ETV Bharat / sports

പണമെറിഞ്ഞ് പ്രീമിയർ ലീഗ് വരുന്നു: മാറ്റത്തിന്‍റെ മാറ്ററിയാൻ താരങ്ങളും ടീമുകളും

author img

By

Published : Jul 26, 2022, 9:30 PM IST

ഇന്നലെ വരെ പ്രധാന താരങ്ങളായിരുന്നവർ പുതിയ സീസണില്‍ മറ്റ് ടീമുകളിലേക്ക് ചേക്കേറി. ടീമിന്‍റെ പ്രധാന താരങ്ങളായിരുന്നവർ ഇന്ന് ടീം വിടുമ്പോൾ ആ വിടവ് നികത്താൻ മിന്നും താരങ്ങളെയാണ് വമ്പൻ ക്ലബുകളെല്ലാം ടീമിലെത്തിച്ചിരിക്കുന്നത്. താരസമ്പന്നമായ ടീമുകളുടെ പ്ലെയിങ് ഇലവനിൽ സ്ഥിരമായി അവസരമില്ലാത്തതാണ് ചില താരങ്ങൾ പുതിയ ടീമുകളെ തെരഞ്ഞെടുത്തത്.

English Premier League  EPL 2023  EPL NEW season  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  English Premier League new season teams new players updates  arsenal  manchester united  manchester city  chelsea  liverpool  English Premier League transfer updates  മാഞ്ചസ്റ്റർ സിറ്റി  ലിവർപൂൾ  മാഞ്ചസ്റ്റർ യുണൈറ്റഡ്  ചെൽസി  ആഴ്‌സനൽ  റഹീം സ്റ്റെർലിങ്  എര്‍ലിങ്ങ് ഹാലൻഡ്  ജൂലിയന്‍ അല്‍വാരസ്
പണമെറിഞ്ഞ് പ്രീമിയർ ലീഗ് വരുന്നു; മാറ്റത്തിന്‍റെ മാറ്ററിയാൻ താരങ്ങളും ടീമുകളും

ലണ്ടൻ: നിങ്ങൾ ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നത്. കൂടാരം വിട്ട് പുതിയ കൂട് തേടിയ സൂപ്പർ താരങ്ങൾ ഏത് കുപ്പായത്തിലാണ് ഇനി മൈതാനത്ത് ആവേശം നിറയ്ക്കുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. അതില്‍ ആരൊക്കെ കളിക്കളത്തില്‍ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമടക്കം പ്രമുഖ ടീമുകളെല്ലാം ഈ സമ്മർ ട്രാൻസ്‌ഫറിൽ നിരവധി പ്രതിഭാധരരായ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാന ടീമുകളുടെയുമെല്ലാം പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് തന്നെയാകും പുതിയ സീസൺ സാക്ഷിയാകുക.

ഇന്നലെ വരെ പ്രധാന താരങ്ങളായിരുന്നവർ പുതിയ സീസണില്‍ മറ്റ് ടീമുകളിലേക്ക് ചേക്കേറി. ചിരവൈരികളായ ടീമുകളിലേക്കാണ് പല താരങ്ങളും കൂടുമാറ്റം. ടീമിന്‍റെ പ്രധാന താരങ്ങളായിരുന്നവർ ഇന്ന് ടീം വിടുമ്പോൾ ആ വിടവ് നികത്താൻ മിന്നും താരങ്ങളെയാണ് വമ്പൻ ക്ലബുകളെല്ലാം ടീമിലെത്തിച്ചിരിക്കുന്നത്. താരസമ്പന്നമായ ടീമുകളുടെ പ്ലെയിങ് ഇലവനിൽ സ്ഥിരമായി അവസരമില്ലാത്തതാണ് ചില താരങ്ങൾ പുതിയ ടീമുകളെ തെരഞ്ഞെടുത്തത്.

  • First time wearing City blue out on the pitch 💙 Thanks for all of your support tonight 🇺🇸 pic.twitter.com/gx1dwcdUn5

    — Kalvin Phillips (@Kalvinphillips) July 24, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ഏഴ്‌ സീസണുകളിലായി മാഞ്ചസ്‌റ്റർ സിറ്റിയുടെ മുന്നേറ്റ നിരയ്‌ക്ക് ചുക്കാൻ പിടിച്ചിരുന്ന ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ് ഇനി എത്തിഹാദിലെ ആരാധക ആവേശത്തിൽ പന്തു തട്ടില്ല. ഈ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ ടീം വിട്ട സ്റ്റെർലിങിനെ ചെൽസിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ജാക്ക് ഗ്രീലിഷിനെ സിറ്റി സ്വന്തമാക്കിയതിനെ തുടര്‍ന്ന് സ്റ്റെര്‍ലിങിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. എര്‍ലിങ്ങ് ഹാലൻഡ്, ജൂലിയന്‍ അല്‍വാരസ് എന്നീ പുതിയ സൈനിങ്ങുകള്‍ സിറ്റി നടത്തിയിരുന്നു. തുടര്‍ന്നാണ് ക്ലബ് വിടാന്‍ താരം തിരുമാനിച്ചെതെന്നാണ് വിലയിരുത്തുന്നത്. 2015ലില്‍ 49 മില്യണ്‍ യൂറോ മുടക്കിയാണ് സ്റ്റെര്‍ലിങിനെ സിറ്റി ലിവര്‍പൂളില്‍ നിന്ന് സ്വന്തമാക്കിയിരുന്നത്. സിറ്റിക്കായി 339 മത്സരങ്ങളില്‍ നിന്നായി 131 ഗോളുകളും നേടിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ അടിമുടി മാറ്റവുമായി മാഞ്ചസ്റ്റർ സിറ്റി: പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെയാണ് കളിക്കുന്നത്. വിങർമാരെയും മിഡ്‌ഫീൽഡർമാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം.

പുതിയ സീസണിന് ഇറങ്ങും മുൻപ് രണ്ട് ഗോളടിവീരൻമാരെ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു. ബൊറൂസ്യ ഡോർട്‌മുണ്ടിന്‍റെ എർലിങ് ഹാലൻഡിനെയും അർജന്‍റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനേയും. ഇതോടൊപ്പം ലീഡ്‌സ് യുണൈറ്റഡിൽ നിന്നും കാൽവിൻ ഫിലിപ്‌സ്, സ്റ്റെഫാൻ ഒർട്ടേഗ എന്നിവരെയും സിറ്റി എത്തിഹാദിൽ എത്തിച്ചുകഴിഞ്ഞു. ഹാലൻഡിനെയും അൽവാരസിനെയും സിറ്റി സ്വന്തമാക്കിയപ്പോൾ റഹിം സ്റ്റെർലിങും ഗബ്രിയേൽ ജെസ്യൂസും ടീം വിട്ടുപോയി.

ഹാലൻഡും അൽവാരസും ടീമിലേക്ക് എത്തുമ്പോൾ ഇതുവരെ സിറ്റി പിന്തുടർ‍ന്നിരുന്ന ഫാൾസ് നയൻ ശൈലി മാറേണ്ടിവരും. മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്‍റെ ശൈലിയിൽ മാറ്റം വരുത്തേണ്ടത് പെപ് ഗാർഡിയോക്ക് ജോലി അധികമാക്കും. പെപ് ഇതുവരെ മനോഹരമായിട്ടാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ഇനിയും ഈ മികവ് തുടരാൻ കഴിയുമെന്നാണ് ആരാധകരുടെയും മാനേജ്‌മെന്‍റിന്‍റെയും പ്രതീക്ഷ. പുതിയ മുന്നേറ്റ താരങ്ങളെ ടീമിലെത്തിച്ചതോടെ സിറ്റിക്ക് കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം എത്തിഹാദിലെത്തിക്കാനാവുമെന്ന വിശ്വാസത്തിലാകും അടുത്ത സീസണിൽ കളത്തിലിറങ്ങുക.

യൂർഗൻ ക്ലോപ്പിന്‍റെ ചെമ്പട: കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ രണ്ട് തവണയാണ് ലിവർപൂൾ നിരാശരായത്. അത്യന്തം ആവേശകരമായ പ്രീമിയർ ലീഗിൽ ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് രണ്ടാമതായതെങ്കിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാണ് ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും ഹൃദയം തകർത്തത്. ഇതിനെല്ലാം കണക്ക് തീർക്കാനാകും ലിവർപൂളിന്‍റെ വരവ്.

ഈ സമ്മർ ട്രാൻസ്‌ഫറിൽ പോർച്ചുഗീസ് ക്ലബ് ബെനഫിക്കയുടെ ഉറുഗ്വൻ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ലിവര്‍പൂള്‍ സ്വന്തമാക്കി. 80 മില്ല്യൺ ട്രാൻസ്‌ഫർ തുകയും, 20 മില്യൺ ആഡ് ഓണുമടക്കം 100 മില്യണ്‍ യൂറോയാണ് ന്യൂനസിനായി ലിവര്‍പൂള്‍ മുടക്കിയത്. ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സലാഹും ഡിയഗോ ജോട്ടയും ഫിർമിനോയും നയിക്കുന്ന മുന്നേറ്റ നിരയിൽ ഡാർവിൻ ന്യൂനസ് കൂടെ ചേരുമ്പോൾ ലിവർപൂളിനെ പിടിച്ചുകെട്ടാൻ ഏത് വമ്പൻ ടീമുകളും വിയർക്കും.

ലിവർപൂളിന്‍റെ മുന്നേറ്റത്തിലെ പ്രധാന താരമായിരുന്ന സാദിയോ മാനെ കഴിഞ്ഞ സീസണിന്‍റെ അവസാനത്തോടെ ടീം വിട്ടിരുന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂനിക്കാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ ടീമിന്‍റെ മുന്നേറ്റത്തിൽ പരിശീലകൻ ക്ലോപ്പ് അഴിച്ചുപണി നടത്തേണ്ടി വരുമെന്നുറപ്പാണ്. ന്യൂനസിനെ കൂടാതെ സ്കോട്ടിഷ് ക്ലബായ അബർഡീനിൽ നിന്ന് യുവപ്രതിരോധ താരമായ കാൽവിൻ റാംസെയെയും ഫുൾഹാമിൽ നിന്നും പോർച്ചുഗീസ് യുവതാരം ഫാബിയോ കാർവാലോയെയും ടീമിലെത്തിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ എറിക് ടെൻ ഹാഗ്: ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 13 പ്രീമിയർ ലീഗും രണ്ട് ചാമ്പ്യൻസ് ലീഗുകളും മാഞ്ചസ്‌റ്ററിലെത്തിച്ച ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൺ 2013 ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്. അലക്‌സ് ഫെർഗൂസണിന് ശേഷമുള്ള 9 സീസണുകളിൽ സ്ഥിരപരിശീലകരും താത്കാലിക പരിശീലകരുമടക്കം 5 പേരെ കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല.

മോശം പ്രകടനത്തെ തുടർന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും, ഇടക്കാല പരിശീലകനായി സ്ഥാനമേറ്റെടുത്ത റാൽഫ് റാഗ്നിക്കിന് കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞില്ല. പിന്നീടാണ് അയാക്‌സിൽ നിന്നും സ്ഥിരം പരിശീലകനായി എറിക് ടെൻ ഹാഗിനെ ചുമതലയേൽപ്പിച്ചത്.

  • Adding a maestro into the mix 🔥

    You're part of the United family now, @ChrisEriksen8 🔴⚪️⚫️#MUFC

    — Manchester United (@ManUtd) July 26, 2022 " class="align-text-top noRightClick twitterSection" data=" ">

ടെൻ ഹാഗ് പരിശീലക സ്ഥാനമെറ്റുടത്തതിന് പിന്നാലെ ടീമിൽ കാര്യമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിരോധം മൂർച്ച കൂട്ടാനായി അയാക്‌സിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിച്ചിട്ടുണ്ട്. ടൈറൽ മലാസ്യയെയും ടെൻ ഹാഗ് ടീമിലെത്തിച്ചു. ഒപ്പം ബാഴ്‌സയിൽ നിന്ന് ഫ്രാങ്കി ഡി ജോങിനെയും അയാക്‌സിൽ നിന്ന് ആന്‍റണിയെയും തട്ടകത്തിലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് യുണൈറ്റഡ് മാനേജ്‌മെന്‍റ്.

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടാനുള്ള ഒരുക്കത്തിലാണ്. അവസാന സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതാണ് 37-കാരനായ താരം യുണൈറ്റഡ് വിടുന്നത്. വരും സീസണിൽ ടീമിന്‍റെ പ്രധാന താരമാണെന്നും താരത്തെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് മാനേജ്മെന്‍റും അറിയിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടിയ ക്രിസ്റ്റ്യാനോ ടീമിന്‍റെ പരിശീലനങ്ങളിലും പ്രീ സീസൺ മത്സരങ്ങൾക്കായും ടീമിനൊപ്പം ചേർന്നിട്ടില്ല.

മധ്യനിര താരം പോൾ പോഗ്‌ബയും യുണൈറ്റഡ് വിട്ട് ജുവന്‍റസിലും ജെസി ലിംഗാർഡ് നോട്ടിങ്‌ഹാം ഫോറസ്റ്റിലും ചേർന്നു. കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്നും ടീമിനെ കരകയറ്റുക എന്നതാകും ടെൻ ഹാഗിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം. യുവതാരങ്ങളെയെല്ലാം ഉൾപ്പെടുത്തി കരുത്തരായ ടീമിനെ വളർത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

ചെൽസിയുടെ പുത്തൻ വരവ്: പുതിയ ഉടമയായ ടോഡ് ബോഹ്‌ലി ടീമിനെ ഏറ്റെടുത്തതോടെ ടീമിൽ അടിമുടി മാറ്റങ്ങളാണ് നടത്തുന്നത്. 2003 മുതല്‍ ചെല്‍സിയുടെ ചുമതലയേറ്റെടുത്ത റോമൻ അബ്രമോവിച്ച് കഴിഞ്ഞ മെയ് മാസത്തോടെയാണ് ഉടമസ്ഥാവകാശം ഒഴിഞ്ഞ് ടീമിനെ വിൽപ്പനയ്ക്ക് വെച്ചത്. റഷ്യയുടെ യുക്രൈൻ അധിനിവേശ പശ്ചാത്തലത്തിലാണ് അബ്രമോവിച്ചിന് മേൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന സാമ്പത്തിക നയങ്ങളാണ് അദ്ദേഹത്തെ ക്ലബിനെ വിൽക്കാൻ നിർബന്ധിതനാക്കിയത്.

പ്രതിരോധത്തിൽ കരുത്ത് കൂട്ടാൻ നാപ്പോളി താരം ഖാലിദൗ കോലിബാലിയെയാണ് നീലപ്പട ടീമിൽ എത്തിച്ചത്. ഒപ്പം മാഞ്ചസ്‌റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിങിനെയും എത്തിച്ചതോടെ മുന്നേറ്റ നിര കൂടുതൽ കരുത്താർജിക്കും. മുന്നേറ്റത്തിൽ ടിമോ വെർണറും മേസൺ മൗണ്ടും ക്രിസ്റ്റ്യൻ പുലിസിക്കിനുമൊപ്പെം സ്റ്റെർലിങും ചേരും.

പുതിയ താരങ്ങളെ ടീമിലെത്തിച്ചെങ്കിലും മുന്നേറ്റ താരം റൊമേലു ലുക്കാകുവും പ്രതിരോധത്തിൽ ചുക്കാൻ പിടിച്ചിരുന്ന അന്‍റോണിയോ റൂഡിഗറും ടീം വിട്ടു. ലുക്കാകു ഇന്‍റർ മിലാനിലേക്ക് തിരികെ പോയപ്പോൾ റൂഡിഗർ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനൊപ്പമാണ് വരും സീസണിൽ പന്ത് തട്ടുക. മിഡ്‌ഫീൽഡർ ക്രിസ്റ്റ്യൻസൻ ഫ്രീ ട്രാൻസ്‌ഫറിൽ ബാഴ്‌സക്കൊപ്പം ചേർന്നു. പ്രധാന സ്ഥാനങ്ങളിൽ കളത്തിലിറങ്ങിയിരുന്ന താരങ്ങളെല്ലാം ടീം വിട്ടതോടെ പരിശീലകൻ തോമസ് ടുഷേലിന് പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരും.

അർട്ടേറ്റയുടെ പുത്തൻ പീരങ്കിപ്പട: കഴിഞ്ഞ കുറച്ച് സീസണുകളായി താളം കണ്ടെത്താൻ വിഷമിക്കുകയാണ് ആഴ്‌സനൽ. ഇതിഹാസ പരിശീലകൻ ആർസൻ വെങർ പടിയിറങ്ങിയതിന് ശേഷം പ്രധാന കിരീടങ്ങളൊന്നും ആഴ്‌സനലിന് നേടാനായിട്ടില്ല. ആറ് വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ട് 2017 ലാണ് അവർ അവസാന കിരീടം സ്വന്തമാക്കിയത്. പിന്നാലെ പരിശീലക സ്ഥാനത്ത് എത്തിയ ഉനായ് എമെറി, ഫ്രഡറിക് ലുജങ്ബർഗ്, മൈക്കൽ അർട്ടേറ്റ എന്നിവർക്കും ടീമിനെ കിരീടത്തിലെത്തിക്കാനായില്ല.

എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫറിൽ ഒരുപിടി മികച്ച താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബ്രസീലിയൻ വിങറായ ഗബ്രിയേൽ ജിസ്യൂസാണ് ടീമിലെത്തിച്ചതിൽ പ്രധാനി. സിറ്റിയിൽ ജിസ്യൂസിന്‍റെ സഹതാരമായിരുന്ന ഒലക്‌സാണ്ടർ സിൻച്ചെങ്കോയും ആഴ്‌സനലിലെത്തിയിട്ടുണ്ട്.

താരസമ്പന്നമായ സിറ്റിയിൽ ജിസ്യൂസിന് സ്ഥിരമായ അവസരം ലഭിച്ചിരുന്നില്ല. സിറ്റിക്കൊപ്പെം ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന താരം പ്രീ സീസണിൽ ഗണ്ണേഴ്‌സിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. 45 മില്ല്യൺ യൂറോ മുടക്കിയാണ് ആഴസനൽ താരത്തെ സ്വന്തമാക്കിയത്.

അർട്ടേറ്റയുടെ വരവോടെ ടീമിന്‍റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളിയ അവർ അഞ്ചാമതാണ് ഫിനിഷ് ചെയ്‌തത്. പുതിയ താരങ്ങളുടെ വരവോടെ കൂടുതൽ മികച്ച പ്രകടനം നടത്താനാകും അർട്ടേറ്റയുടെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.