ETV Bharat / sports

പ്രീമിയര്‍ ലീഗ് : ന്യൂകാസിലിനെ മുക്കി ; കിരീടപ്പോരാട്ടത്തില്‍ സിറ്റിക്ക് മുന്‍തൂക്കം - ന്യൂകാസില്‍ യുണൈറ്റഡ്

സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ന്യൂകാസിലിനെ തകര്‍ത്തത്

manchester city vs newcastle highlights  manchester city vs newcastle  english premier league  english premier league highlights  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ന്യൂകാസില്‍ യുണൈറ്റഡ്  മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗ്: ന്യൂകാസിലിനെ മുക്കി; കിരീടപ്പോരട്ടത്തില്‍ സിറ്റിക്ക് മുന്‍തൂക്കം
author img

By

Published : May 9, 2022, 8:10 AM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ മുന്‍തൂക്കം നേടി മാഞ്ചസ്റ്റര്‍ സിറ്റി. ഞായറാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരായ വമ്പന്‍ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താന്‍ സിറ്റിക്ക് കഴിഞ്ഞു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ന്യൂകാസിലിനെ തകര്‍ത്തത്.

റഹീം സ്റ്റെര്‍ലിങ് (19, 90+3) ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്‌മറിക് ലാപോര്‍ട്ട (38), റോഡ്രി (61), ഫില്‍ ഫോഡന്‍ (90) എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 72 ശതമാനവും പന്ത് കൈവശംവച്ച് ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്ക് കഴിഞ്ഞു.

ലിവര്‍പൂളിനെ മറികടന്ന് 35 മത്സരങ്ങളില്‍ 86 പോയിന്‍റുമായാണ് സിറ്റി തലപ്പത്തെത്തിയത്. ശനിയാഴ്‌ച നടന്ന ടോട്ടൻഹാമിനെതിരെ സമനിലയില്‍ കുരുങ്ങിയതാണ് ലിവർപൂളിന് വിനയായത്.

35 മത്സരങ്ങളില്‍ 83 പോയിന്‍റോടെയാണ് ലിവര്‍പൂള്‍ രണ്ടാമതുള്ളത്. ലീഗില്‍ ഇനി മൂന്ന് മത്സരങ്ങള്‍ വീതമാണ് ഇരു സംഘത്തിനും ശേഷിക്കുന്നത്. ഇതോടെ നിലവിലെ മൂന്ന് പോയിന്‍റ് ലീഡ് സിറ്റിക്ക് ആശ്വാസമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.