ഇന്ത്യൻ വെയിൽസ് : ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ബി.എൻ.പി പാരിബാസ് ഓപ്പണിന്‍റെ എൻട്രി ലിസ്റ്റിലുൾപ്പെട്ടു. എന്നാൽ സെർബിയൻ താരം അവിടെയും വാക്‌സിന്‍ പ്രതിസന്ധി നേരിടേണ്ടി വരും. വാക്‌സിൻ എടുക്കാത്ത ജോക്കോവിച്ചിനെ കഴിഞ്ഞ മാസം ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നും വിലക്കിയിരുന്നു.
-
The show returns March 7-20 🌴
— BNP Paribas Open (@BNPPARIBASOPEN) February 9, 2022 " class="align-text-top noRightClick twitterSection" data="
See who's in and secure your seat today 👉🎟️https://t.co/uaNIUlNKxQ pic.twitter.com/xeJFc2Cvi7
">The show returns March 7-20 🌴
— BNP Paribas Open (@BNPPARIBASOPEN) February 9, 2022
See who's in and secure your seat today 👉🎟️https://t.co/uaNIUlNKxQ pic.twitter.com/xeJFc2Cvi7The show returns March 7-20 🌴
— BNP Paribas Open (@BNPPARIBASOPEN) February 9, 2022
See who's in and secure your seat today 👉🎟️https://t.co/uaNIUlNKxQ pic.twitter.com/xeJFc2Cvi7
ജോക്കോവിച്ച് അടുത്തിടെ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ വിസ ഇളവിനായി ഡിസംബർ 16-ന് പോസിറ്റീവ് ടെസ്റ്റ് സമർപ്പിച്ചിരുന്നു. എന്നാൽ രാജ്യത്തിന്‍റെ കർശനമായ വാക്‌സിനേഷൻ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒടുവിൽ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ടു.
മാർച്ച് ഏഴ് മുതൽ 20 വരെ കാലിഫോർണിയയിൽ വച്ചാണ് ചാംമ്പ്യൻഷിപ്പ് നടക്കുക.മൂന്ന് തവണ ജേതാവായ നദാൽ 2019 ന് ശേഷം ആദ്യമായി ടൂർണമെന്‍റിന് മടങ്ങിയെത്തുന്നുണ്ട്. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റ് ഡാനിൽ മെദ്‌വദേവ്, മൂന്നാം നമ്പർ അലക്‌സാണ്ടർ സ്വെരേവ്, നാലാം നമ്പർ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, നിലവിലെ ചാമ്പ്യൻ കാമറൂൺ നോറി എന്നിവരാണ് ടൂർണമെന്‍റിനെത്തുന്ന മറ്റ് പ്രധാന പുരുഷ താരങ്ങൾ.
ALSO READ:ധവാൻ തിരിച്ചെത്തുന്നു, പരമ്പര തൂത്തുവാരാൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് കരുത്താകും
-
Novak Djokovic has been included on the tournament entry list for the upcoming Indian Wells Masters - a competition that requires players to be vaccinated against #COVID19 https://t.co/PjIv34e7zc
— Sky News (@SkyNews) February 10, 2022 " class="align-text-top noRightClick twitterSection" data="
">Novak Djokovic has been included on the tournament entry list for the upcoming Indian Wells Masters - a competition that requires players to be vaccinated against #COVID19 https://t.co/PjIv34e7zc
— Sky News (@SkyNews) February 10, 2022Novak Djokovic has been included on the tournament entry list for the upcoming Indian Wells Masters - a competition that requires players to be vaccinated against #COVID19 https://t.co/PjIv34e7zc
— Sky News (@SkyNews) February 10, 2022
നിലവിലെ ചാമ്പ്യൻ പോള ബഡോസ, രണ്ടാം നമ്പർ അരിന സബലെങ്ക, 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ബാർബോറ ക്രെജ്‌സിക്കോവ, നാലാം നമ്പർ കരോലിന പ്ലിസ്‌കോവ, ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റ് ഡാനിയേൽ കോളിൻസ് എന്നീ വനിത താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
കൗമാരപ്രായക്കാരായ ലെയ്‌ല ഫെർണാണ്ടസ്, എമ്മ റഡുകാനു, കൊക്കോ ഗൗഫ് എന്നിവരും ഇന്ത്യൻ വെയിൽസിന്‍റെ മണ്ണിൽ തങ്ങളുടെ രണ്ടാം ശ്രമത്തിനായി ഒരുങ്ങുന്നു. ശേഷിക്കുന്ന സ്ഥാനങ്ങൾ യോഗ്യത മത്സര വിജയികൾ, വൈൽഡ് കാർഡ് എന്‍ട്രിയിലൂടെയും നികത്തും.