കൊൽക്കത്ത : ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന അർജന്‍റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് മോഹൻ ബഗാന്‍റെ 'പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ്' ഉദ്ഘാടനം ചെയ്യും. ജൂലൈ 4 ന് ക്ലബ് സന്ദർശന വേളയിൽ ഫിഫ ലോകകപ്പ് ജേതാവായ മാർട്ടിനെസ് ഉദ്‌ഘാടനം നിർവഹിക്കുമെന്ന് മോഹൻ ബഗാൻ ക്ലബ് അധികൃതർ അറിയിച്ചു. പ്രൊമോഷണൽ പരിപാടിയുടെ ഭാഗമായാണ് 30-കാരനായ അര്‍ജന്‍റൈന്‍ ഗോൾകീപ്പർ കൊല്‍ക്കത്തയിൽ എത്തുന്നത്.
'കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മാർട്ടിനെസിനെ അഭിനന്ദിക്കുകയും താരം ഞങ്ങളുടെ ക്ലബ്ബിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ തെരഞ്ഞെടുത്ത ചില അംഗങ്ങളെ കാണുകയും ചെയ്യും'. മോഹൻ ബഗാൻ അവരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
-
Thank you, @emimartinezz1 for your lovely words. We are eager to welcome you to Our 𝐌𝐨𝐭𝐡𝐞𝐫 𝐂𝐥𝐮𝐛 on 4th July 2023 & Thank you Satadru Dutta for your initiative.#MohunBagan #Mariners #JoyMohunBagan #MB #MBAC #NationalClubofIndia #EmilianoMartinez pic.twitter.com/njrmejbPyP
— Mohun Bagan (@Mohun_Bagan) May 20, 2023 " class="align-text-top noRightClick twitterSection" data="
">Thank you, @emimartinezz1 for your lovely words. We are eager to welcome you to Our 𝐌𝐨𝐭𝐡𝐞𝐫 𝐂𝐥𝐮𝐛 on 4th July 2023 & Thank you Satadru Dutta for your initiative.#MohunBagan #Mariners #JoyMohunBagan #MB #MBAC #NationalClubofIndia #EmilianoMartinez pic.twitter.com/njrmejbPyP
— Mohun Bagan (@Mohun_Bagan) May 20, 2023Thank you, @emimartinezz1 for your lovely words. We are eager to welcome you to Our 𝐌𝐨𝐭𝐡𝐞𝐫 𝐂𝐥𝐮𝐛 on 4th July 2023 & Thank you Satadru Dutta for your initiative.#MohunBagan #Mariners #JoyMohunBagan #MB #MBAC #NationalClubofIndia #EmilianoMartinez pic.twitter.com/njrmejbPyP
— Mohun Bagan (@Mohun_Bagan) May 20, 2023
ഇന്ത്യയിൽ സ്വകാര്യ സന്ദർശനത്തിനെത്തുന്ന മാർട്ടിനെസ് മറ്റു ചില പരിപാടികളിലും പങ്കെടുക്കും. മോഹൻ ബഗാൻ സന്ദർശിക്കുന്ന വേളയിൽ താരം ഒരു ചാരിറ്റി മത്സരത്തില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല താരമായ മാർട്ടിനെസ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയേയും സന്ദർശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി മോഹൻ ബഗാൻ ജനറൽ സെക്രട്ടറി ദേബാശിഷ് ദത്ത ഉൾപ്പെടെയുള്ളവരുമായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഐഎസ്‌എൽ ഫുട്‌ബോൾ ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നന്ദി സൂചകമായി കത്ത് അയയ്ക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ഐഎസ്‌എൽ ജേതാക്കളായതിനും ക്ലബിന്‍റെ വികാരം മനസിലാക്കുന്നതിനും തങ്ങളുടെ ഫുട്ബോൾ ടീമിന്‍റെ പേര് 'മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്' എന്നാക്കി മാറ്റിയതിനും സഞ്ജീവ് ഗോയങ്കയ്ക്ക് ആത്മാർഥമായ നന്ദി രേഖപ്പെടുത്താൻ ഒരു കത്ത് അയയ്ക്കുമെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ക്ലബിന്‍റെ മുൻ ജനറൽ സെക്രട്ടറി അഞ്ജൻ മിത്രയുടെ പേരിൽ ഒരു മീഡിയ സെന്‍ററും ഉദ്ഘാടനം ചെയ്യും.
നേരത്തെ ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ താരം ഇന്ത്യ സന്ദർശിക്കുമെന്നാണ് വാർത്തകൾ ഉണ്ടായിരുന്നത്. മാർട്ടിനെസിന്‍റെ സന്ദർശനത്തിനുള്ള താത്‌കാലിക തീയതികൾ ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 വരെ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന്‍റെ അന്തിമ തിയതി പ്രഖ്യാപിച്ചത്.
ഇതിഹാസ താരങ്ങളായ പെലെ, ഡീഗോ മറഡോണ എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന സ്പോർട്‌സ് പ്രൊമോട്ടറായ സതാദ്രു ദത്തയാണ് എമിലിയാനോ മാർട്ടിനെസിനെയും ഇന്ത്യയിലെത്തിക്കുന്നത്. പെലെ, മറഡോണ എന്നിവർക്ക് പുറമെ ദുംഗ, കാർലോസ് ആൽബെർട്ടോ വാൽഡെറാമ, കഫു തുടങ്ങിയ ഫുട്ബോൾ താരങ്ങളെയും സതാദ്രു ദത്ത നേരത്തെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് നിലവിലെ ഫിഫ ലോകകപ്പ് ജേതാവായ ഒരു താരം രാജ്യത്ത് എത്തുന്നത്.
ALSO READ : അര്‍ജന്‍റൈന്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു
2022-ലെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പില്‍ ഗോൾഡൻ ഗ്ലൗ അവാർഡ് ജേതാവാണ് മാര്‍ട്ടിനെസ്. ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീനയുടെ കിരീട നേട്ടത്തില്‍ നിര്‍ണായ പങ്കാണ് മാര്‍ട്ടിനെസിനുള്ളത്. പെനാല്‍റ്റിയിലേക്ക് നീങ്ങിയ നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിലും ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിലും മാര്‍ട്ടിനെസ് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് അർജന്‍റീനക്ക് തുണയായത്.