ETV Bharat / sports

ഓസ്‌ട്രേലിയൻ ഓപ്പൺ: വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന സെമിയില്‍ - എലീന റൈബാകിന

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിത സിംഗിള്‍സിന്‍റെ ക്വര്‍ട്ടര്‍ ഫൈനലില്‍ വിജയം നേടി കസാക്കിസ്ഥാന്‍ താരം എലീന റൈബാകിന.

Rybakina Races Into Australian Open Semi  Elena Rybakina  Elena Rybakina beat Jelena Ostapenko  Jelena Ostapenko  Australian Open  Australian Open 2023  ഓസ്‌ട്രേലിയൻ ഓപ്പൺ  ഓസ്‌ട്രേലിയൻ ഓപ്പൺ 2023  എലീന റൈബാകിന ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയില്‍  എലീന റൈബാകിന  ജെലീന ഒസ്റ്റാപെങ്കോ
ഓസ്‌ട്രേലിയൻ ഓപ്പൺ: വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന സെമിയില്‍
author img

By

Published : Jan 24, 2023, 12:36 PM IST

മെല്‍ബണ്‍: വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ പ്രവേശിച്ചു. വനിത സിംഗിള്‍സിന്‍റെ ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോയെയാണ് കസാക്കിസ്ഥാന്‍ താരം തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 22-ാം സീഡായ എലീന ഫ്രഞ്ച് ഓപ്പൺ മുന്‍ ചാമ്പ്യനും 17-ാം സീഡുമായ ഒസ്റ്റാപെങ്കോയെ കീഴടക്കിയത്.

റോഡ് ലേവർ അരീനയിൽ ഒരു മണിക്കൂർ 19 മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. സ്‌കോര്‍: 6-2, 6-4. ആദ്യമായാണ് എലീന റൈബാകിന ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. അമേരിക്കയുടെ ജെസീക്ക പെഗുലയെയോ ബെലാറഷ്യൻ താരം വിക്‌ടോറിയ അസരെങ്കയെയോ ആവും സെമിയില്‍ 23കാരിയായ റൈബാകിനയുടെ എതിരാളി.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായി സെമിഫൈനലിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് എലീന റൈബാകിന പറഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ ടോപ് സീഡ് ഇഗ സ്വിറ്റെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു എലീനയുടെ മുന്നേറ്റം.

ഒരു മണിക്കൂര്‍ 29 മിനിട്ട് നീണ്ട മത്സരത്തില്‍ 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ലോക ഒന്നാം നമ്പറായ ഇഗയുടെ തോല്‍വി. ഈ മത്സരത്തിന് ശേഷം "തനിക്ക് ആരെയും തോൽപ്പിക്കാൻ കഴിയും" എന്ന് റൈബാകിന പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.