ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വലനിറച്ച് ഹാലന്‍ഡും ഫോഡനും; മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ നാണം കെടുത്തി സിറ്റി - എര്‍ലിങ്‌ ഹാലന്‍ഡ്

സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ സിറ്റി മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സിറ്റിക്കായി ഏര്‍ലിങ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവര്‍ ഹാട്രിക് നേടി.

english premier league  manchester city vs manchester united highlights  manchester city  manchester united  erling haaland  phil foden  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി  മാഞ്ചസ്റ്റര്‍ സിറ്റി vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  എര്‍ലിങ്‌ ഹാലന്‍ഡ്  ഫില്‍ ഫോഡന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വലനിറച്ച് ഹാലന്‍ഡും ഫോഡനും; മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ നാണം കെടുത്തി സിറ്റി
author img

By

Published : Oct 3, 2022, 10:00 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ നാണം കെടുത്തി സിറ്റി. സ്വന്തം തട്ടകമായ ഇത്തിഹാദില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചത്. സിറ്റിക്കായി ഏര്‍ലിങ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവര്‍ ഹാട്രിക് നേടി.

പകരക്കാരന്‍ ആന്‍റണി മാര്‍ഷ്യലിന്‍റെ ഇരട്ട ഗോളും ബ്രസീലിയന്‍ താരം ആന്‍റണിയുടെ ഒരു ഗോളുമാണ് യുണൈറ്റഡിന്‍റെ പട്ടികയിലുള്ളത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ സിറ്റി നാല് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിലാണ് യുണൈറ്റഡിന്‍റെ മൂന്ന് ഗോളുകളും പിറന്നത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തീര്‍ത്തും സിറ്റിയുടെ ആധിപത്യമായിരുന്നു. എട്ടാം മിനിട്ടില്‍ ഫോഡനാണ് സിറ്റിയുടെ ഗോളടി തുടങ്ങിയത്. ബെര്‍ണാഡോ സില്‍വയുടെ ക്രോസില്‍ നിന്നാണ് ഫോഡന്‍റെ ഗോള്‍ നേട്ടം.

34-ാം മിനിട്ടില്‍ ഹാലന്‍ഡ് ലീഡുയര്‍ത്തി. ഒരു കോര്‍ണറില്‍ നിന്നും തകര്‍പ്പന്‍ ഹെഡ്ഡിലൂടെയാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. വെറും മൂന്ന് മിനിട്ടിനുള്ളില്‍ ഹാലന്‍ഡ് വീണ്ടും ലക്ഷ്യം കണ്ടു. ഡിബ്രുയിന്‍ ബോക്‌സിന് അകത്തേക്ക് നല്‍കിയ തകര്‍പ്പന്‍ ക്രോസാണ് ഹാലന്‍ഡ് ലക്ഷ്യത്തിലെത്തിച്ചത്.

44-ാം മിനിട്ടില്‍ ഫോഡന്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ സിറ്റി നാല് ഗോളുകള്‍ക്ക് മുന്നിലെത്തി. ഹാലന്‍ഡാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി കൂടുതല്‍ ഗോള്‍ വഴങ്ങാതെ യുണൈറ്റഡ് പിടിച്ച് നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആന്‍റണിയിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. എന്നാല്‍ അധികം വൈകാതെ യുണൈറ്റഡിന്‍റെ പോസ്റ്റില്‍ വീണ്ടും പന്തെത്തിച്ച ഹാലന്‍ഡ് ഹാട്രിക് തികച്ചു. 64-ാം മിനിട്ടില്‍ പിറന്ന ഈ ഗോളിന് ഗോമസാണ് വഴിയൊരുക്കിയത്.

പ്രീമിയര്‍ ലീഗില്‍ നോര്‍വീജിയന്‍ താരത്തിന്‍റെ മൂന്നാം ഹാട്രിക്കാണിത്. 73-ാം മിനിട്ടില്‍ ഫോഡനും ഹാട്രിക് തികച്ചു. ഇത്തവണയും അസിസ്‌റ്റ് ഹാലന്‍ഡിന്‍റെ വകയായിരുന്നു.

84-ാം മിനിട്ടിലാണ് ആന്‍റണി മാര്‍ഷ്യല്‍ ആദ്യ ഗോള്‍ നേടിയത്. 91-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ രണ്ടാം ഗോള്‍. 59-ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിന് പകരമായിരുന്നു ആന്‍റണി മാര്‍ഷ്യല്‍ കളത്തിലെത്തിയത്.

വിജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയില്‍ രണ്ടാമത് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റാണ് സംഘത്തിനുള്ളത്. ഏഴ്‌ മത്സരങ്ങളില്‍ 12 പോയിന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.