ETV Bharat / sports

ഇരട്ട ഗോളുമായി റാഷ്ഫോര്‍ഡ്; വെയ്‌ൽസിനെ കീഴടക്കി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിൽ - marcus rashford

15 കൊല്ലത്തിന് ശേഷം ആദ്യമായി ഫുട്‌ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് നോക്കൗട്ട് യോഗ്യത നേടുന്നത്. വെയ്‌ൽസിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തോൽപ്പിച്ചത്.

England beats Wales  England vs Wales  ഇംഗ്ലണ്ട് vs വെയ്‌ൽസ്  വെയ്‌ൽസ്  England  Wales  fifa world cup 2022  england vs wales group b match  qatar world cup  ത്രീലയണ്‍സ്  marcus rashford  harry kane
ഇരട്ട ഗോളുമായി റാഷ്ഫോര്‍ഡ്; വെയ്‌ൽസിനെ കീഴടക്കി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിൽ
author img

By

Published : Nov 30, 2022, 7:54 AM IST

ദോഹ: അയൽക്കാരായ വെയ്‌ൽസിനെ കീഴടക്കി ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്‍റെ അവസാന പതിനാറിൽ. വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു ത്രീ ലയൺസിന്‍റെ മൂന്നാം ഗോള്‍.

  • Your final Group B standings 👀 @USMNT join @England in the knockout stages 🇺🇸 🏴󠁧󠁢󠁥󠁮󠁧󠁿

    — FIFA World Cup (@FIFAWorldCup) November 29, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രതിരോധപ്പുട്ടിട്ട് വെയ്‌ൽസ്: ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്‍റെ ഗോൾശ്രമങ്ങളെല്ലാം വെയ്‌ൽസ് പ്രതിരോധവും ഗോൾകീപ്പറും ചേർന്ന് വിഫലമാക്കി. 10-ാം മിനിറ്റിൽ തന്നെ ടീമിനെ മുന്നിലെത്തിക്കാനുള്ള റാഷ്ഫോര്‍ഡിന്‍റെ ശ്രമം ഗോൾകീപ്പർ രക്ഷപ്പെടുത്തി. ഹാരി കെയ്നിന്‍റെ പാസ് സ്വീകരിച്ച് ഗോളിലേക്ക് കുതിച്ച റാഷ്ഫോര്‍ഡിനെ മുന്നോട്ട് കയറിയാണ് വാർഡ് വിഫലമാക്കിയത്. ആദ്യ 30 മിനിറ്റിൽ 76 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഇംഗ്ലണ്ടിന് ഗോളൊന്നും നേടാനാകാത്തതോടെ മത്സരം വിരസമായി. 37-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ റണ്ണിൽ നിന്ന് വന്ന അവസരം ഫിൽ ഫോഡനും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. 39-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്‍റെ ക്രോസില്‍ ഡിഫ്ലക്ട് ചെയ്തുവന്ന പന്തില്‍ റാഷ്‌ഫോര്‍ഡിന്‍റെ ഓവര്‍ഹെഡ് കിക്ക് പുറത്തേക്ക് പോയി.

ഗര്‍ജ്ജിച്ച് ത്രീലയണ്‍സ്: മികച്ച രീതിയിൽ രണ്ടാം പകുതി തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകളാണ് വെയ്‌ൽസ് വലയിലെത്തിച്ചത്. 50-ാം മിനിറ്റില്‍ ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത റാഷ്‌ഫോർഡിന് പിഴച്ചില്ല. ഗോൾകീപ്പർക്ക് യാതൊരുവിധ അവസരവും നൽകാതെ പന്ത് മനോഹരമായി ഗോൾ വലയുടെ വലത് കോർണറിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.

ഗോളാരവത്തിൽ സ്റ്റേഡിയം ഇളകിമറിയുന്നതിനിടെ ഒരു മിനിറ്റിന്‍റെ ഇടവേളയിൽ ഫിൽ ഫോഡനിലൂടെ ഇംഗ്ലണ്ട് ലീഡുയർത്തി. തളികയിലെന്ന പോലെ ഹാരി കെയ്‌ൻ നൽകിയ ക്രോസിലാണ് ഫോഡൻ വലകുലുക്കിയത്. ഈ ഗോളോടെ വിജയവും പ്രീ ക്വാർട്ടറും ഉറപ്പിച്ച പരിശീലകൻ സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് നിരയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി. പിന്നീട് ഉണർന്ന് കളിച്ച വെയ്‌ൽസ് തുടർച്ചയായ രണ്ട് അവസരങ്ങളാണ് പാഴാക്കിയത്.

ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ 100-ാം ഗോൾ: ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി. വലത് വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്‌ക്ക് കുതിച്ച് പെനാൽറ്റി ബോക്സിൽ പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ റാഷ്ഫോർഡിന്‍റെ ഷോട്ട് വെയ്‌ൽസ് വലയിൽ പതിച്ചു. ഇംഗ്ലണ്ടിന്‍റെ ഫുട്ബോൾ ലോകകപ്പിലെ നൂറാം ഗോളായി ഇത്.

ഈ വിജയത്തോടെ 7 പോയിന്‍റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്‌തു. 5 പോയിന്‍റുമായി യുഎസ് രണ്ടാമതായി നോക്കൗട്ടിലെത്തി. വെയിൽസിന് 1 പോയിന്‍റ് മാത്രമാണ് ഉള്ളത്‌. ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ സെനഗലിനെ നേരിടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.