ETV Bharat / sports

Eden Hazard retirement from football എത്ര മനോഹരമായിരുന്നു ഈദൻ, മധ്യനിരയിലെ നിങ്ങളുടെ മായാജാലം... ഈദൻ ഹസാർഡ് വിരമിച്ചു - Former Chelsea winger Eden Hazard

ബെല്‍ജിയം ഫുട്ബോൾ ഫെഡറേഷൻ, ചെല്‍സി, റയല്‍ ടീം മാനേജ്‌മെന്‍റ്, സഹതാരങ്ങൾ, പരിശീലകർ, കുടുംബം, സുഹൃത്തുക്കൾ. ഉപദേശകർ, ആരാധകർ എന്നിവർക്കെല്ലാം നന്ദി പറഞ്ഞാണ് ഹസാർഡ് തന്‍റെ വിരമിക്കല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

eden-hazard-retirement-from-football
eden-hazard-retirement-from-football
author img

By ETV Bharat Kerala Team

Published : Oct 10, 2023, 6:37 PM IST

ഹൈദരാബാദ്: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീല്‍ഡർമാരുടെ പട്ടിക തയ്യാറാക്കിയാല്‍ ഒരിക്കലും വിട്ടുകളനാകാത്ത ഒരു പേരുണ്ടും...ഏദൻ ഹസാർഡ്. 32-ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു എന്ന ഏദൻ ഹസാർഡിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്ന് പുറത്തുവന്നു. " 16 വർഷം, 700ല്‍ അധികം മത്സരങ്ങൾ, ഒരു പ്രൊഫഷണല്‍ ഫുട്‌ബോൾ താരം എന്ന നിലയില്‍ എന്‍റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു." വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഹസാർഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു.

ചെല്‍സിയുടെ എക്കാലത്തെയും സൂപ്പർ താരം: ഇംഗ്ലീഷ് ക്ലബ് ഫുട്‌ബോളിലെ വമ്പൻമാരായ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ മധ്യനിരയില്‍ നിന്ന് പന്തുമായി ഓടിക്കയറുന്ന ഈദൻ ഹസാർഡിനെ അത്ര പെട്ടെന്നൊന്നും ഫുട്‌ബോൾ ആരാധകർ മറന്നിട്ടുണ്ടാകില്ല. ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ. അത് തന്നെ ധാരളമായിരുന്നു ഹസാർഡ് എന്ന താരത്തിന്‍റെ മൂല്യം അളക്കാൻ. ചെല്‍സിയുടേയും ബെല്‍ജിയത്തിന്‍റേയും എക്കാലത്തെയും മികച്ച പത്താം നമ്പർ താരമായിട്ടാണ് ഹസാർഡിനെ കണക്കാക്കുന്നത്.

2012ല്‍ ചെല്‍സിക്ക് വേണ്ടി കളി തുടങ്ങിയ ഹസാർഡ് 352 മത്സരങ്ങൾ കളിച്ചു. 110 ഗോളുകളും നേടി. ഫ്രഞ്ച് ക്ലബായ ലില്ലെയില്‍ ഫുടബോൾ തട്ടിത്തുടങ്ങിയ ഹസാർഡ് പ്രശസ്‌തിയുടേയും കളിമികവിന്‍റേയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചെല്‍സിയില്‍ നിന്ന് സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. അതും അന്നത്തെ റെക്കോഡ് തുകയായ 89 ദശലക്ഷം പൗണ്ടിന്.

2019ല്‍ റയലിലേക്ക് കളിമാറ്റുമ്പോൾ ഹസാർഡിനെ സംബന്ധിച്ചും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്ലബിനൊപ്പം ലോക ക്ലബ് കിരീടമടക്കം സ്വപ്‌നം കണ്ടാണ് ഹസാർഡ് സ്‌പെയിനിലെത്തിയത്. എന്നാല്‍ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെയായില്ല. പരിക്കിന്‍റെ പിടിയിലായ ഹസാർഡ് ഒരിക്കല്‍ പോലും റയലിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പിച്ചില്ല. ആദ്യ ഇലവനിലെത്തിയപ്പോഴെല്ലാം ഫോം മങ്ങി.

വിങ്ങുകളിലൂടെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറുന്ന ഹസാർഡിനെ എവിടെയോ നഷ്‌ടമായി. മനോഹരമായ ഡ്രിബ്ലിളിങിലൂടെ എതിരാളികളെ കീഴ്‌പ്പെടുത്തി മുന്നേറ്റക്കാരന്‍റെ കാലില്‍ പന്തെത്തിക്കുന്ന മായാജാലം ഹസാർഡിന് കൈമോശം വന്നു. റയലിനൊപ്പം ആകെ കളിക്കാനായത് 76 മത്സരങ്ങൾ മാത്രം. നേടിയത് ഏഴ് ഗോളുകളും.

പലപ്പോഴും സൈഡ് ബെഞ്ചിലിരുന്ന് കളി കണ്ട ഹസാർഡ് റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങൾ, ക്ലബ് ലോകകപ്പ്, സ്‌പാനിഷ് സൂപ്പർ കപ്പ് എന്നിവയെല്ലാം നേടിയിട്ടുണ്ട്. അതോടെ റയലുമായുള്ള നാല് വർഷത്തെ ബന്ധം കഴിഞ്ഞ ജൂണില്‍ ഹസാർഡ് അവസാനിപ്പിച്ചു. അതിനും മുന്നേ കഴിഞ്ഞ ഡിസംബറില്‍ അതായത് 2022 ഖത്തർ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും ഹസാർഡ് എന്ന മധ്യനിരയിലെ മാന്ത്രികൻ വിടപറഞ്ഞു.

  • 💙🧬 Eden Hazard and Chelsea…

    👤 352 appearances
    ⚽️ 110 goals
    🅰️ 92 assists

    🏆 Premier League x2
    🏆 FA Cup
    🏆 League Cup
    🏆 UEFA Europa League x2

    ⭐️ Chelsea Player of the Year 2014, 2015, 2017, 2019.

    ⭐️ Chelsea Players’ Player of the Year 2015, 2019.

    🍿 Chelsea Goal of… pic.twitter.com/ZjZM2DV8oa

    — Fabrizio Romano (@FabrizioRomano) October 10, 2023 " class="align-text-top noRightClick twitterSection" data=" ">

ഖത്തറില്‍ സ്വന്തം രാജ്യമായ ബെല്‍ജിയം ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതോടെയാണ് ഹസാർഡ് അന്താരാഷ്ട്ര ഫുട്‌ബോളിനോടും വിടപറഞ്ഞത്. ബെല്‍ജിയത്തിനൊപ്പം വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയ, സ്വന്തം രാജ്യത്തെ ലോക റാങ്കില്‍ മൂന്നാം സ്ഥാനത്ത് വരെ എത്തിയ ഹസാർഡിന് ഒരു പക്ഷേ ഖത്തർ ലോകകപ്പ് എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും.

വിരമിച്ചതായി ഈദൻ ഹസാർഡിന്‍റെ പോസ്റ്റ് വന്നയുടൻ ചെല്‍സി തങ്ങളുടെ വെബ്‌സൈറ്റില്‍ ഇങ്ങനെ കുറിച്ചു. ചെല്‍സിയുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും സ്റ്റാംഫോർഡ് ബ്രിഡ്‌ജിലേക്ക് മടങ്ങി വരാം...

റെക്കോഡുകൾ കൂടെ കൂട്ടി: പ്രീമിയർ ലീഗ് ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ ഒരു റെക്കോഡിലും ഹസാർഡ് തന്‍റെ പേര് എഴുതിച്ചേർത്തിട്ടുണ്ട്. തിയറി ഹെൻട്രി, മാറ്റ് ലെ ടിസ്സിയർ, എറിക് കന്‍റോണ എന്നിവർക്കൊപ്പമാണ് ആ റെക്കോഡ് ഹസാർഡ് പങ്കിടുന്നത്. ഒരു സീസണില്‍ പതിനഞ്ചിലധികം ഗോളകളും പതിനഞ്ചിലധികം അസിസ്റ്റുകളും. 2018-19 സീസണിലായിരുന്നു ഹസാർഡിന്‍റെ ആ നേട്ടം.

നന്ദി ഹസാർഡ്: ബെല്‍ജിയം ഫുട്ബോൾ ഫെഡറേഷൻ, ചെല്‍സി, റയല്‍ ടീം മാനേജ്‌മെന്‍റ്, സഹതാരങ്ങൾ, പരിശീലകർ, കുടുംബം, സുഹൃത്തുക്കൾ. ഉപദേശകർ, ആരാധകർ എന്നിവർക്കെല്ലാം നന്ദി പറഞ്ഞാണ് ഹസാർഡ് തന്‍റെ വിരമിക്കല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 2008ല്‍ ബെല്‍ജിയത്തിന് വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റും കുറിച്ച ഈദൻ ഹസാർഡ് 126 തവണ രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങി. 33 ഗോളുകളും നേടി. മൂന്ന് ലോകകപ്പുകളും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പും ബെല്‍ജിയം ജെഴ്‌സിയില്‍ കളിച്ചു. 56 മത്സരങ്ങളില്‍ ബെല്‍ജിയത്തിന്‍റെ നായകനായും മധ്യനിരയിലെ മാന്ത്രികൻ കുപ്പായമണിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.