ന്യൂഡല്‍ഹി: ആര്‍ച്ചറി ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ അഭിമാന താരം ദീപിക കുമാരി. പാരീസില്‍ നടന്ന ലോകകപ്പ് സ്റ്റേജ് 3-ല്‍ വ്യക്തിഗത ഇനത്തിലടക്കം ഹാട്രിക്ക് സ്വര്‍ണം നേടിയാണ് 27കാരിയായ ദീപിക ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്.
റാഞ്ചി സ്വദേശിയായ താരം നേരത്തെ 2012ലും ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം ലോക കപ്പില്‍ വ്യക്തിഗത ഇനത്തിന് പുറമെ മിക്സിഡ് ഡബിള്‍സിലും, വനിതകളുടെ ടീം ഇനത്തിലുമാണ് താരം സ്വര്‍ണം എയ്തിട്ടത്.
ഇനിയും മെച്ചപ്പെടാനുണ്ടെന്ന് താരം
''ഒരു ലോക കപ്പില്‍ ഞാന്‍ മൂന്ന് സ്വര്‍ണം കണ്ടെത്തുന്നത് ആദ്യമായാണ്. ഞാന്‍ വളരെ സന്തോഷവതിയാണ് എന്നാലും വളരെയധികം പ്രധാനപ്പെട്ട പല മത്സരങ്ങളും പടിവാതില്‍ക്കലെത്തി നില്‍ക്കെ എനിക്ക് കുറച്ച് കൂടി മെച്ചപ്പെടാനുണ്ട്'' ദീപിക പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ആര്‍ച്ചര്‍ കൂടിയാണ് താരം.
also read: ഡിലെറ്റിന് ചുവപ്പ് കാര്‍ഡ്; ഹോളണ്ടിനെ തുരത്തി ചെക്ക് ആര്‍മി
വിവാഹ വാര്‍ഷികത്തിലെ ഇരട്ടി മധുരം
വ്യക്തിഗത ഇനത്തില്‍ റഷ്യയുടെ എലീന ഒസിപോവയെ 6-0 എന്ന സ്കോറിനാണ് താരം തകര്‍ത്തത്. വനിത ടീം ഇനത്തില്‍ ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. മിക്‌സഡ് ഡബിള്‍സില്‍ ഭര്‍ത്താവ് കൂടിയായ അതാനു ദാസിനൊപ്പവും താരം സ്വര്‍ണം നേട്ടം ആഘോഷിച്ചു. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് ദമ്പതികളുടെ സ്വര്‍ണ നേട്ടം.
-
Three gold medals. 🥇🥇🥇
— World Archery (@worldarchery) June 27, 2021 " class="align-text-top noRightClick twitterSection" data="
Three winning shots.
Deepika Kumari is in the form of her life. 🇮🇳🔥#ArcheryWorldCup pic.twitter.com/bMdvvGRS6i
">Three gold medals. 🥇🥇🥇
— World Archery (@worldarchery) June 27, 2021
Three winning shots.
Deepika Kumari is in the form of her life. 🇮🇳🔥#ArcheryWorldCup pic.twitter.com/bMdvvGRS6iThree gold medals. 🥇🥇🥇
— World Archery (@worldarchery) June 27, 2021
Three winning shots.
Deepika Kumari is in the form of her life. 🇮🇳🔥#ArcheryWorldCup pic.twitter.com/bMdvvGRS6i
ലോക കപ്പില്‍ 28 മെഡലുകള്‍
രണ്ടുവർഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂൺ 30നാണ് ഇരുവരും വിവാഹിതാരായത്. അതേസമയം ആര്‍ച്ചറി ലോകകപ്പില്‍ ഇതേവരെ ഒമ്പത് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും താരം കണ്ടെത്തിയിട്ടുണ്ട്. റാങ്കിങ്ങില്‍ ആദ്യ സ്ഥാനത്ത് തിരിച്ചെത്തിയ ദീപികയെ അഭിനന്ദിച്ച് സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ട്വീറ്റ് ചെയ്തിട്ടുണ്ട്.