ETV Bharat / sports

EPL | ഗോളടി തുടര്‍ന്ന് ഹാലന്‍ഡ്, വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്‌റ്റര്‍ സിറ്റി - ബ്രൈറ്റണ്‍

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈറ്റണെതിരെ 3-1 ന്‍റെ വിജയമാണ് മാഞ്ചസ്‌റ്റര്‍ സിറ്റി നേടിയത്.

english premier league  EPL  manchester city win over brighton  manchester city vs brighton  manchester city vs brighton match result  മാഞ്ചസ്‌റ്റര്‍ സിറ്റി  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ബ്രൈറ്റണ്‍  എര്‍ലിങ് ഹാലന്‍ഡ്
EPL| ഗോളടി തുടര്‍ന്ന് ഹാലന്‍ഡ്, വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്‌റ്റര്‍ സിറ്റി
author img

By

Published : Oct 22, 2022, 10:45 PM IST

മാഞ്ചസ്‌റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്‌റ്റര്‍ സിറ്റി. ബ്രൈറ്റണുയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്ന് ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ വിജയമാണ് പെപ് ഗാര്‍ഡിയോളയും സംഘവും എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നേടിയത്. ഇരട്ട ഗോളുമായി എര്‍ലിങ് ഹാലന്‍ഡ് തിളങ്ങിയ മത്സരത്തില്‍ കെവിന്‍ ഡി ബ്രുയിന്‍ ഒരു ഗോളും നേടി.

മത്സരത്തിന്‍റെ 22-ാം മിനിട്ടിൽ എഡേഴ്‌സൺ നൽകിയ ലോങ് ബോളിൽ നിന്നായിരുന്നു ഹാലന്‍ഡ് ആദ്യ ഗോൾ നേടിയത്. ഹാലന്‍ഡിനെ തടയാന്‍ ബ്രൈറ്റണ്‍ ഡിഫന്‍സ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 43-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ഹാലന്‍ഡ് ആദ്യ പകുതിയില്‍ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലാണ് ബ്രൈറ്റണ്‍ ആദ്യ ഗോള്‍ നേടിയത്. 53-ാം മിനിട്ടില്‍ ലിയനാര്‍ഡോ ട്രൊസ്സാര്‍ഡാണ് ഗോള്‍ നേടി സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാൽ 75-ാം മിനിട്ടില്‍ ഡി ബ്രുയിന്‍ നേടിയ ലോങ് റേഞ്ചർ ഗോള്‍ സിറ്റിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

പതിനൊന്ന് മത്സരങ്ങള്‍ പിന്നിട്ട സിറ്റി നിലവില്‍ ലീഗില്‍ 26 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ബ്രൈറ്റൺ 15 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.