ഈസ്റ്റ്‌ബോൺ: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസം സെറീന വില്യംസിന് വിജയത്തുടക്കം. ഈസ്റ്റ്‌ബോൺ ഇന്‍റർനാഷണല്‍ ടെന്നിസിന്‍റെ വനിത ഡബിൾസിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യന്‍ പങ്കാളി ഒൻസ് ജാബ്യുറിനൊപ്പമാണ് സെറീന ജയം പിടിച്ചത്.
സ്‌പെയിൻ-ചെക്ക് ജോഡിയായ സാറ സോറിബ്‌സ് ടോർമോ-മാരി ബൗസ്‌കോവ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീനയും ഒൻസ് ജാബ്യുറും ജയം പിടിച്ചത്. സ്‌കോര്‍: 2-6, 6-3, 13-11.
-
Wait for it...
— wta (@WTA) June 21, 2022 " class="align-text-top noRightClick twitterSection" data="
How to make @serenawilliams SPEECHLESS 🫢@Ons_Jabeur | #RothesayInternational pic.twitter.com/C0pGUouUnb
">Wait for it...
— wta (@WTA) June 21, 2022
How to make @serenawilliams SPEECHLESS 🫢@Ons_Jabeur | #RothesayInternational pic.twitter.com/C0pGUouUnbWait for it...
— wta (@WTA) June 21, 2022
How to make @serenawilliams SPEECHLESS 🫢@Ons_Jabeur | #RothesayInternational pic.twitter.com/C0pGUouUnb
കഴിഞ്ഞ വിംബിള്‍ഡണില്‍ അലിയാക്‌സാണ്ട്ര സസ്‌നോവിച്ചിനെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ പരിക്കേറ്റ് പിന്മാറിയ സെറീന പിന്നീട് പ്രൊഫഷണൽ ടെന്നിസ് കളിച്ചിരുന്നില്ല. ഒൻസിനൊപ്പം കളിക്കുന്നത് വളരെ രസകരമായിരുന്നുവെന്ന് മത്സരത്തിന് പിന്നാലെ സെറീന പറഞ്ഞു.
വിംബിള്‍ഡണിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് 27കാരിയായ ഒൻസിനൊപ്പം 40കാരിയായ സെറീന ഈസ്റ്റ്‌ബോണില്‍ ഇറങ്ങിയത്. ജൂൺ 27 മുതൽ ജൂലൈ 10 വരെയാണ് വിംബിൾഡണ്‍ നടക്കുക. വെള്ളിയാഴ്‌ചയാണ് നറുക്കെടുപ്പ്.