ETV Bharat / sports

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദീപിക പള്ളിക്കല്‍ കോര്‍ട്ടിലേക്ക് - deepika pallikkal world championship

ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക പത്താം നമ്പര്‍ താരം മത്സരിക്കും. ജോഷ്‌ന ചിന്നപ്പയുമായി ചേര്‍ന്ന് ഡബിള്‍സില്‍ ഇറങ്ങും

ദീപിക പള്ളിക്കല്‍ സ്‌ക്വാഷ് താരം  ലോക ചാമ്പ്യന്‍ഷിപ്പ് ദീപിക പള്ളിക്കല്‍  ദിനേഷ് കാര്‍ത്തിക്ക് ദീപിക പള്ളിക്കല്‍  deepika pallikkal squash tournament  deepika pallikkal world championship  dinesh karthik deepika pallikkal
ദീപിക പള്ളിക്കല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു
author img

By

Published : Feb 10, 2022, 11:00 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക പത്താം നമ്പര്‍ താരം മത്സരിക്കും. ജോഷ്‌ന ചിന്നപ്പയുമായി ചേര്‍ന്ന് ഡബിള്‍സിലാണ് താരം ഇറങ്ങുക.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിനെ വിവാഹം കഴിച്ച ദീപിക 2018-ലാണ് കോര്‍ട്ട് വിട്ടത്. 2021 ഒക്ടോബറില്‍ ദീപികയ്ക്കും കാര്‍ത്തിക്കിനും ഇരട്ടക്കുട്ടികള്‍ പിറന്നു. ഇതോടെ അമ്മയുടെ റോളില്‍ തിരക്കിലായിരുന്നു ദീപിക.

ഏപ്രില്‍ ആകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് ആറുമാസം പൂര്‍ത്തിയാകുമെന്നും കഠിന പരിശീലനത്തിലാണെന്നും ദീപിക വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയും കാല്‍മുട്ടിനുണ്ടായ പരിക്കും തിരിച്ചുവരവ് വൈകാന്‍ കാരണമായെന്നും ദീപിക പറഞ്ഞു.

2014-ല്‍ ദീപികയും ജോഷ്ന ചിന്നപ്പയും ഉള്‍പ്പെട്ട സഖ്യം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്തുവരെയെത്തിയ ദീപിക, കോര്‍ട്ട് വിടുമ്പോള്‍ ഇരുപതാം റാങ്കിലായിരുന്നു.

റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. ഏഷ്യന്‍ ഗെയിംസിലുള്‍പ്പെടെ ഒട്ടേറെ മെഡലുകള്‍ നേടി.

ALSO READ:ഇന്ത്യൻ വെൽസ് ടൂർണമെന്‍റിനുള്ള എൻട്രി ലിസ്റ്റിൽ ജോക്കോവിച്ചും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.