ETV Bharat / sports

ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

സുശീലിനെതിരെ ഒന്നിലധികം സാക്ഷി മൊഴികളുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിങ് സിദ്ധു പറഞ്ഞു.

Wrestler murder case  Sushil Kumar  ഗുസ്തി താരം  സുശീല്‍ കുമാര്‍  ഡല്‍ഹി പൊലീസ്  പൊലീസ്  Delhi Police
ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്
author img

By

Published : May 11, 2021, 2:36 AM IST

ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗുസ്തിതാരവുമായ സുശീല്‍ കുമാറിനെതിരെ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസിന്‍റെ നടപടി. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സുശീലിന് ആരോപണങ്ങളുയര്‍ന്നതോടെ താരം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനെതിരെ ഒന്നിലധികം സാക്ഷി മൊഴികളുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിങ് സിദ്ധു പറഞ്ഞു.

കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും, സുശീലിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലത്ത് സുശീലുണ്ടായിരുന്നതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും സംഘവും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

read more: കാട്ടുതീയിൽ കേരളത്തിന് നഷ്ടമായത് 25,669 ഹെക്ടർ വനസമ്പത്ത്

അതേസമയം സംഭവ സ്ഥലത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങളില്‍ പരിശോന നടത്തിയപ്പോള്‍ അഞ്ച് വെടിയുണ്ടകളുള്ള ഒരു ഇരട്ട ബാരൽ തോക്കും രണ്ട് സ്റ്റിക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.