ലണ്ടൻ : പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലകൊണ്ട് തൃപതിപ്പെട്ടു. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ലിവർപൂളിനായി ലൂയിസ് ഡിയാസ് വലകുലുക്കിയപ്പോൾ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അക്‌സൽ ഡിസാസിയാണ് ചെൽസിയുടെ ഗോൾ നേടിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂളിന്‍റെ മേധാവിത്തമാണ് കാണാനായത്. തുടക്കത്തിൽ തന്നെ ലിവർപൂൾ മുന്നിലെത്തിയെന്ന് തോന്നിപ്പിച്ചെങ്കിലും സലാഹിന്‍റെ ഗോൾശ്രമം ബാറിൽ തട്ടിമടങ്ങി. മത്സരത്തിന്‍റെ 18-ാം മിനിട്ടിൽ സലാഹിന്‍റെ പാസിൽ നിന്നുള്ള മനോഹരമായ പാസിൽ നിന്ന് ലൂയിസ് ഡിയാസ് ഗോൾ കണ്ടെത്തി. 29-ാം സലാഹിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു.
-
Neither side could make a break through in the second half at Stamford Bridge 👊
— Premier League (@premierleague) August 13, 2023 " class="align-text-top noRightClick twitterSection" data="
#CHELIV pic.twitter.com/myo5DogHRO
">Neither side could make a break through in the second half at Stamford Bridge 👊
— Premier League (@premierleague) August 13, 2023
#CHELIV pic.twitter.com/myo5DogHRONeither side could make a break through in the second half at Stamford Bridge 👊
— Premier League (@premierleague) August 13, 2023
#CHELIV pic.twitter.com/myo5DogHRO
37-ാം മിനിട്ടിൽ അക്‌സൽ ഡിസാസിയുടെ ഫിനിഷിൽ ചെൽസി സമനില കണ്ടെത്തി. ബെൻ ചിൽവെലിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു ഡിസാസിയുടെ ചെൽസി കുപ്പായത്തിലെ ആദ്യ ഗോൾ പിറന്നത്. പിന്നാലെ ചിൽവെൽ നേടിയ ഗോളും വാർ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനാകാത്തതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. പുതിയ പരിശീലകൻ മൗറിഷ്യോ പൊച്ചെട്ടീനോയ്‌ക്ക് കീഴിൽ മികച്ച കളിയാണ് ചെൽസി പുറത്തെടുത്ത്. കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചെൽസിക്ക് ആശ്വാസം നൽകുന്ന തുടക്കമായിരുന്നുവിത്. പുതുതായി ടീമിലെത്തിയവരടക്കമുള്ള യുവതാരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
-
Making their debuts in numbers at Stamford Bridge 🤝
— Premier League (@premierleague) August 13, 2023 " class="align-text-top noRightClick twitterSection" data="
Which debutant impressed you the most? 💬 pic.twitter.com/hQNT0jFNdH
">Making their debuts in numbers at Stamford Bridge 🤝
— Premier League (@premierleague) August 13, 2023
Which debutant impressed you the most? 💬 pic.twitter.com/hQNT0jFNdHMaking their debuts in numbers at Stamford Bridge 🤝
— Premier League (@premierleague) August 13, 2023
Which debutant impressed you the most? 💬 pic.twitter.com/hQNT0jFNdH
ടോട്ടനത്തിനും സമനില: നായകൻ ഹാരി കെയ്‌ൻ ടീം വിട്ടതിനുശേഷമുള്ള ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിന് സമനില. സീസണിലെ ആദ്യ മത്സരത്തിൽ ബ്രെന്‍റ്‌ഫോർഡിനെ നേരിട്ട സ്‌പെഴ്‌സ് 2-2 എന്ന സ്‌കോറിലാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് നാലു ഗോളുകളും പിറന്നത്.
ബ്രെന്‍റ്‌ഫോർഡിന്‍റെ മൈതാനത്ത് ടോട്ടനമാണ് ആദ്യം ലീഡെടുത്തത്. 11-ാം മിനിട്ടിൽ ബോക്‌സിന്‍റെ വലതു ഭാഗത്തുനിന്നും ജെയിംസ് മാഡിസൺ എടുത്ത ഫ്രീകിക്കിൽ നിന്നും ശക്‌തമായ ഹെഡറിലൂടെയാണ് ക്രിസ്റ്റ്യൻ റൊമേറോ ഗോൾ നേടിയത്. എന്നാൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും മൂന്ന് മിനിട്ടിനകം പരിക്കേറ്റ റൊമേറോയെ പരിശീലകൻ പിൻവലിച്ചു.
-
Points shared between @BrentfordFC and @SpursOfficial 🤝
— Premier League (@premierleague) August 13, 2023 " class="align-text-top noRightClick twitterSection" data="
#BRETOT pic.twitter.com/ezPyYxChVu
">Points shared between @BrentfordFC and @SpursOfficial 🤝
— Premier League (@premierleague) August 13, 2023
#BRETOT pic.twitter.com/ezPyYxChVuPoints shared between @BrentfordFC and @SpursOfficial 🤝
— Premier League (@premierleague) August 13, 2023
#BRETOT pic.twitter.com/ezPyYxChVu
26-ാം മിനിട്ടിൽ സോൺ ഹ്യൂങ്, മത്യാസ് ജെൻസനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രയാൻ എംബ്യൂമോ ബ്രെന്‍റ്‌ഫോർഡിനെ ഒപ്പമെത്തിച്ചു. പത്തു മിനിട്ടിനകം യോനെ വിസയിലൂടെ ബ്രെന്‍റ്‌ഫോർഡ് ലീഡും നേടി. ഗോളിനായി കിണഞ്ഞുശ്രമിച്ച ടോട്ടനം ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ എമേർസൺ റോയൽ നേടിയ ഗോളിലൂടെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഇരുടീമുകളും കൂടുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തെങ്കിലും ഗോൾ മാത്രം വന്നില്ല.
ALSO READ : നീലവസന്തത്തിനൊരുങ്ങി പൊച്ചട്ടീനോയും ചെല്‍സിയും