ലബ് പിഎസ്‌വിയുടെ ഫോർവേഡ് സ്‌കോര്‍ ചെയ്‌തിരുന്നു. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഗാക്‌പോയ്‌ക്കായി ഇതിനകം തന്നെ നീക്കം നടത്തുന്നതായി പറയപ്പെടുന്നുണ്ട്. ശരിയായ വിലയ്‌ക്ക് താരത്തെ കൈമാറ്റം ചെയ്യാനുള്ള സന്നദ്ധത പിഎസ്‌വി ഡയറക്ടർ മാർസെൽ ബ്രാൻഡ്‌സ് അറിയിച്ചിട്ടുണ്ട്.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_6.jpg)
ജോസ്കോ ഗ്വാർഡിയോൾ (ക്രൊയേഷ്യ)
ഖത്തറില്‍ ക്രൊയേഷ്യയുടെ മുന്നേറ്റത്തില്‍ ജോസ്കോ ഗ്വാർഡിയോളിന് സുപ്രധാന പങ്കാണുള്ളത്. ടീമിന്‍റെ പ്രതിരോധ നിരയുടെ കരുത്തായ 20കാരനായ താരം മികച്ച പ്രകടനമാണ് നടത്തിയത്. ക്വാര്‍ട്ടറില്‍ ഗ്വാർഡിയോളിനെ മറി കടന്ന് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വലകുലുക്കിയെങ്കിലും അതുവരെയുള്ള താരത്തിന്‍റെ പ്രകടനം റദ്ദാക്കപ്പെടില്ലെന്നുറപ്പ്. നിലവില്‍ ജര്‍മന്‍ ക്ലബ് ആര്‍ബി ലീപ്‌സിഗിൽ കളിക്കുന്ന താരത്തിനായി പല മുൻനിര ക്ലബ്ബുകളും രംഗത്തുണ്ട്.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_7.jpg)
മുഹമ്മദ് കുഡൂസ് (ഘാന)
ഖത്തറില്‍ ഘാനയ്‌ക്കായി മികച്ച പ്രകടനം നടത്തിയാണ് മുഹമ്മദ് കുഡൂസ് മടങ്ങിയത്. രണ്ട് ഗോളുകൾ നേടിയതിനൊപ്പം, 22കാരനായ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ തന്‍റെ വേഗതകൊണ്ടും ഡ്രിബ്ലിംഗ് മികവിനാലും വിസ്മയിപ്പിച്ചു. മധ്യനിരയിലേതുപോലെ തന്നെ ആക്രമണനിരയിലും കളിക്കാനാകുമെന്നതാണ് കുഡൂസിന്‍റെ സവിശേഷത. അയാക്‌സിന്‍റെ താരമായ കുഡൂസിനായി എവര്‍ട്ടണാണ് വലവിരിച്ചിരിക്കുന്നത്.
Also read: ക്രിസ്റ്റ്യാനോയുടെ ആ സ്വപ്‌നം പൊലിഞ്ഞു, ഇനി വിരമിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പാട്രിസ് എവ്ര
ഡൊമിനിക് ലിവാകോവിച്ച് (ക്രൊയേഷ്യ)
ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായാണ് ലിവാകോവിച്ച് ഖത്തറില്‍ നിന്നും മടങ്ങിയത്. ക്വാര്‍ട്ടറില്‍ കാനറികള്‍ക്ക് ക്രൊയേഷ്യ മടക്കടിക്കറ്റ് നല്‍കിയത് ഈ 27കാരന്‍റെ മികവിലാണ്. ഖത്തറില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ ഗോള്‍ കീപ്പര്‍ കൂടിയാണ് ലിവാകോവിച്ച്. സെമിയില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ഗോള്‍ വഴങ്ങിയെങ്കിലും ടീമിന്‍റെ ബാക്ക്‌ലൈനിന്‍റെ പോരായ്‌മ തുറന്ന് കാട്ടപ്പെട്ടിരുന്നു. ഡൈനാമോ സാഗ്രെബ് താരത്തിനായി ഇതിനകം തന്നെ വമ്പന്മാര്‍ കളത്തിലുണ്ട്.
![Enzo Fernandez Joao Felix World Cup stars who may earn big money in transfer Ritsu Doan Goncalo Ramos ഖത്തര്‍ ലോകകപ്പ് ഫിഫ ലോകകപ്പ് 2022 ഫിഫ ലോകകപ്പ് ജോവോ ഫെലിക്‌സ് എൻസോ ഫെർണാണ്ടസ് മുഹമ്മദ് കുഡൂസ് ഡൊമിനിക് ലിവകോവിച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/17231764_4dd.jpg)
ഗോണ്‍സാലോ റാമോസ് (പോര്‍ച്ചുഗല്‍)
ലോകകപ്പിന് മുന്‍പേ തന്നെ 21കാരന്‍റെ കളിമികവ് ഫുട്‌ബോള്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും ലഭിച്ച അവസരത്തില്‍ ഗോളടിച്ച് കൂട്ടിയാണ് റാമോസ് തിളങ്ങിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം റൊണാൾഡോയ്ക്ക് പകരക്കാരനായെത്തിയ താരം ഹാട്രിക് അടിച്ചിരുന്നു. നിലവില്‍ ബെൻഫിക്കയുടെ താരമായ റാമോസ്, യുണൈറ്റഡിലും റൊണാൾഡോയുടെ പകരക്കാരനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.