ETV Bharat / sports

വാക്‌സിനെടുക്കാത്ത ജോക്കോയ്‌ക്ക് മെഡിക്കല്‍ ഇളവ്; വിസ റദ്ദാക്കിയ സംഭവത്തില്‍ വഴിത്തിരിവ്

author img

By

Published : Jan 8, 2022, 8:41 PM IST

ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ എട്ട് മണിക്കൂറോളം തടഞ്ഞ് വെച്ചിരുന്നു.

Djokovic received medical exemption because he tested positive for COVID in December  Novak Djokovic s participation in the Australian Open  നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതരുടെ ഇളവ്  കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കി ജോക്കോവിച്ച്
വാക്‌സിനെടുക്കാത്ത ജോക്കോയ്‌ക്ക് മെഡിക്കല്‍ ഇളവ്; വിസ റദ്ദാക്കിയ സംഭവത്തില്‍ വഴിത്തിരിവ്

സിഡ്‌നി: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയതിന്‍റെ കാരണം പുറത്ത്. ഓസ്‌ട്രേലിയയിലെത്തിയ താരത്തിന് വിസ നിഷേധിച്ച സംഭവം കോടതിയിലെത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ചതിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജോക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 16-നാണ് ജോക്കോയ്‌ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്.

ഇതോടൊപ്പം മെഡിക്കല്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് ടെന്നീസ് ഓസ്‌ട്രേലിയയുടെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്തും ജോക്കോ ഹാജറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ചീഫ്‌ മെഡിക്കല്‍ ഓഫീസറുടെ കത്ത് ജോക്കോയ്‌ക്ക് ലഭിച്ചത്.

ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ എട്ട് മണിക്കൂറോളം തടഞ്ഞ് വെച്ചിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ ഇളവ് സംബന്ധിച്ച രേഖകളോ ഹാജറാക്കാതിരുന്നതോടെ താരത്തിന്‍റെ വിസ അസാധുവാക്കുകയും ചെയ്തു. തുടര്‍ന്നാണ് കാര്യങ്ങള്‍ കോടതിയിലെത്തിയത്.

also read: ലെജന്‍ഡ്‌സ് ലീഗിന് സച്ചിനുണ്ടാവില്ല; വ്യക്തത വരുത്തി എസ്‌ആര്‍ടി മാനേജ്‌മെന്‍റ്

വിസ അസാധുവായതോടെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന സ്ഥലത്താണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴ്‌ തവണ വിജയിയായ സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം ജോക്കോവിച്ചിന് വിസ നിഷേധിച്ച ഓസ്ട്രേലിയൻ നടപടിയിൽ പ്രതിഷേധിച്ച് സെർബിയയിലെ ബെൽഗ്രേഡ് ഡൗൺടൗണിൽ ആരാധകര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ജോക്കോവിച്ചിന്‍റെ പിതാവ് സ്രഡ്‌ജനും സഹോദരൻ ജോർജെയുമാണ് റാലിക്ക് നേതൃത്വം നൽകിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.