ETV Bharat / sports

സീസണില്‍ ആഴ്‌സണലിന്‍റെ ഏറ്റവും മോശം പ്രകടനം; നിരാശ പ്രകടിപ്പിച്ച് മൈക്കൽ അർട്ടെറ്റ - ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്

Arsenal manager Mikel Arteta on match Against Fulham: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ തോല്‍വി ഏറെ നിരാശപ്പെടുത്തുന്നതെന്ന് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കൽ അർട്ടെറ്റ.

Mikel Arteta  Arsenal vs Fulham  ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്  ആഴ്‌സണല്‍ vs ഫുള്‍ഹാം
Arsenal manager Mikel Arteta on match Against Fulham
author img

By ETV Bharat Kerala Team

Published : Jan 1, 2024, 3:58 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) ഫുള്‍ഹാമിനെ തോല്‍പ്പിച്ച് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനിരുന്ന ആഴ്‌സണിലിനെ ഞെട്ടിക്കുന്ന പരാജയമായിരുന്നു കാത്തിരുന്നത്. (Arsenal vs Fulham) സ്വന്തം തട്ടകമായാ ക്രാവൻ കോട്ടേജില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫുള്‍ഹാം പീരങ്കിപ്പടയെ തോല്‍പ്പിച്ചത്. ആദ്യം മുന്നിലെത്തിയ ശേഷമാണ് ആഴ്‌സണല്‍ കളി കളഞ്ഞ് കുളിച്ചത്.

ഇതിന് പിന്നാലെ മത്സരത്തില്‍ ടീമിന്‍റെ പ്രകടനത്തില്‍ കനത്ത നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകന്‍ മൈക്കൽ അർട്ടെറ്റ. സീസണില്‍ ആഴ്‌സണല്‍ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പ്രകടനമാണ് ഫുള്‍ഹാമിന് എതിരായതെന്നാണ് മൈക്കൽ അർട്ടെറ്റ പറഞ്ഞിരിക്കുന്നത്. കളി വിജയിക്കാന്‍ തങ്ങള്‍ യോഗ്യരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. (Arsenal manager Mikel Arteta on match Against Fulham)

"ഈ മത്സരത്തിലെ തോല്‍വിയില്‍ ഞങ്ങള്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. കാരണം സീസണില്‍ ഞങ്ങൾ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പ്രകടനമായിരുന്നുവിത്. ഈ തോല്‍വി ദഹിക്കാന്‍ സമയമെടുക്കും. എന്നാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്.

വെസ്റ്റ്‌ഹാമിനെതിരായ കഴിഞ്ഞ മത്സരം തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. അതിനാല്‍ തന്നെ അധികം പ്രയാസങ്ങളില്ലാതെ മുന്നോട്ട് പോകാം.ഈ മത്സരം വിജയിക്കാൻ ഞങ്ങൾ യോഗ്യരായിരുന്നില്ല. എന്നാല്‍ ഇതു ഫുട്‌ബോളാണ്. എന്തും സംഭവിക്കാം" - മൈക്കൽ അർട്ടെറ്റ പറഞ്ഞു. ഫുള്‍ഹാമിനെതിരെ നടന്നത് വീണ്ടും സംഭവിക്കില്ല, കാരണം ഇതു ആവര്‍ത്തിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്നിടത്തേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മെസിയുടെ 10-ാം നമ്പര്‍ ഇനിയാരും അണിയേണ്ട ; ജഴ്‌സി പിന്‍വലിക്കാന്‍ അര്‍ജന്‍റീന

അതേസമയം, ഫുള്‍ഹാമിനെതിരെ ജയം മാത്രമിട്ട് ക്രാവൻ കോട്ടേജില്‍ ഇറങ്ങിയ പീരങ്കിപ്പട മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ മുന്നിലെത്തിയിരുന്നു. ബുകായോ സാക്കയാണ് (Bukayo Saka) ഗോളിച്ചത്. മാര്‍ട്ടിനെല്ലിയുടെ ഷോട്ട് ഫുള്‍ഹാം ഗോള്‍ കീപ്പര്‍ ലെനോ തടുത്തതില്‍ നിന്നും ലഭിച്ച റീബോണ്ടില്‍ നിന്നാണ് സാക്കയുടെ ഗോള്‍ നേട്ടം.

എന്നാല്‍ 29-ാം മിനിട്ടില്‍ ഫുള്‍ഹാം സമനില പിടിച്ചു. റൗള്‍ ഹിമാനെസായിരുന്നു ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതി ഇരു ടീമുകളും സമനിലയിലാണ് പിരിഞ്ഞത്. എന്നാല്‍ 59-ാം മിനിട്ടില്‍ ബോബി ഡി കൊർഡോവ റീഡിലൂടെ ആതിഥേയര്‍ വിജയം ഉറപ്പിക്കുകയായിരുന്നു. കോര്‍ണര്‍ കിക്കിന് പിന്നാലെയുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് താരം ലക്ഷ്യം കണ്ടത്.

മത്സരത്തിന്‍റെ 61 ശതമാനവും പന്ത് കൈവശം വച്ചത് ആഴ്‌സണലായിരുന്നു. പ്രീമിയര്‍ ലീഗില്‍ പീരങ്കിപ്പട ജയമറിയാത്ത മൂന്നാമത്തെ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റ ടീം അതിന് മുമ്പ് ലിവര്‍പൂളിനോട് സമനില വഴങ്ങിയിരുന്നു. ഫുള്‍ഹാമിനെതിരായ തോല്‍വിയോടെ പോയിന്‍റ് ടേബിളില്‍ ആഴ്‌സണല്‍ നാലാമതാവുകയും ചെയ്‌തു.

ALSO READ: ആഘോഷം ഇവിടെ വേണ്ട, 2023ലെ അവസാന രാത്രിയില്‍ ആഴ്‌സണലിനെ കരയിപ്പിച്ച് ഫുള്‍ഹാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.